Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​നേഹമാണ്​ ഏറ്റവും...

സ്​നേഹമാണ്​ ഏറ്റവും വലിയ മാജിക്​ ^പ്രഫ. ഗോപിനാഥ്​ മുതുകാട്​

text_fields
bookmark_border
സ്​നേഹമാണ്​ ഏറ്റവും വലിയ  മാജിക്​ ^പ്രഫ. ഗോപിനാഥ്​ മുതുകാട്​
cancel

റിയാദ്​: സ്​നേഹമാണ്​ ഏറ്റവും വലിയ മാജിക്കെന്നും അതാണ്​ മാനവ സമൂഹങ്ങളെ പരസ്​പരം ഇണക്കി നിലനിർത്തുന്നതെന്നും പ്രശസ്​ത മജീഷ്യനും പ്രചോദന പ്രഭാഷകനുമായ പ്രഫ. ഗോപിനാഥ്​ മുതുകാട്​. തറവാട്​ കുടുംബകൂട്ടായ്​മയുടെ 13ാം വാർഷിക ാഘോഷം ‘സർഗനിശ 2019’ൽ പ​െങ്കടുക്കാൻ റിയാദിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. സ്​നേഹമ െന്ന വലിയ മാന്ത്രികത, അത്​ നമ്മളിൽ നിന്ന്​ തന്നെയുണ്ടാവേണ്ടതാണ്​. മറ്റാർക്കും അതുണ്ടാക്കി തരാനാവില്ല. ഒാരോര ുത്തരും അവനവനിലെ ആ മാജിക്​ ടൂളിനെ കണ്ടെത്തണം. എന്നിട്ട്​ അത്​ മറ്റുള്ളവരിൽ പ്രയോഗിക്കണം. സ്​നേഹം കൊടുത്താല െ തിരിച്ചുകിട്ടൂ. ഞാനെന്ത്​ മാജിക്​ കാണിച്ചാലും അച്​ഛൻ പറയാറുണ്ടായിരുന്നു. ഇതൊന്നുമല്ല മാജിക്​. ഏറ്റവും വലിയ മാജിക്​ സ്​നേഹമാ​ണ്​. എന്നിട്ട്​ അച്​ഛൻ പറഞ്ഞുതരും, രാമായണത്തിൽ ലക്ഷ്​മണൻ സീതയോട്​ പറയുന്ന വാക്കുകൾ.

ഒരു ചരൽക്കല്ലിന് ഒരു തടാകത്തെ ചലിപ്പിക്കാൻ കഴിയുമെങ്കിൽ സ്​നേഹമെന്ന പ്രതിഭാസത്തിന്​ ഇൗ പ്രപഞ്ചത്തെ മുഴുവൻ ഇളക്കി മറിക്കാൻ കഴിയും. അതുപറഞ്ഞുതന്നിട്ട്​ അച്​ഛൻ എന്നെ പിടിച്ചുകൊണ്ടുപോയി കുളത്തിന്​ അടുത്ത്​ നിറുത്തിയിട്ട്​ ഒരു ​കല്ലെടുത്ത്​ കുളത്തി​​െൻറ നടുവിലേക്ക്​ എറിഞ്ഞു. എന്നിട്ട്​ അത്​ നോക്കാൻ പറഞ്ഞു. അപ്പോൾ കാണുന്നത്​ കല്ലുവീണിടത്തിളകിയ ഒാളങ്ങൾ അലകളായി കരയിൽ പോയി തട്ടിയിട്ട്​ തിരിച്ച് അതേസ്ഥാന​ത്തേക്ക്​ തിരിച്ചെത്തുന്നു. സ്നേഹമിങ്ങനെയാണ്​. സ്​നേഹമെറിഞ്ഞുകൊടുത്താൽ ഒാളങ്ങളായി അത്​ തിരികെ നമ്മളിലേക്കെത്തും. അത്​ എല്ലായിടത്തും വേണം. കുടുംബത്തിനുള്ളിൽ വേണം, സമൂഹത്തിൽ വേണം. കുടുംബകത്തിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന അവസ്ഥയുണ്ടാകണം. അച്​ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന പഴയ രീതിയെ തിരിച്ചുപിടിക്കണം. അപ്പോൾ നമ്മളിലെ സ്​നേഹമെന്ന മാന്ത്രികത പ്രവർത്തിച്ചുതുടങ്ങും. അത്​ എല്ലാവരേയും കൂട്ടിയിണക്കും. യാന്ത്രികതയുടെ ഇൗ ലോകത്ത്​​ സ്​നേഹരാഹിത്യം കൊണ്ടുണ്ടാകുന്ന ​പ്രശ്​നങ്ങളില്ലാതാകും. എന്നാൽ എല്ലാവരും പലവിധ ജീവിത തിരക്കുകളിലാണ്​.

