Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടി.എസ്.എസ് പ്രതിഭാ...

ടി.എസ്.എസ് പ്രതിഭാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
ടി.എസ്.എസ് പ്രതിഭാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
cancel
camera_alt??. ??????? ???????, ???????? ????, ??????? ??????

ജിദ്ദ: വിവിധ രംഗങ്ങളില്‍ മികവ്​ പുലർത്തുന്നവർക്ക്​ ജിദ്ദയിലെ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ഏർപ്പെട ുത്തിയ പ്രതിഭാ പുരസ്​കാരങ്ങള്‍ പ്രഖ്യാപിച്ചു.
ആരോഗ്യ രംഗത്തെ മികച്ച സേവനത്തിനുള്ള​ മഹേഷ് വേലായുധന്‍ മെമ് മോറിയല്‍ അവാര്‍ഡിന്​ ഡോ. ജിനരാജ് കുമാര്‍, ജീവകാരുണ്യ രംഗത്തെ സേവനത്തിനുള്ള​ നാസര്‍ മെമ്മോറിയല്‍ അവാര്‍ഡിന്​ സുദര്‍ശന ബാബു (ലൂണ ബാബു), കലാരംഗത്തെ മികവിനുള്ള ബാലചന്ദ്രന്‍ മുരുക്കുംപുഴ മെമ്മോറിയല്‍ അവാര്‍ഡിന്​ ഗായകന്‍ മിര്‍സാ ഷെരീഫ് എന്നിവരാണ്​​ തെരഞ്ഞെടുക്കപ്പെട്ടതെന്ന്​ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജിദ്ദ കിലോ പത്തിലെ ഹദീഖ ജിദ്ദ ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച നടക്കുന്ന 14ാം വാര്‍ഷികാഘോഷത്തില്‍ (ടി.എസ്.എസ് കാര്‍ണിവല്‍ 2019) പുരസ്​കാരങ്ങൾ വിതരണം ചെയ്യും. മുജീബ് മൂസ ഹൗലത്ത് എഫ്​.സി.എ മുഖ്യാതിഥിയാകും. കുമാരനാശാ​​െൻറ ‘കരുണ’ എന്ന കാവ്യത്തെ ആസ്പദമാക്കിയ നൃത്തശില്‍പം, വിവിധ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സ്‌കിറ്റുകള്‍, ഹാസ്യപരിപാടികള്‍, ഓട്ടന്‍തുള്ളല്‍, ലേസര്‍ ഷോ, ആരവം മ്യൂസിക്കല്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ കാര്‍ണിവല്‍ എന്നിവ അരങ്ങേറും. അനില്‍ നാരായണ രചിച്ച്​ മുഹ്‌സിന്‍ കാളികാവ്​ സംവിധാനം ചെയ്യുന്ന ‘ഓഷ്​വിറ്റ്‌സ്’ എന്ന നാടകം അവതരിപ്പിക്കുമെന്നും ഭാരവാഹികളായ ഷംനാദ് കണിയാപുരം, തരുണ്‍ രത്‌നാകരന്‍, റഹീം പള്ളിക്കല്‍, നജീബ് ഖാന്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story