Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖത്തർ ഉംറ...

ഖത്തർ ഉംറ തീർഥാടകർക്ക്​ ഇ ട്രാക്ക്​ സേവനം

text_fields
bookmark_border
ഖത്തർ ഉംറ തീർഥാടകർക്ക്​  ഇ ട്രാക്ക്​ സേവനം
cancel

ജിദ്ദ: ഖത്തർ ഉംറ തീർഥാടകർക്ക്​ ഇ ട്രാക്ക്​ സേവനം ഏർപ്പെടുത്തുന്നു. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ്​ ഉംറ തീർഥാടകരുടെ യാത്ര നടപടികൾ എളുപ്പമാക്കാൻ ആവിഷ്​ക്കരിച്ച ഇ ട്രാക്ക്​ പദ്ധതിയിലൂടെ ഖത്തറിലെ ഉംറ തീർഥ ാടകരെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്​തമാക്കി.

ഖത്തറിൽ നിന്ന്​ ഉംറ ഉദ്ദേശിക്കുന്നവർക്ക്​ ഇതിനായി നിശ്ചയിച്ച ഇലക്​ട്രോണിക്​ ലിങ്ക്​ https://qatariu.haj.gov.sa ൽ റജിസ്​ട്രേഷൻ നടപടികൾ പൂർത്തിയാക്കി ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​ വിമാനത്താവളം വഴിയാണ്​ വരേണ്ടത്​. ഉംറ ആഗ്രഹിക്കുന്ന ഖത്തറിലെ വിദേശികളെയും ഹജ്ജ്​ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ സ്വാഗതം ചെയ്​തു.

വിദേശികൾ https://eservices/haj.gov.sa/eservices3 എന്ന ലിങ്ക്​ വഴി ‘മഖാം’ എന്ന വെബ്​സൈറ്റിൽ അവരുടെ വിവരങ്ങൾ റജിസ്​റ്റർ ചെയ്​ത ശേഷമാണ്​ വരേണ്ടതുണ്ടെന്നും ഹജ്ജ്​ മന്ത്രാലയം വ്യക്​തമാക്കി. സൽമാൻ രാജാവി​​െൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​െൻറയും നിർദേശത്തെ തുടർന്ന്​ ലോകത്തി​െൻ വിവിധ ഭാഗങ്ങളിലുള്ള വിത്യസ്​ത രാജ്യക്കാരായ ഹജ്ജ്​, ഉംറ തീർഥാടകർക്ക്​ മേത്തരം സൗകര്യങ്ങളാണ്​ ഹജ്ജ്​ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്​. തീർഥാടകർക്കുള്ള സേവനം അഭിമാനമായി കാണുന്നതായും ഹജ്ജ്​ മന്ത്രാലയം വ്യക്​തമാക്കി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story