Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാമ്പുവിലെ ‘ബർക്കത്തു...

യാമ്പുവിലെ ‘ബർക്കത്തു റമദാൻ സൂഖി’ ൽ ആഘോഷ രാവുകൾ

text_fields
bookmark_border
യാമ്പുവിലെ ‘ബർക്കത്തു റമദാൻ സൂഖി’ ൽ  ആഘോഷ രാവുകൾ
cancel
camera_alt?????? ???? ???????? ?? ?????? ???????? ???????? ????????? ????? ????? ??????

യാമ്പു: റോയൽ കമീഷൻ ‘പ്രോപ്പർട്ടി സർവീസസ് ഡിപ്പാർട്ട്മ​െൻറി​’​െൻറ ആഭിമുഖ്യത്തിൽ അൽ ഫൈറൂസ് പാർക്കിലൊരുക്കിയ ‘ബർക്കത്തു റമദാൻ സൂഖി’ ൽ സന്ദർശക പ്രവാഹം. റമദാനിലെ രാത്രികളിലാണ്​ ഇവിടേക്ക്​ സ്വദേശി സന്ദർശകരൊഴുകുന്നത്​. കഴിഞ്ഞ ദിവസം വരെ ഒരു ലക്ഷത്തിലധികം സന്ദർശകർ റമദാൻ സ്‌പെഷ്യൽ സൂഖ്​ സന്ദർശിച്ചതായി സംഘാടകർ അറിയിച്ചു. റമദാൻ സ്‌ പെഷ്യൽ വിഭവങ്ങളുടെ വാണിജ്യ സ്​റ്റാളുകൾക്ക് പുറമെ മറ്റു ഇതര പവലിയനുകളും ഇവിടെ ഒരുക്കിയിരിക്കുന്നു.

സ്വദേശികളുടെ പാരമ്പര്യവിഭവങ്ങൾ വിൽപന നടത്തുന്ന സ്​റ്റാളുകളിൽ കുട്ടിക്കച്ചവടക്കാ രുടെ നിറഞ്ഞ സാന്നിധ്യവും കാണാം. സ്വദേശി വനിതകൾ കച്ചവടം നടത്തുന്ന സ്​റ്റാളുകളും നഗരിയിലുണ്ട്. വൈവിധ്യമാർന്ന സാംസ്‌കാരികപരിപാടികൾ തുറന്ന വേദിയിൽ അരങ്ങു തകർക്കുന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടക്കുന്നു. സ്വദേശി കുടുംബങ്ങളുടെ നിറസാന്നിധ്യമാണിവിടെ. റമദാൻ നാളുകളിൽ അറബ് നാട്ടിലെ പാരമ്പര്യ സാംസ്കാരിക പൈതൃകങ്ങൾ പുതുതലമുറക്ക് പകുത്തു നൽകാനുതകുന്ന പരിപാടികളും സ്​റ്റേജ് ഷോകളും ബോധവത്‌കരണപരിപാടികളും ബർക്കത്തു റമദാനി​​െൻറ വേറിട്ട കാഴ്​ചകളാണ്​.

ദീപാലങ്കാരങ്ങളുടെ വർണ പ്രഭയിൽ ഫാനൂസ് വിളക്കുകളുടെയും ചന്ദ്രക്കലയുടെയും മാതൃകകൾ നഗരിയുടെ ചാരുത കൂട്ടുന്നു. രാവിനെ പകലാക്കി കച്ചവടവും പൈതൃകവും കലയും ചേർന്നൊരുക്കിയ ‘റമദാൻ സൂഖ്​’' സ്വദേശി ജനതയുടെ ഉത്‌സവ നഗരിയായി മാറിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം കഴിയുന്ന വിദേശികളും റമദാൻ സൂഖി​െലത്തുന്നുണ്ട്. തറാവീഹ് നമസ്കാരശേഷം തുടങ്ങി രാത്രി രണ്ടു മണിവരെ നീളുന്ന സൂഖ്​ റമദാൻ അവസാനം വരെ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story