Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജെ ആൻഡ്​ പി ക്യാമ്പിലെ...

ജെ ആൻഡ്​ പി ക്യാമ്പിലെ 496 ഇന്ത്യക്കാർക്ക്​ എക്​സിറ്റ്​ ലഭിച്ചു; പെരുന്നാളിന്​ മുമ്പ്​ നാട്ടിലെത്തും​

text_fields
bookmark_border
ജെ ആൻഡ്​ പി ക്യാമ്പിലെ 496 ഇന്ത്യക്കാർക്ക്​  എക്​സിറ്റ്​ ലഭിച്ചു; പെരുന്നാളിന്​ മുമ്പ്​ നാട്ടിലെത്തും​
cancel

റിയാദ്​: ശമ്പളം മുടങ്ങിയ ജെ ആൻഡ്​ പി കമ്പനിയുടെ റിയാദിലെ ക്യാമ്പുകളിലുള്ള ഇന്ത്യൻ തൊഴിലാളികളിൽ 496 പേർക്ക്​ എ ക്​സിറ്റ്​ വിസ ലഭിച്ചു. ചെറിയ പെരുന്നാളിന്​ മുമ്പ്​ എല്ലാവർക്ക​ും സ്വദേശങ്ങളിലെത്താനാവും. സൗദി തൊഴിൽ മന്ത്ര ാലയം മുഴുവനാളുകൾക്കും വിമാന ടിക്കറ്റ്​ സൗജന്യമായി നൽകും. റിയാദ്​ എക്​സിറ്റ്​ 16ലും 18ലും അൽഖർജിലുമുള്ള മൂന്ന്​ ക്യാമ്പുകളിൽ നിന്നായി കഴിഞ്ഞ നാലുമാസത്തിനിടെ 500ഒാളം തൊഴിലാളികൾ നാട്ടിലേക്ക്​ മടങ്ങിയിരുന്നു. അവർക്കെല്ലാം ഇന്ത്യൻ എംബസിയായിരുന്നു​ വിമാന ടിക്കറ്റ്​ നൽകിയത്​. തൊഴിൽ മന്ത്രാലയവും ഇന്ത്യൻ എംബസിയും ഇന്ത്യൻ വളണ്ടിയർമാരും കൈകോർത്ത്​ നടത്തിയ പ്രയത്​നത്തി​​െൻറ ഫലമായിരുന്നു അത്​. അതേ പ്രയത്​നത്തി​​െൻറ തുടർച്ചയായാണ്​ ഇത്തവണ 496 പേർക്ക്​ കൂടി എക്​സിറ്റ്​ വിസ ലഭിച്ചത്​.

അവശേഷിക്കുന്നവരുടെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. പലവിധ സാ​േങ്കതിക പ്രശ്​നങ്ങളുള്ളവരാണ്​ ശേഷിക്കുന്നത്​. ഇതിനിടയിൽ എക്​സിറ്റിൽ പോകാൻ തയാറാവാതെ സൗദിയിൽ തന്നെ മ​റ്റ്​ കമ്പനികളിലേക്ക്​ സ്​പോൺസർഷിപ്പ്​ മാറി തൊഴിലെടുക്കാൻ താൽപര്യമുള്ള തൊഴിലാളികൾക്ക്​ അതിന്​ അനുവാദം നൽകിയിരുന്നു. സ്​പോൺസർഷിപ്പ്​ മാറ്റത്തിന്​ ഇൗ മാസം 15 വരെ സമയം നൽകിയിരുന്നു. എന്നാൽ നടപടികൾ ഇനിയും പൂർത്തിയാക്കാൻ കഴിയാത്തവർ ആ ശ്രമം ഉപേക്ഷിച്ച്​ എക്​സിറ്റിന്​ അപേക്ഷിക്കണമെന്ന്​ മന്ത്രാലയം മുന്നറിയിപ്പ്​ നൽകിയിരിക്കുകയാണ്​. ഇനി സാവകാശം നൽകില്ല. തയാറാവാത്തവരെ നിയമവിരുദ്ധരായി കണക്കാക്കും​. നാട്ടിലേക്ക്​ മടങ്ങുന്നവരുടെ ശമ്പള കുടിശികയും സേവനാനന്തര ആനുകൂല്യവും ഇപ്പോൾ ലഭിക്കില്ല. അത്​ കോടതി വഴി ലഭ്യമാക്കാനുള്ള നീക്കമാണ്​ തൊഴിൽ മന്ത്രാലയം നടത്തുന്നത്​. തൊഴിലാളികൾ നാട്ടിലേക്ക്​ മടങ്ങും മുമ്പ്​ കോടതി നടപടികൾ കൈകാര്യം ചെയ്യാൻ മന്താലയം ചുമതലപ്പെടുത്തിയ അഭിഭാഷകർക്ക്​ പവർ ഒാഫ്​ അറ്റോർണി ഒപ്പിട്ടു നൽകണം.

