ഹീന രാഷ്​ട്രീയത്തിനെതിരായ ജനവിധിക്കാണ്​ മെയ് 23 സാക്ഷ്യം വഹിക്കുക -ഇ.ടി മുഹമ്മദ്​ ബഷീർ

07:24 AM
13/05/2019
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഒരുക്കിയ ഇഫ്‌താർ വിരുന്നിൽ ഇ.ടി മുഹമ്മദ്​ ബഷീർ സംസാരിക്കുന്നു

ജിദ്ദ:  പണത്തി​​​െൻറയും വ്യക്തിഹത്യയുടേയും അക്രമത്തി​​​​െൻറയും മതാന്ധതയുടെയും ഹീനമായ രാഷ്​ട്രീയത്തിനെതിരെയുള്ള ജനവിധിയായിരിക്കും കേരളത്തിലും ഇന്ത്യയിലും മെയ് 23ന് സാക്ഷ്യം വഹിക്കുകയെന്ന്  ഇ.ടി മുഹമ്മദ്​ ബഷീർ ശുഭാപ്തി പ്രകടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മറ്റി ഒരുക്കിയ ഇഫ്‌താർ വിരുന്നിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.  കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ മുസ്​ലിം ലീഗിന് എന്നും കരുത്ത് പകരുന്നതും ആവേശോജ്വലവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാത്രമല്ല, കേരളത്തി​​​​െൻറ രാഷ്​ട്രീയ പോരാട്ടങ്ങളിലും കെ. എം. സി. സി സജീവമായി ഇടപെടുന്നുണ്ട്.   രാഷ്​ട്രീയ പ്രവർത്തനമെന്നത് തെരഞ്ഞെടുപ്പിലെ ജയ-പരാജയങ്ങളല്ല, ജനസേവനമാണ്. കെ.എം.സി.സി യും മുസ്​ലീം ലീഗും ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്.  അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. എസ്.ടി.യു നേതാവ്​ അഹമ്മദ് കുട്ടി ഉണ്ണികുളം ഇഫ്താർ സംഗമം ഉദ്​ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷൻ പി.വി അഹമ്മദ് ഷാജു സംസാരിച്ചു.

ജിദ്ദ കെ.എം.സി.സി റിലീഫ് സെൽ കൺവീനർ ബഷീർ ചേലക്കരയിൽ  ഏറ്റുവാങ്ങി സി.എച്ച് സ​​​െൻറർ ഫണ്ട് സമാഹരണം ചടങ്ങിൽ  ഇ.ടി ഉദ്​ഘാടനം ചെയ്തു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്ഹാഖ് പൂ​േണ്ടാളി നന്ദിയും പറഞ്ഞു. ജിദ്ദ കെ.എം സി.സിയുടെ പുതിയ ആസ്ഥാന മന്ദിരത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഭാരവാഹികൾ നേതൃത്വം നൽകി.

Loading...
COMMENTS