ഹജ്ജ് ഉംറ മന്ത്രാലയം  നവീകരിച്ച  ഇ -പോര്‍ട്ടല്‍ പ്രവർത്തനസജ്ജം

07:30 AM
13/05/2019

ജിദ്ദ: തീർഥാടകര്‍ക്കായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം  നവീകരിച്ച ഇ -പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉപയോക്താക്കള്‍ക്ക് മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും വിധമാണ് സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്.ഹജ്ജ് ഉംറ മന്ത്രാലയം പോര്‍ട്ടലിൽ മുപ്പതിലധികം സേവനങ്ങള്‍ ലഭിക്കും. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ ലഭ്യമാണ്. 

സൈറ്റിൽ വിവിധ സേവനങ്ങളിലേക്ക് പ്രവേശിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമായ ഓപ്ഷനുകള്‍ നല്‍കുന്നതോടൊപ്പം വിവരങ്ങള്‍ അന്വേഷിക്കുന്നതിനും ബുക്ക് മാര്‍ക്ക് ചെയ്ത് സൂക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്  ഭാഷകളില്‍ പോര്‍ട്ടല്‍ ഉപയോഗിക്കാനാകും. ഓരോ ഭാഷക്കും ശരാശരി 55 പേജുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

സമീപഭാവിയില്‍ തന്നെ നാല് ഭാഷകളില്‍കൂടി സൈറ്റില്‍ സേവനങ്ങള്‍ ലഭ്യമാകും. സൈറ്റിന് ഭാവിയില്‍ അറ്റകുറ്റപണികൾ ആവശ്യമായി വരുമ്പോള്‍, സേവനങ്ങള്‍ നിർത്തിവെക്കാതെ തന്നെ നടപ്പിലാക്കാനാകുമെന്ന് മന്ത്രാലയത്തി​​െൻറ വിവരസാങ്കേതികവിദ്യാ വിഭാഗം ഡയരക്ടര്‍ ജനറല്‍ സലാഹ് ബസൈഫ് പറഞ്ഞു.

ആഭ്യന്തര ഹജ്ജ്​ ക്വാട്ട 94 ശതമാനം ഓൺലൈൻ വഴി
മക്ക: ആഭ്യന്തര ഹജ്ജ്​ സ്​ഥാപനങ്ങൾക്ക്​ കീഴിലെ സ്വദേശികളുടെയും വിദേശികളുടെ റജിസ്​ട്രേഷൻ ക്വാട്ട അനുപാതം ഹജ്ജ്​ ഉംറ മന്ത്രാലയം അംഗീകരിച്ചു. ​ഒരോ സ്​ഥാപനത്തിനും അംഗീകരിച്ച തീർഥാടകരുടെ എണ്ണത്തിൽ 94 ശതമാനം ബുക്കിങും റജിസ്​​ട്രേഷനും ഇ ട്രാക്ക്​ വഴി സ്വദേശികൾക്കും വിദേശികൾക്കുമായിരിക്കും​. ആറ്​ ശതമാനം ബുക്കിങും റജിസ്​ട്രേഷൻ നടപടികളും ആഭ്യന്തര ഹജ്ജ്​ സ്​ഥാപനങ്ങൾക്ക്​ പൂർത്തിയാക്കാൻ ഉപാധികളോടെ അനുമതി നൽകിയിട്ടുണ്ട്​.

ഇൗ ഗണത്തിൽപ്പെടുന്ന തീർഥാടക​​െൻറ ​പേരും തിരിച്ചറിയൽ കാർഡ്​ നമ്പറും മൊബൈൽ ഫോൺ നമ്പറും ‘മുഖാഅ്​’ എന്ന ​പ്രോഗ്രാമിൽ ചേർത്തിരിക്കണം. ഇ ട്രാക്ക്​ പോർട്ടലിൽ നിന്നുള്ള കൺഫർമേഷൻ സന്ദേശം ലഭിക്കുന്നതിനു വേണ്ടിയാണിത്​. ശേഷം പോർട്ടലിൽ ​പ്രവേശിച്ച്​ ബുക്കിങ്​ നടപടികൾ പൂർത്തിയാക്കുകയും പണമടക്കുകയും വേണം. ഒരോ സ്​ഥാപനവും തീർഥാടകരുടെ എണ്ണം, യാത്ര സംവിധാനങ്ങൾ, താമസ കെട്ടിട വിവരങ്ങൾ, തീർഥാടകരുമായി ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പറുകൾ എന്നിവ നിർബന്ധമായും വെബ്​സൈറ്റിൽ ചേർത്തിരിക്കണമെന്നും ഹജ്ജ്​ മന്ത്രാലയം വ്യക്​തമാക്കിയിട്ടുണ്ട്​. ശവ്വാൽ 20 ആണ്​ ഹജ്ജ്​ സേവന സ്​ഥാപനങ്ങൾക്ക്​ മിനയിൽ തമ്പുകൾ കൈമാറുന്നതിന്​ നിശ്ചയിച്ച തിയതി. ഹജ്ജിനു​ മ​ുമ്പ്​ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനു വേണ്ടിയാണ്​ നേരത്തെ തമ്പുകൾ കൈമാറുന്നത്​.
 

Loading...
COMMENTS