ആഭ്യന്തര ഹജ്ജ്: ചെലവുകുറഞ്ഞ ഗണത്തിൽ കൂടുതൽ തീർഥാടകർക്ക് അവസരം
text_fieldsറിയാദ്: ഈ വർഷം ഹജ്ജ് തീർഥാടനത്തിന് ആഭ്യന്തരതലത്തിൽ 2,30,000 പേർക്ക് അവസരം നൽകുമെന്ന് ഹജ്ജ് മന്ത്രാലയത്തിലെ ആഭ്യന് തര ഹജ്ജ് കോഓഡിനേഷൻ സമിതി മേധാവി അബ്ദുറഹ്മാൻ ഫാലിഹ് അൽഹഖബാനി അറിയിച്ചു. 193 കമ്പനികൾ ആഭ്യന്തര ഹജ്ജ് സേവനത്തിന് മന്ത്രാലയത്തിെൻറ അംഗീകാരം നേടിയിട്ടുണ്ട്.
ഈ കമ്പനികൾ മന്ത്രാലയം ആവശ്യപ്പെട്ട ബാങ്ക് ഗാരൻറി ഉൾപ്പെടെയുള്ള നിബന്ധനകൾ പൂർത്തീകരിച്ചു. ചെലവ് കുറഞ്ഞ ഹജ്ജിന് ഈ വർഷം കൂടുതൽ പേർക്ക് അവസരം ഒരുക്കും. റമദാൻ ആദ്യം മുതൽ പ്രാഥമിക രജിസ്‌ട്രേഷൻ ആരംഭിക്കും. ഈ സമയം മുതൽ തീർഥാടകർക്ക് അവരുടെ പേരുവിവരങ്ങൾ ഓൺലൈനിൽ കൊടുത്ത് ഹജ്ജ് കമ്പനി, ആവശ്യമായ സേവനത്തിെൻറ അടിസ്ഥാനത്തിലുള്ള ഗ്രൂപ് എന്നിവ തെരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ദുൽഖഅദ് ആദ്യം മുതലാണ് പൂർണാർഥത്തിലെ രജിസ്‌ട്രേഷൻ നടക്കുക.
ജിദ്ദ കിങ് അബ്ദുൽ അസീസ് സർവകലാശാലയിലെ സ്വന്തന്ത്ര സമിതിയാണ് ഹജ്ജ് നിരക്കുകൾ നിശ്ചയിക്കുന്നത്. റമദാൻ പകുതിക്ക് മുമ്പായി ഇത്തരം വിശദാംശങ്ങൾ ഹജ്ജ് മന്ത്രാലയം പ്രഖ്യാപിക്കുമെന്നും അബ്ദുറഹ്മാൻ ഫാലിഹ് അൽഹഖബാനി പറഞ്ഞു. ഓൺലൈൻ വഴി മാത്രമാണ് രജിസ്‌ട്രേഷൻ അനുവദിക്കുകയെന്നും വ്യാജ ഏജൻസികളുടെ കബളിപ്പിക്കൽ കുടുങ്ങരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
