Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒഴിച്ചിട്ട വയർ...

ഒഴിച്ചിട്ട വയർ നിറക്കാനാവാതെ പോയ നോമ്പോർമ

text_fields
bookmark_border
ഒഴിച്ചിട്ട വയർ നിറക്കാനാവാതെ പോയ  നോമ്പോർമ
cancel

2013 ലെ പുണ്യ റമദാൻ മാസത്തി​​െൻറ നിറവിൽ നിൽക്കുമ്പോൾ ആണ് ആഫ്രിക്കൻ വൻകരയിലെ ഐവറി കോസ്​റ്റിൽ നിന്ന് സൗദി അറേബ്യയ ിലെ അൽ ജുബൈലിലേക്ക്​ ജോലി മാറി വന്നത്. കപ്പൽ ജോലിയിൽ നിന്ന് കരയിലേക്ക് വീണ്ടും വന്നതി​​െൻറ ആശ്വാസം ഒരുവശത്ത്, പലരും പറഞ്ഞു കേൾപ്പിച്ച കഥകളിലൂടെ എന്താവും സൗദി അറേബ്യയിലെ ജീവിതം എന്ന ആകുലത മറുവശത്ത്. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം എന്ന ചിന്തയിൽ ജുബൈൽ സിറ്റിയിലെ ഷാർക്ക് ഹോട്ടലിൽ താമസം തുടങ്ങി. കൂടെ പഠിച്ച ജമാലും രമേശനും ആയിര ുന്നു ഒരു പ്രതീക്ഷ. കപ്പലിൽ ആയിരുന്നപ്പോൾ ഇ​േന്താനേഷ്യക്കാരായ സഹപ്രവർത്തകർ കൃത്യമായി നൊമ്പെടുക്കുകയും സമയത ്തിന് ഇഫ്​താർ നടത്തുകയും ഞങ്ങളെപ്പോലെ ഉള്ള അമുസ്​ലീംകളെ ഉൾക്കൊള്ളിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുമായിരുന്നു.

ഏകദേശം പത്ത് നോമ്പ് ബാക്കി ഉള്ള സമയത്താണ്​ സൗദിയിലെത്തിയത്​. നല്ല ചൂടുള്ള കാലാവസ്ഥ. പകൽനേരം ഭക്ഷണം ഒന്നും കിട്ടാത്ത കാലം. പുതിയ ലോകം തന്നെ എന്ന് മനസ്സ് പറഞ്ഞു. ആ നോമ്പു കാലം കഴിയുന്ന വരെ ഞാൻ നൊമ്പെടുക്കുന്ന പോലെ ആയിരുന്നു. ഓഫീസ് രാവിലെ 10 മുതൽ വൈകീട്ട് നാല്​ വരെ ആയിരുന്നു. ആരോടെങ്കിലും പകൽ സമയത്ത് ഭക്ഷണത്തെ കുറിച്ച് ചോദിക്കാൻ പോലും പേടി ആയിരുന്നു. ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ. വൈകീട്ട് മഗ്‌രിബ് ബാങ്ക് വിളിയോടെ ജുബൈൽ നഗരം ഉണരുന്നത് കാണാൻ നല്ല ചന്തം. ഹോട്ടൽ വാസം രണ്ട് ദിനം കഴിഞ്ഞപ്പോൾ ആണ് ജമാൽ വിളിക്കുന്നത്. നാളെ വൈകീട്ട് ആറ് മണിക്ക്​ റെഡി ആയി നിൽക്കണം. ഞാൻ വരും എ​​െൻറ വീട്ടിൽ ആണ് നോമ്പ്തുറ. ഇത്​ കേട്ട്​ ഏറെ സന്തോഷമായി. മരുഭൂമിയിൽ വന്നിട്ട് ആദ്യമായി ഒരു ഇഫ്‌താർ.

