ലോക മുസ്ലിംകൾക്ക് സൽമാൻ രാജാവ് റമദാൻ ആശംസ നേർന്നു
text_fieldsജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് സ്വദേശികൾക്കും ലോക മുസ്ലിംകൾക്കും റമദാൻ ആശംസകൾ നേർന്നു. അനുഗ്രഹീതവും മഹത്തായതുമായ പുണ്യ റമദാൻ സമാഗതമായിരിക്കുന്നു. കാരുണ്യത്തിെൻറയും പാപമുക്തിയുടെയും നരക മോചനത്തിെൻറയും മാസമാണിത്. വിശ്വാസം മുറുകെ പിടിച്ചും പ്രതിഫലം കാംക്ഷിച്ചും വ്രതമനുഷ്ഠിക്കാൻ ദൈവം എല്ലാവരെയും തുണക്കെട്ട. സൗദി അറേബ്യ ധാരാളം അനുഗ്രഹങ്ങളാൽ സമ്പന്നമാണ്. ഇസ്ലാമിെൻറ മടിത്തട്ടാണ്.
ഇരുഹറമിലെത്തുന്നവരെ സേവിക്കാൻ തെരഞ്ഞെടുക്കപ്പെട്ട രാജ്യമാണ്. ആ ദൗത്യം ഇനിയും തുടരാൻ കഴിയെട്ട. അബ്ദുൽ അസീസ് രാജാവിെൻറ കാലം തൊട്ട് ഇസ്ലാമിക സേവനവും മുസ്ലിം പ്രശ്നങ്ങൾ ഏറ്റെടുത്തും അതിെൻറ ദൗത്യം നിർവഹിച്ചു വരുന്നുണ്ട്. ഇെതല്ലാം ഇസ്ലാമിെൻറ പ്രചാരണത്തിനും അതിെൻറ യഥാർഥ മുഖം തുറന്നു കാട്ടാനും സഹായകമായിട്ടുണ്ട്.
ഇസ്ലാമിെൻറ വിനയവും കാരുണ്യവും മധ്യമ നിലപാടും മുറുകെ പിടിക്കാനാണ് ഇപ്പോഴും ആവശ്യപ്പെടുന്നത്. ലോകം തീവ്രവാദവും ഭീകരതയും കൊണ്ട് പരീക്ഷിക്കപ്പെട്ടപ്പോൾ ഭീകരതക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ നിലപാടെടുക്കുകയും അവയെ പിഴുതെറിയാൻ ധാരാളം ശ്രമങ്ങൾ നടത്തുകയും ചെയ്ത രാജ്യമാണ് സൗദി അറേബ്യയെന്നും സൽമാൻ രാജാവ് റമദാൻ സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
