Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക ഹറം: വടക്ക്...

മക്ക ഹറം: വടക്ക് കെട്ടിടത്തിനുള്ളിൽ ഇഅ്​തികാഫിന്​ വിലക്ക്​

text_fields
bookmark_border
മക്ക ഹറം: വടക്ക് കെട്ടിടത്തിനുള്ളിൽ ഇഅ്​തികാഫിന്​ വിലക്ക്​
cancel

മക്ക: മസ്​ജിദുൽ ഹറാമിന്​ വടക്ക്​ മുറ്റം വികസന കെട്ടിടത്തിനുള്ളിൽ ഇൗ വർഷം ഇഅ്​തികാഫിന്​ വിലക്കേർപ്പെടുത്താൻ മസ്​ജിദുൽ ഹറാം കാര്യാലയം തീരുമാനിച്ചു. പകരം ഇഅ്​തികാഫിനെത്തുന്നവരെ കിങ്​ ഫഹദ്​ ഹറം വികസന കെട്ടിടത്തി​​െൻറ മുകളിലേക്ക്​ തിരിച്ചു വിടും. ഇവിടെ വേണ്ട സൗകര്യങ്ങൾ നേരത്തെ ഏർപ്പെടുത്തിയിട്ടുണ്ട്​.

വടക്ക്​ മുറ്റം വികസന കെട്ടിടത്തിലെ മുഴുവൻ ഭാഗങ്ങളും നമസ്​കരിക്കാനെത്തുന്നവർക്കായി ഒരുക്കാനാണ്​ പദ്ധതി. ഹറം വടക്ക്​ മുറ്റങ്ങളിലെ പുതിയ കെട്ടിടം പൂർണ സജ്ജമാണെന്ന് സൂപർവൈസർ സ്വാലിഹ്​ സഹ്​റാനി പറഞ്ഞു. സ്​ഥലത്ത്​ 85000 മീറ്റർ കാർപ്പറ്റ്​ വിരിച്ചിട്ടുണ്ട്​. 2500 സംസം ബാരലുകളും മറ്റ്​ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ​ ജോലികൾക്ക്​ 300 ഒാളം പേരെ ​നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story