Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിർമാണത്തിനിടെ അണ്ടർ...

നിർമാണത്തിനിടെ അണ്ടർ പാസ്​വേ മേൽകൂര തകർന്ന്​ പത്ത്​ തൊഴിലാളികൾക്ക്​ പരിക്കേറ്റു

text_fields
bookmark_border
നിർമാണത്തിനിടെ അണ്ടർ പാസ്​വേ മേൽകൂര തകർന്ന്​ പത്ത്​ തൊഴിലാളികൾക്ക്​ പരിക്കേറ്റു
cancel

തബൂക്ക്​: നിർമാണത്തിലിരിക്കുന്ന അണ്ടർ പാസ്​വേ മേൽകൂര തകർന്ന്​ പത്ത്​ തൊഴിലാളികൾക്ക്​ പരിക്കേറ്റു. തബൂക്ക് ​ പട്ടണത്തിലെ ഹയ്യ്​ മഹർജാനിലാണ്​ സംഭവം. മേൽക്കൂരയുടെ ഒരു ഭാഗമാണ്​ തകർന്നു വീണത്​. അവശിഷ്​ടങ്ങൾക്കിടയിൽ കുടു ങ്ങിയവരെ സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു​.
കോൺക്രീറ്റിനിടയിലാണ്​ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണതെന്ന്​ മേഖല സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ അബ്​ദുൽ അസീസ്​ ശംമരി പറഞ്ഞു.

മേൽക്കൂരക്ക്​ മുകളിലുണ്ടായവർക്കാണ്​ പരിക്കേറ്റത്​. പത്തോളം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഇവരുടെ ആരോഗ്യ സ്​ഥിതി തൃപ്​തികരമാണ്​. റെഡ്​ക്രസൻറ്​ വഴി ഇവരെ ആശുപത്രിയിലെത്തിച്ചു. അവശിഷ്​ടങ്ങൾക്കടിയിൽ ആളുകളാരും കുടുങ്ങികിടക്കുന്നില്ലെന്നു ഉറപ്പുവരുത്തിയതായും സിവിൽ ഡിഫൻസ്​ വക്​താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story