Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമേരിക്കയെ പിന്തള്ളി...

അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാമത്​​

text_fields
bookmark_border
അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാമത്​​
cancel

റിയാദ്​: സൗദി അറേബ്യയിൽ മുതൽമുടക്കുന്ന വിദേശ കമ്പനികളുടെ എണ്ണത്തിൽ വൻ കുതിപ്പ്​. ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്​. ഉയർന്ന തോതിൽ നിക്ഷേപമെത്തിച്ച എട്ട് രാജ്യങ്ങളുടെ ടോപ്പ്​ ലിസ്​റ്റിൽ അമേരിക്കയാണ്​ ഇന്ത്യയുടെ തൊട്ടുപിറകിൽ. സൗദി ജനറൽ ഇൻവെസ്​റ്റുമ​െൻറ്​ അതോറിറ്റി (സാഗിയ) പ്രസിദ്ധീകരിച്ച ഇൗ വർഷത്തെ ആദ്യപാദത്തിലെ റിപ്പോർട്ടിലാണ്​ ഇൗ വിവരങ്ങളുള്ളത്​. ആദ്യ മൂന്നുമാസത്തിനിടെ 30 ഇന്ത്യൻ കമ്പനികൾ സൗദിയിൽ നിക്ഷേപക ലൈസൻസ്​ നേടി. അമേരിക്കൻ കമ്പനികൾ 24 മാത്രമാണ്​. ബ്രിട്ടൻ (24), ഇൗജിപ്​ത് (22)​, ജോർദാൻ (14), ചൈന (​13), ലബനോൺ (13), ഫ്രാൻസ്​ (12) എന്നീ രാജ്യങ്ങളാണ്​ പിന്നാലെയുള്ളത്​. വിദേശനിക്ഷേപത്തി​​െൻറ കാര്യത്തിൽ സൗദി അറേബ്യ വൻ കുതിപ്പാണ്​ നടത്തിയതെന്ന്​ റിപ്പോർട്ടിലെ​ ആമുഖ സന്ദേശത്തിൽ സാഗിയ ഗവർണർ ഇബ്രാഹിം അൽഉമർ പറയുന്നു.

നേരിട്ടുള്ള വിദേശനിക്ഷേപത്തിന്​ (എഫ്​.ഡി.​െഎ) അനുമതി നൽകിയ ശേഷമുള്ള റെക്കോർഡ്​ വളർച്ചയാണ്​ ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർക്കുന്നു. ദേശീയ സാമൂഹിക സാംസ്​കാരിക സാമ്പത്തിക പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’​​െൻറ ഭാഗമായി വിദേശനിക്ഷേപത്തിന്​ നൽകിയ പ്രോത്സാഹനം ത്വരിതവേഗത്തിൽ അതി​​െൻറ ലക്ഷ്യം കാണുന്നതി​​െൻറ സൂചനയാണ്​ ഇൗ കുതിപ്പിൽ പ്രതിഫലിക്കുന്നതെന്നും ഗവർണർ കൂട്ടി​േചർക്കുന്നു. ആഗോള നിക്ഷേപക സമൂഹത്തിന്​ പുതിയ സാധ്യതകളുടെ നല്ല സന്ദേശമാണ്​ വിഷൻ 2030 നൽകിയതെന്നും ഭാവി വളരെ ശോഭനമാണെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ‘ഇൻവെസ്​റ്റ്​ സൗദി’യെ സംബന്ധിച്ച്​ ഇൗ വർഷം തുടക്കം തന്നെ വൻ നേട്ടങ്ങുടേതാണ്​.