നേരത്തെ പോയവരും ഇങ്ങനെ ചെയ്​തിരുന്നു. ഇപ്പോൾ മടങ്ങുന്നവർക്ക്​ താൽക്കാലികാശ്വാസമായി കമ്പനിയധികൃതർ 1,000 റിയാൽ വീതം നൽകും. തൊഴിൽ കോടതിയിൽ കേസ്​​ തീർപ്പായാൽ ശമ്പളവും ആനുകൂല്യവും സ്വന്തം നാടുകളിലേക്ക്​ അയച്ചുകിട്ടും. രണ്ടര മാസമായി ഇൗ ക്യാമ്പുകളിൽ ഭക്ഷണം നൽകുന്നത്​ തൊഴിൽ മന്ത്രാലയമാണ്​. കാലാവധി കഴിഞ്ഞ ഇഖാമകൾ പുതുക്കുന്നതടക്കം നിയമാനുസൃതം ഫൈനൽ എക്​സിറ്റ്​ വിസ നേടി സ്വന്തം രാജ്യങ്ങളി​േലക്ക്​ മടങ്ങാനുള്ള എല്ലാ പ്രവർത്തനങ്ങളും ഏ​െറ്റടുത്ത്​ നടത്തുന്നതും​ മന്ത്രാലയമാണ്​​. അസുഖമുള്ളവർക്ക്​ ചികിത്സ ലഭ്യമാക്കുന്നുണ്ട്​. ഇതിനെല്ലാം വേണ്ടി മന്ത്രാലയം സ്വന്തം ഉദ്യോഗസ്​ഥരുടെ ഒരു ക്രൈസിസ്​ മാനേജ്​മ​െൻറ്​ ടീമിനെ ക്യാമ്പിൽ നിയോഗിച്ചിട്ടുണ്ട്​. അതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യയുടെ പുതിയ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദ്​ ക്യാമ്പ്​ സന്ദർശിച്ചിരുന്നു.

വേൾഡ്​ മലയാളി കൗൺസിലും മിറാത്ത്​ അൽറിയാദും ചേർന്ന്​ തൊഴിലാളികൾക്ക്​ വേണ്ടി സംഘടിപ്പിച്ച ഇഫ്​താർ വിരുന്നിൽ മുഖ്യാതിഥിയായെത്തിയ അദ്ദേഹം മുഴുവൻ ഇന്ത്യാക്കാരെയും വൈകാതെ നാട്ടിലെത്തിക്കുമെന്ന്​ പറഞ്ഞിരുന്നു. വിവിധ രാജ്യക്കാരായ 1200ഒാളം തൊഴിലാളികൾക്ക്​ വേണ്ടി നടത്തിയ സമൂഹ നോമ്പുതുറയ്​ക്ക്​ റാഫി കൊയിലാണ്ടി, ശിഹാബ്​ കൊട്ടുകാട്​, നൗഷാദ്​ ആലുവ, സ്​റ്റാൻലി ജോസ്, മുഹമ്മദലി മരോട്ടിക്കൽ, സാബു ഫിലിപ്പ്, ജലീൽ പള്ളം തുരുത്തി, അഹമ്മദ് കബീർ, അബ്​ദുൽ അസീസ്, ഇഖ്ബാൽ കോഴിക്കോട്, സലാം പെരുമ്പാവൂർ, നാസർ ലൈസ്, ഹബീബ് റഹ്‌മാൻ, മുഹമ്മദ് കായംകുളം, നസീർ ഹനീഫ, രാജൻ കാരിച്ചാൽ, ഡൊമനിക് സാവിയോ, ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിം സുബ്ഹാൻ, നവീൻ, അമീൻ അക്ബർ, നിഹ്​മത്തുല്ല, ഹാരിസ് ചോല, മീന ട്രേഡിങ്ങ് ജീവനക്കാർ, മിറാത് അൽറിയാദ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. റിയാദിലെ വിവിധ ഹോട്ടലുകളാണ്​ വിപുലമായ ഇഫ്​താർ വിരുന്നിന്​ ഭക്ഷ്യവസ്​തുക്കൾ സൗജന്യമായി എത്തിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story