പിറ്റേ ദിവസം അതി രാവിലെ ഉണർന്നു. നോമ്പ് എടുക്കാൻ തീരുമാനിച്ചു. അതിനായി ആകെ ചെയ്യാൻ ഉണ്ടായിരുന്നത് പ്രഭാത ഭക്ഷണം കുറച്ച് നേരത്തെയാക്കണം എന്ന് മാത്രം. വൈകീട്ടാവുമ്പോൾ ജമാലി​​െൻറ വീട്ടിൽ പോയാൽ കഴിക്കാൻ പലതും ഉണ്ടാവും. നന്നായി കഴിക്കണം. വയറിൽ സ്ഥലം വേണം എന്നൊക്കെയുള്ള സാധാരണ ചിന്തകൾ എന്നെ വൈകീട്ട് വരെ പിന്തുടർന്നു. അതുകൊണ്ട് വിശപ്പ് അറിഞ്ഞില്ല. ജമാൽ വന്ന് മൊബൈൽ മാർക്കറ്റി​​െൻറ ഭാഗത്തുള്ള അവ​​െൻറ വീട്ടിൽ എത്തി. അവിടെ കുടുംബവും പിന്നെ നാട്ടിൽ നിന്ന് ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു. കൂടാതെ കുറച്ച് സുഹൃത്തുക്കളും. അവരുമായി നാട്ടുവർത്തമാനം പറഞ്ഞ് കുറെ ദിവസമായി ഉള്ളിൽ കിടന്നു പിടയുന്ന രാഷ്​ട്രീയവും മറ്റ് ചിന്തകളും അവർക്ക് മുന്നിൽ ഇറക്കിവെച്ചു. മഗ്‌രിബ് ബാങ്ക് വിളി ജമാലി​​െൻറ കമ്പ്യൂട്ടറിൽ നിന്ന് മുഴങ്ങി. അവൻ അത് സെറ്റ് ചെയ്ത് വെച്ചിരിക്കുകയാവും. എല്ലാവരും ഈത്തപ്പഴം കഴിച്ചു. ഞാനും കഴിച്ചു. ആദ്യമായായിരുന്നു അത്തരം ഈത്തപ്പഴം കഴിക്കുന്നത്.

ഉണങ്ങിയ കാരയ്ക്ക (ഞങ്ങൾ കോഴിക്കോടുകാർ ഈത്തപ്പഴത്തെ സ്നേഹപൂർവ്വം വിളിക്കുന്ന പേര്) മാത്രം കണ്ടും കഴിച്ചും പരിചയമുള്ള എനിക്ക് പാതി പഴുത്ത് മധുരവും ചവർപ്പും ചേർന്ന രുചി ഇന്നുവരെ മറക്കാൻ പറ്റിയിട്ടില്ല. ഈത്തപ്പഴവും എനിക്ക് അന്ന് അറിയാത്ത രുചിയുള്ള പുതിയ തരം ജ്യൂസും (ഷമാം എന്ന പഴത്തി​​െൻറ ജ്യൂസ് എനിക്കിന്ന് ഏറെ പ്രിയപ്പെട്ടതാണ്) പിന്നെ പഴംപൊരി, സമൂസ തുടങ്ങിയ പലഹാരങ്ങളും ആവോളം കഴിച്ചു. ഞാൻ ഒഴിച്ച് എല്ലാവരും പതിയെ എഴുന്നേറ്റ് പോയി. നിസ്കരിച്ചു വരാം എന്നും പറഞ്ഞ് അവസാനം ജമാലും പോയി. ഞാൻ എ​​െൻറ നാട്ടിലെ ചില ഓർമകളിലേക്ക് പോയി. എ​​െൻറ ജീവിതത്തിലെ ആദ്യത്തെ ഇഫ്താർ. സുഹൃത്ത് യൂനിസി​​െൻറ ഉമ്മ കൈച്ചുമ്മയും ഉപ്പ ഉബൈസ്ക്കയും വിവാഹ ശേഷം ഭാര്യ ഹിബയും മക്കളും എനിക്കേറെ പ്രിയപ്പെട്ടവർ ആണ്.