സ്വന്തം മക്കളെ പോലും ശ്രദ്ധിക്കാൻ കഴിയുന്നില്ല.- ആധുനിക സാ​േങ്കതിക വിദ്യകളുടെ ലോകത്ത്​ പിറന്നുവീഴുന്ന കുഞ്ഞിനോട്​ മദ്യം, മയക്കുമരുന്നുകളുടെ ലോകത്തേക്ക്​ പോകരുതെന്ന്​ രക്ഷിതാക്കൾക്ക്​ വിലക്കാൻ കഴിഞ്ഞേക്കും. എന്നാൽ ഡിജിറ്റൽ ലോകത്തേക്ക്​ അടുക്കരുതെന്ന്​ പറയാനാവില്ല. അങ്ങനെ വളർന്നുവരുന്ന ഒരു പുതുതലമുറയുടെ കാര്യത്തിൽ ഒരുപാട്​ പ്രശ്​നങ്ങൾ നേരിടുന്നുണ്ട്​. ആത്മഹത്യക്ക്​ പ്രേരിപ്പിക്കുന്ന ഗെയിമുകൾ ആധിപത്യം നേടുന്നു. അപ്പോൾ സയൻസ്​ വളർന്നുവലുതാവുന്ന സമയത്തുണ്ടാകുന്ന ഒരുപാട്​ പ്രശ്​നങ്ങളുണ്ട്​. വീട്ടിൽ ഒറ്റക്കായിപ്പോകുന്ന കുട്ടികൾ. ആ ഏകാന്തതയിൽ നിന്ന്​ രക്ഷപ്പെടാൻ ഡിജിറ്റൽ ലോകത്ത്​ അഭയം പ്രാപിക്കുന്നു. അതിൽ അവർക്കുണ്ടാകുന്ന പ്രശ്​നങ്ങൾ. നമ്മൾ ഒന്ന്​ ​ശ്രദ്ധവെച്ചാൽ, സ്​നേഹമെന്ന മാജിക്​ ടൂൾ ഉപയോഗിച്ചാൽ ഇതെല്ലാം പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാദൃശ്ചികമായാണ്​ മോട്ടിവേഷൻ പ്രഭാഷണങ്ങളിലേക്ക്​ തിരിഞ്ഞതെന്ന്​ മുതുകാട്​ പറഞ്ഞു​​. ഇപ്പോഴും മജീഷ്യനാണ്​.

ഷോകൾ നടത്തുന്നുണ്ട്​. പക്ഷേ അതിൽ നിന്ന്​ കിട്ടുന്നതിനെക്കാൾ സംതൃപ്​തി പ്രചോദന പ്രഭാഷണത്തിലൂടെ കിട്ടുന്നു. ആളുകളിൽ അതുണ്ടാക്കുന്ന നല്ല പ്രതികരണങ്ങൾ. ജീവിതങ്ങളിൽ അതുണ്ടാക്കുന്ന നല്ല മാറ്റങ്ങൾ. അതിനെ കുറിച്ചറിയു​േമ്പാൾ മാജിക്​ ഷോകളെക്കാൾ സംതൃപ്​തി അനുഭവിക്കുന്നുണ്ട്​. ഒരു ചാനലിലെ മ്യൂസിക്​ റിയാലിറ്റി ഷോയിൽ പോയതാണ്​ ഇൗ വഴിയി​േലക്ക്​ തിരിയാൻ കാരണം. പാടാനറിയാത്ത എ​െന്ന അതിൽ ജഡ്​ജിയാക്കി കൊണ്ടിരുത്തി. അവിടെ എന്ത്​ ചെയ്യണമെന്നറിയാതെ ഇരുന്നപ്പോൾ ഞാൻ കുട്ടികളോട്​ ചെറിയ കഥകൾ പറഞ്ഞുതുടങ്ങി.

ചിലകാര്യങ്ങൾ അത്​ പ​റയേണ്ട രീതിയിൽ പറഞ്ഞാൽ അതു ആളുകളുടെ മനസുകളിലേക്ക്​ എത്തുമെന്നും അതവരെ സ്വാധീനിക്കുമെന്നും മനസിലായി. അങ്ങനെ ഞാനൊരു പറച്ചിലുകാരനായി മാറി. അപ്പോൾ തോന്നി ഇക്കാര്യങ്ങളിൽ മാജിക്​ കൂടി​ ചേർത്താൽ കൂടുതൽ ഫലപ്രദമാവും എന്ന്​. മാജിക്​ നല്ലൊരു ടൂളാണ്​. മാജികി​​െൻറ ഒരു സൗന്ദര്യം എന്താന്നുവെച്ചാൽ അതിന്​ ഭാഷയില്ല. പ്രായവ്യത്യാസമില്ല. ഏതുപ്രായത്തിലുള്ളയാൾക്കും മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ തറവാട്​ ഭാരവാഹികളായ ശശീന്ദ്രൻ, ത്യാഗരാജൻ, സോണി ​േ-ജാസഫ്​, സോമശേഖർ, ഗോപകുമാർ എന്നിവരും പ​െങ്കടുത്തു.

Show Full Article
TAGS:saudi saudi news gulf news 
Next Story