ഡിജിറ്റൽ സംരംഭം ‘ഖിവ’യിലൂടെ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: അഹ്‌മദ് അൽരാജ്ഹി
text_fieldsറിയാദ്: പുതിയ ഡിജിറ്റൽ സംരംഭം ‘ഖിവ’യിലൂടെ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രി അഹ്‌മദ് അൽരാജ്ഹി.‘വിഷൻ 2030’െൻറ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ദേശീയ പരിവർത്തന പദ്ധതി 2020െൻറ ഭ ാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതായും സ്വകാര്യ മേഖലയിലാണ് ഇത്രയധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ മേഖലയിലായിരിക്കും ഭൂരിപക്ഷം പദ്ധതികളും. ഇതിലൂടെ രാജ്യത്തെ സ്വകാര്യമേഖലയിലെ മുഴുവൻ സേവനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ നടപ്പാക്കും. ഇത് ഐ.ടി മേഖലയെ കൂടുതൽ ബലപ്പെടുത്തുമെന്ന് കരുതുന്നതായും മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇതോെടാപ്പം രാജ്യത്തുണ്ടാകുന്ന മുഴുവൻ തൊഴിലവസരങ്ങളും ഒറ്റ ജാലകത്തിൽ നിന്ന് അറിയുംവിധം ഓൺലൈനിലൂടെ ഏകീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. ഡിജിറ്റൽവത്കരണം സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുക മാത്രമല്ല, ജോലിയിലെ കാര്യക്ഷമത വർധിപ്പിക്കാനും ഉൽപാദനശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ഇത് കൂടുതൽ അന്താരാഷ്ട്ര നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുമെന്നുമാണ് മന്ത്രാലയം കുതുന്നത്. ഈ പദ്ധതിയിലൂടെ 2023 അവസാനത്തോടെ 5,61,000 തൊഴിലവസരങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ മാത്രം 45,000 സ്വദേശി യുവാക്കൾക്ക് തെഴിൽ ലഭിച്ചു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു എന്നും മന്ത്രി എടുത്ത് പറഞ്ഞു.
തൊഴിലുടമകൾക്ക് ഓൺലൈൻ സംവിധാനത്തിലേക്ക് മാറാനുള്ള സഹായ പദ്ധതിയും മന്ത്രാലയം ഒരുക്കും. ഇത് സ്ഥാപനങ്ങളുടെ നില മെച്ചപ്പെടുത്താൻ കൂടുതൽ സഹായിക്കുമെന്നും മന്ത്രാലയം കരുതുന്നു. ഖിവ പദ്ധതിയിലൂടെ കൂടുതൽ വിദേശ നിക്ഷേപകരെ സൗദി സമ്പദ്ഘടനയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും അടുത്ത രണ്ട് വർഷങ്ങളിൽ വിദേശ നിക്ഷേപകർക്ക് പ്രത്യേക ഇളവുകൾ നൽകി ഈ പദ്ധതി വിജയിപ്പിച്ചെടുക്കാൻ വേണ്ട ആസൂത്രണങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ സ്വകാര്യ മേഖലയിൽ ആകമാനം വൻ കുതിപ്പുണ്ടാക്കാനും ഭാവി പദ്ധതികളിൽ വലിയ വാഴിത്തിരിവുകൾ സൃഷ്ടിക്കാനും ഖിവ സഹായിക്കും. പദ്ധതിയുടെ സേവനങ്ങൾ അറബിക്ക് പുറമെ ഇംഗ്ലീഷിലും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
