Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതെലങ്കാന സ്വദേശികളായ...

തെലങ്കാന സ്വദേശികളായ എട്ട്​ കുട്ടികൾക്ക്​ കാനഡയിൽ അഭയം

text_fields
bookmark_border
തെലങ്കാന സ്വദേശികളായ എട്ട്​ കുട്ടികൾക്ക്​ കാനഡയിൽ അഭയം
cancel
camera_alt????????????? ????????? ???? ????? ????????? ???????????????? ?????????????

റിയാദ്​: ബാപ്പയും ഉമ്മയും മരിച്ച്​ റിയാദിൽ അനാഥരായി പോയ തെലങ്കാന സ്വദേശികളായ കുട്ടികൾക്ക്​ കാനഡയിൽ അഭയം. 17 വ ർഷമായി നാട്ടിൽ പോകാത്ത പ്രവാസി കുടുംബത്തിലെ അഞ്ച്​ മുതൽ 19 വരെ പ്രായമുള്ള എട്ട്​ കുട്ടികൾക്കാണ്​ പിതൃസഹോദരി വഴി കാനഡയിൽ അഭയം ലഭിച്ചത്​. ഹൈദരാബാദുകാരായ മുഹമ്മദ്​ അലിയുടെയും ആയിഷ സിദ്ദീഖയുടെയും മക്കളാണിവർ. മൂന്നുപേർ​ പ െൺകുട്ടികളാണ്​. റിയാദിൽ ജനിച്ച ആറുപേരും മാതൃരാജ്യമായ ഇന്ത്യ കണ്ടിട്ടില്ല. അക്ഷരാഭ്യാസം നേടിയിട്ടുമില്ല. മുഹി യുദ്ദീൻ അലി ബാഷ (19), ഹിദായത്ത്​ അലി മാലിക്​ (18), അഹമ്മദ്​ അലി (15), ഷഹനാസ്​ ഫാത്വിമ (14), ഷജാദി ഫാത്വിമ (13), അബ്​ദുല്ല അലി (ഒമ് പത്​), ഖുൽസും ഫാത്വിമ (ഏഴ്​), ഇബ്രാഹിം അലി (അഞ്ച്​) എന്നീ കുട്ടികളെയാണ്​​ കാനഡ കരുണയുടെ കരം നീട്ടി അണച്ചുപിടിച്ചത്​.

വർഷങ്ങളായി റിയാദിലുണ്ടായിരുന്ന മുഹമ്മദ്​ അലി​ ശിഫയിൽ ഒരു വർക്ക്​ഷോപ്പ്​ നടത്തുകയായിരുന്നു. മൂത്ത കുട്ടികൾക്ക്​ ഒന്നും രണ്ടും വയസുള്ളപ്പോഴാണ്​ ഭാര്യയെയും മക്കളെയും റിയാദിൽ കൊണ്ടുവന്നത്​. ശിഫയിൽ തന്നെയായിരുന്നു താമസവും. വന്നതിനുശേഷം കുടുംബമോ മുഹമ്മദ്​ അലിയോ നാട്ടിൽ പോയിട്ടില്ല. മൂത്ത രണ്ട്​ കുട്ടികൾ നാലാം ക്ലാസ്​ വരെ റിയാദ്​ ഇന്ത്യൻ സ്​കൂളിൽ പഠിച്ചിട്ടുണ്ട്​. പിന്നീട്​ അവരുടെ വിദ്യാഭ്യാസം മുടങ്ങി. റിയാദിൽ വെച്ച്​ ജനിച്ച ബാക്കി ആറ്​ കുട്ടികൾക്കും അറിവി​​െൻറ ആദ്യാക്ഷരം കുറിക്കാൻ പോലും ഭാഗ്യമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയാണ്​ കുടുംബത്തെ ഇൗ അവസ്ഥയിലെത്തിച്ചതെന്ന്​ കരുതുന്നു. ഹൈദരാബാദിൽ അത്യാവശ്യം വേരും ബന്ധുബലവുമുള്ള കുടുംബമായിട്ടും തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആരെയും അറിയിച്ചിരുന്നില്ല. കുട്ടികൾക്കെല്ലാം പാസ്​പോർട്ട്​ ഉണ്ടായിരുന്നെങ്കിലും അബ്​ദുല്ല, ഖുൽസും എന്നീ കുട്ടികൾക്ക്​ ഇഖാമ എടുത്തിരുന്നില്ല. രോഗിയായി ആദ്യം കിടപ്പിലായത്​ ഭാര്യ ആയിഷ സിദ്ദീഖയാണ്​. 2018 മാർച്ച്​ ആറിന്​ അവർ മരിച്ചു.

