Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതെരഞ്ഞെടുപ്പുഫലം:...

തെരഞ്ഞെടുപ്പുഫലം: പ്രവാസലോകം മ്ലാനം

text_fields
bookmark_border
തെരഞ്ഞെടുപ്പുഫലം: പ്രവാസലോകം മ്ലാനം
cancel

ജിദ്ദ: കേരളത്തിലെ ലോക്​സഭ തെരഞ്ഞെടുപ്പുഫലം പ്രവാസ നാട്ടിലെ യു.ഡി.എഫ്​ കേന്ദ്രങ്ങളിൽ ആഹ്ലാദം പരത്തു​േമ്പാഴു ം ഇവിടുത്തെ പൊതുസമൂഹം നിരാശയിലായി. ഇന്ത്യയിൽ മതേതര ജനാധിപത്യ ഗവൺമ​െൻറ്​ അധികാരത്തിൽ വരണമെന്ന്​ ഒറ്റക്കെട്ട ായി ആഗ്രഹിച്ച പ്രവാസി സമൂഹം വ്യാഴാഴ്​ച പുലർച്ചെ മുതൽ ആകാംക്ഷയോടെ ടെലിവിഷന്​ മുന്നിൽ കൺമിഴിച്ചിരുന്നു. സൗദി സമയം പുലർച്ചെ 5.30 ഒാടെ നാട്ടിൽ വോ​െട്ടണ്ണിത്തുടങ്ങിയിരുന്നു.
പ്രവാസികളിൽ പലരും ഫലം തൽസമയം അറിയാൻ ജോലി ലീവ െടുത്തിരുന്നു.

ബാച്ച്​ലർ റൂമുകളിൽ ആഘോഷപൂർവം വോ​െട്ടണ്ണൽ കാണാൻ കാത്തിരുന്നവർക്കിടയിൽ കേരളത്തിലെ യു.ഡി.എ ഫി​​െൻറ ഏകപക്ഷീയ വിജയം എൽ.ഡി. എഫ്​ അനുകൂലികളിൽ മ്ലാനത പരത്തി. കക്ഷി രാഷ്​ട്രീയത്തിനപ്പുറം ഇന്ത്യയിൽ മതേതര സർക് കാർ തിരിച്ചുവരണമെന്ന കാര്യത്തിൽ പ്രവാസലോകം എന്നും ഒന്നായിരുന്നു. ഇതു സംബന്ധിച്ച എണ്ണമറ്റ ചർച്ചകളും സംവാദങ് ങളും ഇവിടെ നടന്നു. റമദാനിലെ ഇഫ്​താർ വിരുന്നുകളിൽ പോലും ജനാധിപത്യത്തെ കുറിച്ചുള്ള പ്രസംഗങ്ങളും ചർച്ചകളുമായി രുന്നു. എല്ലാ പ്രതീക്ഷകൾക്കും മങ്ങലേൽപിച്ചാണ്​ വിധിപ്രഖ്യാപന ദിനം കടന്നുപോയത്​.

കുന്നോളം സന്തോഷം; ആഹ്ലാദിക്കാനാവതെ യു.ഡി എഫ്​
ദമ്മാം: പ്രവചനങ്ങളെ പോലും അസ്​ഥാനത്താക്കി കേരളത്തിൽ വൻ വിജയം നേടിയതി​​െൻറ ആഹ്ലാദം ഉള്ളിൽ നുരയു​േമ്പാഴും രാജ്യത്ത്​ വീണ്ടും ബി.ജെപിയുടെ ആധിപത്യത്തിൽ തരിച്ച്​ നിൽക്കുകയാണ്​ ദമ്മാമിലെ ഒ.​െഎ.സി.സി നേതൃത്വം. മുൻപെങ്ങും ഇല്ലാത്തവിധം അതി ശക്​തമായ പ്രചാരണ പരിപാടികളും, കൺവെൻഷനുകളും ഒരുക്കി തെരഞ്ഞെടുപ്പ്​ രംഗത്ത്​ സജീവമായിരുന്ന ഒ.​െഎ.സി.സി. തെരഞ്ഞെടുപ്പ്​ ഫലങ്ങളറിയുന്നതിനും വൻ സന്നാഹങ്ങളാണ്​ ഒരുക്കിയിരുന്നത്​. വ്യാഴാഴ്​ച പുലർച്ചെ അത്താഴത്തോടെ ബദർ അൽ റാബി ഒാഡിറ്റോറിയത്തിൽ ഒരുമിച്ചു കൂടി ​്പ്രവർത്തകർ ബി ഗ്​ സ്​ക്രീനിൽ ഫലങ്ങൾ കാണുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കേരളത്തി​​െൻറ യു.ഡി എഫ്​ വിജയങ്ങൾ ഒ.​െഎ.സി.സി ക്യാമ്പിൽ ആരവങ്ങൾ ഉയർത്തിയെങ്കിലും രാജ്യത്ത്​ മൊത്തത്തിൽ കോൺഗ്രസിന്​ നേരിട്ട തകർച്ച ക്യാമ്പിൽ നിരാശ പടർത്തി.

