Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനജ്​റാനിലേക്ക്​...

നജ്​റാനിലേക്ക്​ സ്​ഫോടകവസ്​തു നിറച്ച ഹൂതി ഡ്രോൺ; സൗദി തകർത്തു

text_fields
bookmark_border
നജ്​റാനിലേക്ക്​ സ്​ഫോടകവസ്​തു നിറച്ച ഹൂതി ഡ്രോൺ; സൗദി തകർത്തു
cancel

ജിദ്ദ: നജ്​റാനിലെ ജനവാസകേന്ദ്രം ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണശ്രമം സൗദി തകർത്തു. സ്​ഫോടക വസ്​ത ുക്കൾ നിറച്ച ഡ്രോൺ​ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന കേന്ദ്രത്തിലേക്കാണ്​ യമൻ അതിർത്തിയിൽ നിന്ന്​ വന്നതെന്ന്​ സഖ്യസേന വക്​താവ്​ കേണൽ തുർക്കി അൽ മാലികി അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്​ചയാണ്​ സംഭവം. ഇറാൻ പിന്തുണയുള്ള ഹൂതി ഭീകരവാദികൾ മേഖലയിൽ തുടർച്ചയായി അസമാധാനം സൃഷ്​ടിക്കുകയാണെന്ന്​ തുർക്കി അൽ മാലികി പറഞ്ഞു.

ഇതിനെതിരെ ശക്​തമായി തിരിച്ചടിക്കുമെന്നും സഖ്യസേന അറിയിച്ചു.അതേ സമയം നജ്​റാനിലെ വിമാനത്താവളമാണ്​ ഹൂതികൾ ലക്ഷ്യമാക്കിയതെന്ന്​ അവരെ അനുകൂലിക്കുന്ന ടെലിവിഷൻ റിപ്പോർട്ട്​ ചെയ്​തു. തിങ്കളാഴ്​ച മക്ക ലക്ഷ്യമാക്കി മിസൈലാക്രമണം നടത്തിയെന്ന വാർത്തകൾ ഹൂതികൾ നിഷേധിച്ചു. രണ്ട്​ ബാലിസ്​റ്റിക്​ മിസൈല​ുകളാണ്​ മക്കയും ജിദ്ദയും ലക്ഷ്യമാക്കി വന്നതെന്ന്​ സഖ്യസേന വക്​താവ്​ തുർക്കി അൽ മാലിക്കി പറഞ്ഞു. ഇവ രണ്ട​ും സൗദിയുടെ പ്രതിരോധ സംവിധാനം ത്വാഇഫിൽ ആകാശത്തുവെച്ച്​ തകർത്തു.

കഴിഞ്ഞ ആഴ്​ചയാണ്​ ഹൂതികൾ അരാംകോയുടെ എണ്ണക്കുഴലുകൾക്ക്​ നേരെ ഡ്രോൺ ആക്രമണം നടത്തിയത്​. ദുബൈ തീരത്ത്​ കപ്പലുകൾക്ക്​ നേരെ നടന്ന ആക്രമണത്തിൽ രണ്ട്​ സൗദി എണ്ണ ടാങ്കറുകൾക്ക്​ കേട്​പാടുകൾ സംഭവിച്ചിരുന്നു. സൗദി അരാംകോ എണ്ണക്കുഴലിന്​ നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ യമന്‍ തലസ്ഥാനത്തെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയിരുന്നു. ഹൂതികളുടെ ആയുധപ്പുരകളും കേന്ദ്രങ്ങളും തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടിരുന്നു. യമൻ അതിർത്തിയിൽ നിന്ന്​ സൗദിക്ക്​ നേരെയുള്ള ഹൂതികളുടെ ആക്രമണം രൂക്ഷമായിരിക്കയാണ്​. നജ്​റാനിൽ ആക്രമണ ഭീഷണിയെ തുടർന്ന്​ അടച്ചിട്ട വിമാനത്താവളം കുറച്ചു ദിവസം മുമ്പാണ് തുറന്നത്​്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story