കൃത്യം ഒരു വർഷം തികഞ്ഞപ്പോൾ ഭർത്താവ്​ മുഹമ്മദ്​ അലിയും മരിച്ചു (2019 മാർച്ച്​ 23)​. ഭാര്യയുടെ മരണത്തോടെ കിടപ്പിലായതാണ്​. പലവിധ രോഗങ്ങളുണ്ടായിരുന്നു. മൂത്ത ആൺകുട്ടികളാണ്​ പിന്നീട്​ വർക്ക്​ഷോപ്പിൽ പോയിരുന്നത്​. മുഹമ്മദലിയും മരിച്ച്​ കുട്ടികളുടെ അനാഥരായപ്പോഴാണ്​ കുടുംബത്തി​​െൻറ ദാരുണമായ അവസ്ഥ പുറംലോകം അറിയുന്നത്​. റിയാദിലുള്ള നാട്ടുകാരായ ഖയ്യൂം, ഷാനവാസ്​, സലീം, സഫർ, മിസ്​ബാഹ്​ എന്നിവർ കുട്ടികൾക്ക്​ സംരക്ഷണം നൽകാനും സഹായിക്കാനും മുന്നോട്ടുവന്നു. ഇവരിൽ നിന്നാണ്​ മുഹമ്മദലിയുടെ നാട്ടിലുള്ള ബന്ധുക്കളും കാനഡയിലുള്ള സഹോദരി ഹാജറ ഖാനും കുടുംബം ഇത്രയും കാലം ദുരിതം തിന്നാണ്​ ജീവിച്ചിരുന്നതെന്ന്​ അറിയുന്നത്​. കനേഡിയൻ പൗരയായ ഹാജറ കുട്ടികളെ ഏ​െറ്റടുക്കാൻ സന്നദ്ധത അറിയിച്ചു. അതിനായി ക​നേഡിയൻ ഗവൺമ​െൻറിന്​ അപേക്ഷ നൽകി.

എന്നാൽ പലവിധ നിയമകുരുക്കുകൾ കുടുംബത്തിന്​ റിയാദിലുണ്ടായിരുന്നു. പിതാവ്​ മുഹമ്മദ്​ അലിയെ സ്​പോൺസർ ഹുറൂബാക്കിയത്​, മൂന്നുവർഷം മുമ്പ്​ ഇഖാമയുടെ കാലാവധി കഴിഞ്ഞത്​, സ്വന്തം പേരിലുണ്ടായിരുന്ന വാഹനം ഒഴിവാക്കാത്തത്​, രണ്ട്​ കുട്ടികൾക്ക്​ ഇഖാമയില്ലാത്തത്​, പല കുട്ടികളുടെയും വിരലടയാളം ജവാസാത്തിൽ രേഖപ്പെടുത്താത്തത്​, കുട്ടികളുടെ പാസ്​പോർട്ടുകളുടെ കാലാവധി കഴിയുന്നത്​ അടക്കം നിരവധി നിയമപ്രശ്​നങ്ങൾ മുന്നിൽ വന്നപ്പോഴാണ്​ മലയാളി സാമൂഹിക പ്രവർത്തകൻ ശിഹാബ്​ കൊട്ടുകാടി​​െൻറ സഹായം തേടിയത്​. അദ്ദേഹത്തി​​െൻറ ശ്രഫമലമായി നിയമകരുക്കുകളെല്ലാം അഴിച്ചു. എന്നാൽ പാസ്​പോർട്ടുകൾ പുതുക്കുന്ന പ്രശ്​നം ബാക്കി നിന്നു. ഇതിനിടയിൽ കുട്ടികൾക്ക്​ വിസ അനുവദിക്കാൻ​ കനേഡിയൻ ഗവൺ​െമൻറ് തയാറായി. കുട്ടികളെ കൊണ്ടുവരാനും വിദ്യാഭ്യാസമടക്കം ജീവിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും​ പൂർണ സഹകരണം ഗവൺമ​െൻറ്​ വാഗ്​ദാനം ചെയ്​തു.

അഭയാർഥികൾക്കുള്ള പരിഗണന നൽകി പാസ്​പോർട്ട്​ കാലാവധി കഴിഞ്ഞതടക്കമുള്ള നിയമ തടസ്സങ്ങൾ മറികടക്കാനുള്ള പോംവഴിയും കണ്ടെത്തി. സൗദിയിലെ കനേഡിയൻ എംബസി അതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കി.​ തുർക്കിഷ്​ എയർലൈൻസ്​ അധികൃതരുമായി സംസാരിച്ച്​ കാനഡയിൽ എത്തിക്കാൻ വഴിയും തെളിയിച്ചു. തുടർന്ന്​ ഹാജറ ഖാ​​െൻറ മകൻ സാജിദ്​ ഖാൻ കഴിഞ്ഞ ദിവസം റിയാദിലെത്തി കുട്ടികളെയും കൊണ്ട്​ കാനഡയിലേക്ക്​ പറന്നു. റിയാദിലെ ഇന്ത്യൻ എംബസിയും വേണ്ട സഹായങ്ങൾ നൽകി. കുട്ടികൾക്ക്​ ആവശ്യമായ വിദ്യാഭ്യാസം നൽകുമെന്നും കൂടെപിറപ്പി​​െൻറ കുട്ടികളെ സ്വന്തം മക്കളായി കണ്ട്​ തന്നെ വളർത്തു​െമന്നും ഹാജറ ഖാൻ അറിയിച്ചു. എല്ലാറ്റിനും കാനഡ ഗവൺമ​െൻറി​​െൻറ പിന്തുണയുള്ളപ്പോൾ നല്ല ധൈര്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


ഫോ​േട്ടാ:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story