ആദ്യ മൂന്നുമാസത്തെ റിപ്പോർട്ടാണ്​ ഇപ്പോൾ പുറത്തുവന്നത്​. 267 വിദേശ സംരംഭകരാണ്​ പുതുതായി നിക്ഷേപക ലൈസൻസ്​ നേടി സൗദി വാണിജ്യ മേഖലയിലേക്ക്​ പ്രവേശിച്ചത്​. കഴിഞ്ഞവർഷത്തെ ഇതേ കാലയളവുമായി തട്ടിക്കു​േമ്പാൾ 70 ശതമാനം കൂടുതലാണ് ഇത്​​. പ്രതിദിനം നാല്​ ലൈസൻസ് വീതം ​കൊടുക്കുന്നു. പ്രധാനമായും ഉദ്​പാദനം, വിവരസാ​േങ്കതികം, നിർമാണം, ശാസ്​ത്ര സാ​േ-ങ്കതികം, മൊത്ത - ചില്ലറ വ്യാപാരം, അഡ്​മിനിസ്​ട്രേറ്റീവ്​ ആൻഡ്​​ സപ്പോർട്ട്​ സർവീസ്​, അക്കോമൊഡേഷൻ ആൻഡ്​ ഫുഡ്​ സർവീസ്​, ട്രാൻസ്​പോർ​േട്ടഷൻ ആൻഡ്​ സ്​റ്റോറേജ്​, മൈനിങ്​ ആൻഡ്​ ക്വാറിയിങ്​, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാനാണ്​​ വിദേശികൾക്ക്​​ അനുമതി​. ഇൗ മേഖലകളിലേക്കെല്ലാം കഴിഞ്ഞവർഷത്തേതിനെക്കാൾ കൂടുതൽ വിദേശകമ്പനികൾ ഇത്തവണ കടന്നുവന്നു. വിദേശ മൂലധനം കഴിഞ്ഞവർഷത്തെക്കാൾ 127 ശതമാനം കൂടുതൽ​ ഇൗ വർഷ​െമത്തി​. കഴിഞ്ഞവർഷം ഇതേകാലയളവിൽ ആകെ വന്നത്​ 67 കമ്പനികളായിരുന്നു​.

അതേസ്ഥാനത്ത്​ ഇപ്പോൾ പുതിയ കമ്പനികൾ 267 ആയി​. 2017മായി തട്ടിക്കു​േമ്പാൾ ഇൗ രംഗത്ത്​ 96 ശതമാനം വളർച്ചയാണുണ്ടായത്​. പുതുതായി ലൈസൻസ്​ അനുവദിച്ച കമ്പനികളിൽ 70 ശതമാനവും പൂർണമായും വിദേശ മൂലധന ഉടമസ്ഥതയിലുള്ളതാണ്​. 30 ശതമാനം മാത്രം സ്വദേശി സംരംഭകരുമായുള്ള വിദേശനിക്ഷേപകരുടെ കൂട്ട്​ വ്യാപാരമാണ്​. സാഗിയയുമായി വലിയ ഉടമ്പടിയുണ്ടാക്കിയ പ്രധാനപ്പെട്ട മൂന്ന്​ കമ്പനികളിലൊന്ന്​ ഇന്ത്യാക്കാരനായ ബി.ആർ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള യു.എ.എ ആസ്ഥാനമായ എൻ.എം.സിയാണ്​. അടുത്ത അഞ്ചുവർഷത്തേക്ക്​ സൗദിയിൽ 1.6 ശതകോടി ഡോളറി​​െൻറ മുതൽമുടക്കിനാണ്​ എൻ.എം.സി ധാരണയായിട്ടുള്ളത്​.
ഇതാണ്​ ഇൗ വർഷം ആദ്യപാദത്തിൽ നടന്ന ഏറ്റവും വലിയ ഇടപാടും. ചൈനയിലെ പാൻ ഏഷ്യ കമ്പനി 1.06 ശതകോടി ഡോളറി​​െൻറയും അമേരിക്കൻ കമ്പനി മക്​ഡെർമട്ട്​ ഇൻറർനാഷനൽ 500 ദശലക്ഷം ഡോളറി​​െൻറയും മുതൽമുടക്കിന്​ തയാറായി തൊട്ടുപിന്നിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story