Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോൺട്രാക്​ടിംഗ്​...

കോൺട്രാക്​ടിംഗ്​ കമ്പനിക്കെതിരെ എംബസിയുടെ ഇടപെടൽ വിജയം

text_fields
bookmark_border
കോൺട്രാക്​ടിംഗ്​ കമ്പനിക്കെതിരെ എംബസിയുടെ ഇടപെടൽ വിജയം
cancel
camera_alt??????? ????? ??????????? ?????? ???? ??????? ????????? ????????????????

ദമ്മാം: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ അലഞ്ഞ തൊഴിലാളികളെ അനധികൃതമായി ഹുറൂബാക്കി ആനുകൂല്യങ്ങൾ നൽകാതെ നാട്ടിലയക്കാനുള്ള കമ്പനിയുടെ ശ്രമം എംബസി വളണ്ടിയേഴ്​സി​​െൻറ ഇടപെടലിലൂടെ വിഫലമായി. രണ്ടായിരത്തോളം തൊഴിലാള ികളാണ്​ പ്രമുഖ കോൺട്രാക്​ടിംഗ്​ കമ്പനിയുടെ വിവിധ ക്യാമ്പുകളിലായി നിത്യജീവിതത്തിന്​ പോലും വകയില്ലാതെ കഴിയ ുന്നത്​. ഇവരുടെ ദുരവസ്​ഥ ‘ഗൾഫ്​ മാധ്യമം’ നേരത്തെ റിപ്പോർട്ട്​ ചെയ്​തിരുന്നു. റിയാദ്​ റോഡിലെ ക്യാമ്പിൽ കഴിയുന്ന 554 തൊഴിലാളികളിൽ 204 പേരെയാണ്​ കമ്പനി ഹുറൂബാക്കി തടിതപ്പാൻ ശ്രമിച്ചത്​. വിവരമറിഞ്ഞ്​ ക്യാമ്പ്​ സന്ദർശിച്ച എംബസി വളണ്ടിയർമാരായ ജയൻ തച്ചമ്പാറ, സൈഫുദ്ദീൻ പൊറ്റശ്ശേരി, നൗഷാദ്​ തിരുവനന്തപുരം എന്നിവർ വിവരം എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.

തുടർന്ന്​ കഴിഞ്ഞ ദിവസം ദമ്മാം സന്ദർശിച്ച കമ്മ്യൂണിറ്റി വെൽ​െഫയർ വിഭാഗം കോൺസൽ ഡി ബി ഭാട്ടി, ലേബർ അറ്റാഷെ ആർ.ഡി ഗംഭീർ, വിവർത്തകൻ മോബിൻ ഖാൻ എന്നിവർ ലേബർ ഒാഫീസ്​ ഡയറക്​ടർ ഉമർ അബ്​ദുൽ റഹ്​മാൻ അൽ സഹ്​റാനിക്കും ദമ്മാമിലെ ഹുറൂബ്​ വിഭാഗം തലവൻ മുഖ്​ലിദ്​ അൽ മുതൈരിക്കും രേഖാമൂലം പരാതി നൽകി. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട സൗദി അധികൃതർ അന്യായമായി തൊഴിലാളികളെ നാട്ടിലയക്കുന്നത്​ തടയുകയും മുഴുവൻ ആനുകൂല്യങ്ങളും നൽകി ഹുറൂബ്​ ഒഴിവാക്കി മാത്രമേ നാട്ടിലയക്കാവൂ എന്ന്​ നിർദേശിക്കുകയും ചെയ്​തു.
തൊഴിലാളികൾ നേരത്തെ തന്നെ കമ്പനിക്കെതിരെ തൊഴിൽ കോടതിയെ സമീപിച്ചിരുന്നു.

പലർക്കും അനുകൂല വിധിയുണ്ടാകു​െമന്നായപ്പോഴാണ്​ കമ്പനിയുടെ ചതി. തൊഴിലാളികളുടെ ഹുറൂബ്​ ഒഴുവാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണന്ന്​ എംബസി വളണ്ടിയർമാർ​ അറിയിച്ചു. വർഷങ്ങളായി നിർമാണ കമ്പനിയിൽ വിവിധ തസ്​തികകളിലായി ജോലി ചെയ്​തു വരുന്നവരാണ് തൊഴിലാളികളെല്ലാം. നിരവധി പ്രമുഖ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കമ്പനിക്ക്​ മൂന്നു കൊല്ലം മുമ്പാണ്​ ​താളം തെറ്റിത്തുടങ്ങിയത്​​. ഏഴുമാസമായി പ്രശ്​നം രൂക്ഷമാണ്​. മിക്കവർക്കും 10ഉം 12ഉം മാസത്തെ ശമ്പള കുടിശ്ശികയുണ്ട്​. നിരവധി പേർക്ക്​ നാട്ടിൽ പോകു​േമ്പാൾ ലഭിക്കുമെന്ന്​ കരുതി കാത്തുവെച്ച സേവനാനന്തര ആനുകൂല്യങ്ങളും ലഭിക്കാതെയായി. 30 കൊല്ലത്തിലധികം മരുഭൂമിയിൽ ജീവിതം ഹോമിച്ചവരുടെ സ്വപ്​നങ്ങളാണ്​ ഇതോടെ കരിഞ്ഞു വീണത്​.

നവോദയ, പ്രവാസി തുടങ്ങിയ സംഘടനകൾ ചില ക്യാമ്പുകളിൽ ഭക്ഷണമെത്തിക്കുന്നുണ്ടെങ്കിലും പ്രശ്​നത്തിന്​ പരിഹാരമാകുന്നില്ല. ഇഖാമയും, ഇൻഷുറൻസ്​ പരിരക്ഷയും ഇല്ലാത്തതിനാൽ ഇവർക്ക്​ ചികിൽസ ലഭ്യമല്ല. പലരും രോഗങ്ങളുടെ പിടിയിലാണ്​​. വർഷങ്ങളായി നാട്ടിൽ പോകാൻ സാധിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്​. ഭീമമായ തുകയാണ്​ മൊത്തത്തിൽ തൊഴിലാളികൾക്ക്​ കൈമാറാനുള്ളത്​. ഇതിനിടയിൽ ലേബർ ഒാഫിസിൽ നടന്ന അനുരഞ്​ജന സംഭാഷണത്തിൽ കുറച്ച്​ തൊഴിലാളികൾക്ക്​ സെറ്റിൽമ​െൻറ്​ തുക കൊടുക്കാമെന്ന്​ കമ്പനി സമ്മതിച്ചുവെങ്കിലും നിശ്​ചിത തീയതി എത്തിയപ്പോൾ കമ്പനി കൈമലർത്തി. കേസ്​ വീണ്ടും തുടരുകയാണ്​.
എംബസിയുടെ ശക്​തമായ ഇടപെടലിലുടെ മാത്രമേ ഇതിന്​ ശാശ്വത പരിഹാരം കാണാനാകൂ എന്ന വിശ്വാസത്തിലാണ്​ മുഴുവൻ ​തൊഴിലാളികളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story