പിണറായി വിജയ​​െൻറ ദാർഷ്​ട്യത്തിനും ഇടതു പക്ഷത്തി​​െൻറ അക്രമ രാഷ്​ട്രീയത്തിനും എതിരായുള്ള വിജയമാണ്​ കേരളത്തിൽ യു.ഡി എഫ്​ നേടിയതെന്ന്​ ഒ.​െഎ.സി.സി ​േ​ഗ്ലാബൽ കമ്മറ്റി ​ൈവസ്​ പ്രസിഡൻറ്​ അഹമ്മദ്​ പുളിക്കൻ പറഞ്ഞു. വർഗീയയ പ്രചാരണങ്ങൾക്ക്​ കേരളത്തി​​െൻറ മതേതര മനസ്സിൽ സ്​ഥാനമില്ലെന്ന ശക്​തമായ സന്ദേശമാണ്​ ​വലതു പക്ഷ വിജയമെന്ന്​ ഒ.​െഎ.സി.സി ​ റീജ്യണൽ കമ്മറ്റി പ്രസിഡൻറ്​ ബിജു കല്ലുമല പറഞ്ഞു. കേരളം മറ്റ്​ സംസ്​ഥാനങ്ങൾക്ക്​ മാതൃകയാക്കാൻ കോൺഗ്രസ്സ്​ നേതൃത്വം ശ്രമിക്കണമെനും അദ്ദേഹം ആവശ്യപെട്ടു. ഉള്ളിൽ നിറയുന്ന സന്തോഷം പങ്കിടാൻ പറ്റാത്ത അവസ്​ഥയിലാണ്​ കെ.എം.സി.സി പ്രവർത്തകരെന്ന്​ കിഴക്കൻ പ്രവിശ്യ കമ്മറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടുർ പറഞ്ഞു. പ്രതീകാത്​മകമായി മലപ്പുറം ജില്ല കമ്മിറ്റി രണ്ട്​ ലീഗ്​ പ്രതിനിധികളുടെ വിജയം ആഘോഷിക്കുമെങ്കിലും ദേശീയ തലത്തിൽ നിരാശ മാത്രമാണന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണമാണ്​ ഇടതു പക്ഷ പരാജയകാരണമായി വിലയിരുത്തു​ന്നതെന്ന്​ നവോദയ പ്രസിഡൻറ്​ പവനൻ മൂലക്കൽ പറഞ്ഞു. വെൽഫയർ പാർട്ടി സ്വീകരിച്ച നിലപാട്​ രാജ്യത്തെ മറ്റ്​ മത നിരപേക്ഷ കക്ഷികൾ സ്വീകരിച്ചിരുന്നുവെങ്കിൽ ദേശീയ തലത്തിൽ ഫലം മറ്റൊന്നാകുമായിരുന്നെന്ന്​ പ്രവാസി ദമ്മാം പ്രസിഡൻറ്​ ഷബീർ ചാത്തമംഗലം പറഞ്ഞു. പ്രീ പോൾ അലയൻസാണ്​ വെൽഫയർ പാർട്ടി സ്വീകരിച്ച നിലപാട്​. ഇത്​ മറ്റ്​ കക്ഷികൾക്ക്​ തിരിയാതെ പോയ ദുരന്തമാണ്​ ദേശീയ തലത്തിൽ ഉള്ളത്​. അതേ സമയം വെൽഫയർ പാർട്ടിയുടെ നിലപാട്​ കേരളം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്​ വിജയം വരുംകാലത്തിനു കേരളം നൽകുന്ന സന്ദേശം -ഒ.​െഎ.സി.സി
ജിദ്ദ: യു.ഡി.എഫി​​െൻറ ചരിത്രവിജയം വരും കാലത്തിനു കേരളം നൽകുന്ന സന്ദേശമായി മാറുമെന്ന്​ ഒ.ഐ.സി സി സൗദി വെസ്​റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡൻറ്​ കെ. ടി. എ മുനീർ പറഞ്ഞു. ന്യൂനപക്ഷങ്ങൾ മാത്രമല്ല ഭൂരിപക്ഷ ഹിന്ദുസമുദായങ്ങളും യു.ഡി.എഫിന് ഒപ്പം അണിനിരന്നതി​​െൻറ വിജയം കൂടിയാണിത്. അതേസമയം ആൾക്കൂട്ടമല്ല വോട്ടെന്നു തിരിച്ചറിഞ്ഞ് ബൂത്ത് തലത്തിൽ പ്രവർത്തിക്കുന്ന നേതാക്കൻമാരെയും പ്രവർത്തകരെയും വളർത്തികൊണ്ടുവരണം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കാണിക്കുന്ന ആത്മാർഥതയും സത്യസന്ധ്യതയും മറ്റുള്ളവർക്ക് എത്ര മാത്രം ഉണ്ടെന്നും ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും മുനീർ പറഞ്ഞു.

ഫാഷിസത്തിനെതിരായ ഇടതു പ്രചാരണത്തി​​െൻറ ഗുണം കോൺഗ്രസിന്​ ലഭിച്ചു -നവോദയ
ജിദ്ദ: കേരളത്തിൽ ന്യൂനപക്ഷവോട്ടുകളുടെ അസാധാരണ ഏകീകരണം യു.ഡി എഫിന്​ അപ്രതീക്ഷിത വിജയമുണ്ടാക്കിയെന്ന്​ നവോദയ ജിദ്ദ രക്ഷാധികാരി കെ.എ റഉൗഫ്​ പറഞ്ഞു. ഫാഷിസത്തിനെതിരായ ശക്​തമായ പ്രചാരണം നടത്തുന്നത്​ ഇടതുപക്ഷമാണെങ്കിലും അതി​​െൻറ ഗുണം ലഭിച്ചത്​ കോൺഗ്രസിനാണ്​. മോദിഭയമായിരുന്നു ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണത്തിന്​ കാരണമായത്​. 2004 ^ൽ യു.ഡി.എഫിന്​ അനുകൂലമായിരുന്നു ന്യൂനപക്ഷവോട്ടുകൾ. അന്ന്​ എൽ.ഡി.എഫ്​ കേരളം തൂത്തുവാരിയെന്നും നവോദയ നേതാവ്​ ചൂണ്ടിക്കാട്ടി.

Show Full Article
TAGS:saudi saudi news gulf news 
Next Story