Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമകളുടെ മംഗല്യം കാണാൻ ...

മകളുടെ മംഗല്യം കാണാൻ നിൽക്കാതെ വാസുദേവൻ യാത്രയായി

text_fields
bookmark_border
മകളുടെ മംഗല്യം കാണാൻ  നിൽക്കാതെ വാസുദേവൻ യാത്രയായി
cancel
camera_alt????????

ദമ്മാം: താമസസ്ഥലത്ത് കുഴഞ്ഞുവീണ് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി വാസുദേവൻ മരണത്തിന്​ കീഴടങ്ങി. ഏകമകൾ അശ്വനിയുടെ കല്യാണത്തിന്​ കാത്തുനിൽക്കാതെയാണ്​ ഇൗ 54കാരൻ യാത്രയായത്​. രണ്ടാഴ്ചയോളമായി തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിലായിരുന്നു. ഉയർന്ന അളവിലുള്ള രക്തസമ്മർദവും പ്രമേഹവും നിയന്ത്രണവിധേയമായാലുടൻ ശസ്​ത്രക്രിയ ചെയ്യാൻ ഡോക്ടർമാരുടെ കാത്തിരിപ്പ്​ തുടരുന്നതിനിടയിലാണ്​​ മരണം കൂട്ടിക്കൊണ്ടുപോയത്.

ദീർഘകാലമായി ഖത്തീഫിൽ പ്ലംബറായി ജോലി ചെയ്​ത വാസുദേവൻ ഒന്നര വർഷം മുമ്പാണ് സ്പോൺസറുടെ മരണത്തെ തുടർന്ന് മറ്റൊരു സ്വദേശിയുടെ കീഴിലേക്ക് മാറിയത്. എന്നാൽ പുതിയ സ്ഥാപനം നിയമക്കുരുക്കിൽ പെട്ടതോടെ ഇഖാമയും ഇൻഷുറൻസും പുതുക്കാൻ സാധിച്ചില്ല. ഇത്​ മൂലം നാട്ടിൽ പോകാനും മകൾ അശ്വനിയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനും കഴിയാതായി. ഇൗ വിഷമം സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. അന്ന് രാത്രിയിലാണ് മുറിയിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ സുഹൃത്തുക്കൾ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ ഇൻഷ​ുറൻസ്​ പുതുക്കാത്തതിനാൽ ഭീമമായ തുകയുടെ ആശുപത്രി ബിൽ അടയ്​ക്കാനാവാതെ വന്നു.

വിവരം അറിഞ്ഞ ഇന്ത്യൻ സോഷ്യൽ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡൻറ്​ ഷാഫി വെട്ടം, കമ്യൂണിറ്റി വെൽഫെയർ വളണ്ടിയർ ഷാജഹാൻ കൊടുങ്ങല്ലൂർ എന്നിവർ സഹായിക്കാൻ മുന്നിട്ടിറങ്ങി. ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും റിയാദിലുള്ള അനുജൻ സുരേന്ദ്രനെ വരുത്തി നാട്ടിൽ കൊണ്ടുപോകുന്നതിന്​ ശ്രമമാരംഭിക്കുകയും ചെയ്​തു. ഇക്കാര്യം ‘ഗൾഫ്​ മാധ്യമം’ നേരത്തെ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇഖാമ പുതുക്കാത്തതും സ്​പോൺസ​റെ കണ്ടെത്താൻ കഴിയാത്തതുമായിരുന്നു നാട്ടിൽ കൊണ്ടുപോകാൻ തടസ്സമായത്​.

ഒടുവിൽ സ്പോൺസറെ കണ്ടെത്തുകയും പാസ്പോർട്ട് വീണ്ടെടുക്കുകയും ചെയ്​തതിരുന്നതായി സാമൂഹിക പ്രവർത്തകനായ നമീർ ചെറുവാടി പറഞ്ഞു. എന്നാൽ അപ്പോഴേക്കും വാസുദേവ​െന മരണം വന്ന്​ കൂട്ടിക്കൊണ്ടുപോയി. സാമ്പത്തിക പ്രയാസങ്ങൾ കാരണം മൂന്നര വർഷത്തോളമായി ഇയാൾ നാട്ടിൽ പോയിരുന്നില്ല. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന്​ ഷാഫി വെട്ടത്തിനെ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story