നാട്ടിൽ എ​​െൻറ വീടി​​െൻറ അടുത്ത് തന്നെയാണ് അവ​​െൻറ വീട്. ഇപ്പോൾ ദുബൈയിലുള്ള അവനും ഞാനും നാട്ടിൽ തന്നെ ആയിരുന്ന കാലത്ത് അവ​​െൻറ വീട്ടിൽ ഒരു ഇഫ്താർ നടത്തി. ലിനു, ഷാജു തുടങ്ങിയ ഞങ്ങളുടെ സുഹൃത്തുക്കൾ ഒരുമിച്ച് ഒരു മനോഹര നോമ്പ്തുറ. അന്ന് കഴിച്ച എണ്ണപ്പലഹാരങ്ങൾ ഏകദേശം ഇതേപോലെതന്നെ ആയിരുന്നു എന്ന് മനസ്സ് പറഞ്ഞു. ഓർമകൾ കാടുപിടിക്കുന്നതിനു മുൻപേ എല്ലാവരും തിരിച്ചെത്തി. നല്ല കോഴിക്കോടൻ ബിരിയാണി, ബീഫ് ഫ്രൈ, സലാഡ് എല്ലാം ചേർന്ന ഭക്ഷണം മേശമേൽ നിരന്നു. വയർ ഒഴിച്ചിട്ടാൽ ഒരുപാട് ഭക്ഷണം കഴിക്കാം എന്നുള്ള എ​​െൻറ ധാരണ ഒരു ഹിമാലയൻ വിഢിത്തം ആണെന്ന് എനിക്ക് മനസിലായി. ഭക്ഷണം ഇറങ്ങുന്നില്ല.

ആർക്കും ശരിക്ക് കഴിക്കാൻ ആവുന്നില്ല എന്ന് എനിക്ക് തോന്നി. എന്താവും ഇങ്ങനെ. അതും കൂടി ചർച്ച ചെയ്ത് എന്നെ കുറിച്ചുള്ള ഇമേജ് നശിപ്പിക്കണ്ട എന്ന് കരുതി നിശബ്​ദം ആവുന്നത് കഴിച്ചെഴുനേറ്റു. കൈകഴുകി ഇരിക്കുമ്പോൾ ആണ് ആദ്യമായി അറേബ്യൻ കോഫി (കാവ) കഴിക്കുന്നത്. നാട്ടിൽ മധുരമുള്ള ഈ കാപ്പി ഇവിടെ കയ്​പാണ് സമ്മാനിച്ചത്. കയ്​പ്​​ ഒഴിവാക്കാൻ വേറൊരു തരം ഈത്തപ്പഴം ചേർത്ത് കഴിക്കണം. പഴയ കാലത്ത് നാട്ടിൽ പഞ്ചസാര വാങ്ങാൻ കഴിവില്ലാത്ത കാലത്ത് ശർക്കര കടിച്ചു നുണഞ്ഞ് കട്ടൻ ചായ കുടിക്കുമായിരുന്നു എന്ന് പറഞ്ഞ അച്ഛമ്മയെ ഓർത്തുപോയി. ഇന്ന് ഈത്തപ്പഴം ഇല്ലാതെ കാവയുടെ കയ്പ്പിന്റെ ആരാധകനാണ് ഞാൻ. എല്ലാം കഴിച്ച് രാവിലെ കഴിക്കാൻ ഉള്ള ഭക്ഷണം പൊതിയാക്കി എടുത്ത് ജമാൽ എന്നെ ഹോട്ടലിൽ തിരികെ വിട്ടു. ആ‍ രാത്രി മുതൽ സൗദി അറേബ്യ എന്നെ കൈപിടിച്ച് നടത്തുകയാണ്. ഇന്നും അത് തുടരുന്നു.ത്യാഗത്തി​​െൻറയും സഹനത്തി​​െൻറയും കൂടെ സാഹോദര്യത്തി​​െൻറയും ഭാഷയാണ് റമദാൻ എന്ന നേരനുഭവത്തോടെ.

Show Full Article
TAGS:saudi saudi news gulf news 
Next Story