Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊതുമാപ്പിൽ യാമ്പു...

പൊതുമാപ്പിൽ യാമ്പു മേഖലയിൽ 43 പേർ ജയിൽ മോചിതരായി

text_fields
bookmark_border
പൊതുമാപ്പിൽ യാമ്പു മേഖലയിൽ 43 പേർ ജയിൽ മോചിതരായി
cancel
camera_alt????? ?????? ???????????? ???? ?????????? ??????? ?????? ?????? ?????? ???????? ??????????????

യാമ്പു: പൊതുമാപ്പിൽ യാമ്പു മേഖലയിൽ 43 പേർ ജയിൽ മോചിതരായി. റമദാനിനോടനുബന്ധിച്ച്​ സൽമാൻ രാജാവ്​​ പുറപ്പെടുവി ച്ച പൊതുമാപ്പിനെ തുടർന്നാണ്​ ഇത്രയും പേരെ വിട്ടയച്ചത്​​​. ഗവർണറേറ്റ്​, പൊലീസ്​, ജയിൽ, മയക്കുമരുന്ന്​, പാസ്​പോർട്ട്​ വകുപ്പുകളുൾപെട്ട കമ്മിറ്റിയാണ്​ പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തിയത്​. പൊതു മാപ്പിന് അർഹമായ തടവുകാരെ കണ്ടെത്താൻ പ്രത്യേക സമിതി നേരത്തെ രൂപവത്കരിച്ചിരുന്നു.

ഗവർണറേറ്റ്, പോലീസ്, ജയിൽ, ജവാസാത്ത്, ആൻറി നാർക്കോട്ടിക് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ ചേർന്നതാണ് സംയുക്ത സമിതി. ഈ സമിതി കണ്ടെത്തിയ 43 പേരെ പ്രത്യേക ചടങ്ങിൽ ആഘോഷത്തോടെയാണ് വിട്ടയച്ചത്. പൊതു മാപ്പിലൂടെ വിമോചിതരായ തടവുകാരും ബന്ധുക്കളും ആഹ്ലാദം പ്രകടിപ്പിക്കുകയും സൽമാൻ രാജാവി​​െൻറ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുകയും ചെയ്തു.

ചെറിയ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരാണ് പൊതുമാപ്പ് വ്യവസ്ഥകൾ അംഗീകരിച്ച ശേഷം മോചിതരായത്. പ്രത്യേക സമിതി പഠനം നടത്തിയ ശേഷമാണ് അർഹരായ തടവുകാരെ മോചിപ്പിക്കാനുള്ള നടപടിയായതെന്ന്​ പൊതുമാപ്പ് ശിപാർശ കമ്മിറ്റിയുടെ യാമ്പു ഗവർണറേറ്റിലെ മേധാവി അബ്​ദുൽ മുഹീത്ത് ബിൻ ഉതൈഅ അൽ രിഫാഈ പറഞ്ഞു. ചെയ്ത തെറ്റുകൾ തിരുത്താനും കുടുംബത്തോടൊപ്പം ചേർന്ന് പുതിയ ജീവിതത്തിന് തുടക്കം കുറിക്കുവാനും തടവുകാരുടെ ജയിൽ മോചനം വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story