Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതെരുവിൽ അലഞ്ഞ സുരേഷിനെ...

തെരുവിൽ അലഞ്ഞ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
തെരുവിൽ അലഞ്ഞ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
cancel
camera_alt??????? ???????? ???? ????????????? ?????? ???????????

റിയാദ്​: നാലഞ്ച്​ ദിവസമായി മുഷിഞ്ഞ വേഷത്തിൽ തെരുവിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച ്ചു. റിയാദ്​ ശിഫ സനാഇയ ഏരിയയിൽ മുഷിഞ്ഞ തോബ്​ (ളോഹ) ധരിച്ച്​ അലഞ്ഞുതിരിഞ്ഞ ഇയാളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ് ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ശിഫയിലെ ഗോഡൗൺ ഏരിയയിൽ നിന്നാണ്​ ശനിയാഴ്​ച അവിടുത്തെ സെക്യൂരിറ്റി ജീവന ക്കാരൻ ഇയാളെ റെഡ്​ക്രസൻറ്​ ആംബുലൻസ്​ വരുത്തി ദിറാബിലെ ഇമാം അബ്​ദുറഹ്​മാൻ അൽഫൈസൽ ആശുപത്രിയിൽ​ എത്തിച്ചത്​. പേരോ നാടോ ഒന്നുമറിയാത്ത അജ്ഞാതൻ എന്ന നിലയിലാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്​.

ആശുപത്രി രേഖകളിൽ അജ്ഞാതൻ എന്നാണുള്ളതെന്ന്​ വിഷയത്തിലിടപ്പെട്ട സാമൂഹിക പ്രവർത്തകൻ മുജീബ്​ കായംകുളം ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. അന്വേഷണത്തിൽ ഇയാൾ കോഴിക്കോട്​ കൂടല്ലൂർ സ്വദേശിയാണെന്ന്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. മൂന്നുമാസം മുമ്പ്​ ഹൗസ്​ ഡ്രൈവർ വിസയിലെത്തിയതാണ്​. ജോലി ചെയ്യുന്ന വീട്ടിൽ നിന്ന്​ ഒരാഴ്​ച മുമ്പ്​ ഇയാളെ കാണാതായി. വ്യാപക അന്വേഷണം നടത്തിയിട്ടും ആളെ കുറിച്ച്​ വിവരമൊന്നും കിട്ടാത്തതിനെ തുടർന്ന്​ ഒളിച്ചോടിയെന്ന്​ കാണിച്ച്​​ സ്​പോൺസർ സൗദി പാസ്​പോർട്ട്​ വിഭാഗത്തിന്​ പരാതി നൽകി. ഇപ്പോൾ ആശുപത്രിയിലുണ്ടെന്ന്​ അറിഞ്ഞപ്പോൾ സ്​പോൺസർ എത്തി സുരേഷിനെ കണ്ടു. യുവാവിന്​ മാനസികവിഭ്രാന്തിയാണുള്ളത്​. തീർത്തും മൗനത്തിലാണ്​. ആരോടും ഒന്നും മിണ്ടുന്നില്ല. എന്ത്​ ചോദിച്ചിട്ടും മറുപടിയില്ല.

സുനിൽ എന്ന മലയാളിയാണ്​ ത​​െൻറ ജോലിസ്ഥലത്തിന്​ സമീപം ഇങ്ങനെയൊരാളെ കാണുന്നു എന്ന്​ പറഞ്ഞ്​ സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചത്​. ഇത്​ കണ്ട്​ നിരവധിപേർ ഇയാളെ അന്വേഷിച്ചെത്തി. അപ്പോഴേക്കും അവിടെ നിന്ന്​ ആളെ കാണാതായി. പിന്നീടാണ്​ ഗോഡൗൺ ഏരിയയിലെത്തിയതും സെക്യൂരിറ്റി ജീവനക്കാരൻ ആശുപത്രിയിലെത്തിച്ചതും. വിവരമറിഞ്ഞ്​ ഇയാളുടെ നാട്ടുകാരനായ ഒരാൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്​. സുരേഷി​​െൻറ പാസ്​പോർട്ടി​​െൻറയും മറ്റ്​ രേഖകളുടെയും പകർപ്പുകൾ അയാളുടെ കൈയ്യിലുണ്ട്​. മാനസികമായ പ്രശ്​നമാണെന്നും പൂർണമായും മൗനത്തിലാണെന്നും ആശുപത്രിയിൽ സന്ദർശിച്ചവർ പറഞ്ഞു. ആശുപത്രിയിലെ പരിചരണം കൊണ്ട്​ മനോനില നേരെയായ ശേഷം കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും നാട്ടിൽ അയക്കാനുള്ള വഴികളാരായുകയും ചെയ്യുമെന്നും മുജീബ്​ കായംകുളം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story