Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവചനം നടത്തിയും...

പ്രവചനം നടത്തിയും വാതുവെച്ചും പ്രവാസികളും

text_fields
bookmark_border
പ്രവചനം നടത്തിയും വാതുവെച്ചും പ്രവാസികളും
cancel

ദമ്മാം: തെരഞ്ഞെടുപ്പ്​ ദിനത്തിന്​ ഒരു നാൾമാത്രം ശേഷിക്കു​േമ്പാഴും പ്രചരണത്തി​​െൻറ അവസാനദിനം കൊട്ടിക്കലാശ ത്തി​​െൻറ ആരവങ്ങൾ ഉയരു​േമ്പാഴും ഒരുപാടകലെയിരുന്ന്​ മലയാളി പ്രവാസി സമൂഹവും മനസുകൊണ്ട്​ അതിൽ പങ്കാളികളാവുകയ ാണ്​​. രാജ്യം നേരിടുന്ന അതിപ്രധാന തെരഞ്ഞെടുപ്പാണിതെന്ന പ്രചാരണം പ്രവാസലോകത്തും ശക്​തമാണ്​. മു​െമ്പങ്ങുമില ്ലാത്തവിധം ആവേശത്തോടെയും അതീവ ജാഗ്രതയോടുമുള്ള തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളാണ്​ ഏതാനും ആഴ്​ചകളായി ഇവിടെ നടന്നുകൊണ്ടിരുന്നത്​.

നാട്ടിലെ ഏതാണ്ടെല്ലാ രാഷ്​ട്രീയ പാർട്ടികളുടേയും പ്രവാസ ഘടകങ്ങളുള്ള സൗദിയിൽ ​േനരിട്ട്​ ​െതരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഗൗരവത്തോടെയാണ്​ എല്ലാവരും തെരഞ്ഞെടുപ്പ്​ പരിപാടികൾ സംഘടിപ്പിച്ചത്​. മണ്ഡലം കൺവൻഷനുകളും പഞ്ചായത്ത്​ തിരിച്ചുള്ള യോഗങ്ങളും ജില്ലയിലെ പ്രവർത്തകരുടെ ഒത്തുകൂടലുകളും സാമൂഹിക മാധ്യമ പ്രചാരണങ്ങളും നടന്നുകൊണ്ടിരിക്കുന്നു.

ബാച്ചിലർ മുറികളിലും കുടുംബങ്ങൾ ഒത്തുകൂടുന്ന പാർക്കുകളിലും കോർണീഷുകളിലും കമ്പനികളിൽ ജോലിചെയ്യുന്നവരുടെ ഇടവേളകളിലുമെല്ലാം ചർച്ചാ വിഷയം തെരഞ്ഞെടുപ്പ്​ തന്നെയാണ്​. മറ്റ്​ സംസ്​ഥാനങ്ങളെക്കാൾ ​മലയാളികൾക്കിടയിലാണ്​ തെരഞ്ഞെടുപ്പ്​ ജ്വരം കൂടുതൽ. തെരഞ്ഞെടുപ്പ്​ ഫലങ്ങൾ പ്രവചിച്ചും വാതുവെച്ചും പരസ്​പരം തർക്കിച്ചും തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിൽ മനസുകൊണ്ടെങ്കിലും ഞങ്ങളുമുണ്ടെന്​ സമാധാനിക്കുയാണിവർ. ആര്​ അധികാരത്തിൽ വന്നാലും പ്രവാസികൾക്കെന്ത്​ പ്രയോജനം എന്ന നിസംഗ ചോദ്യമുയർത്തിയിരുന്നവർ പോലും രാജ്യം ഒരു വലിയ അപകടത്തി​​െൻറ മുന്നിൽ നിൽക്കുന്നു എന്ന തരത്തിലാണ്​ പ്രചാരണങ്ങളിൽ പങ്കാളികളാകുന്നത്​.

കേരളത്തിലെ 20 സീറ്റുകളിലെ വിജയപരാജയങ്ങളെ കുറിച്ചുള്ള പ്രവചനങ്ങളാണ്​ ഏറെയും. വെൽഫയർ പാർട്ടി യു.ഡി എഫിന്​ നൽകിയ പിന്തുണയും എസ്​.ഡി പി.​െഎ യുടെ മത്സരവുമൊക്കെ ഇവിടങ്ങളിലെ ചർച്ചകൾക്ക്​ ചൂടുപകരുന്നുണ്ട്​. ഒരു പാർട്ടിയുടെ നിലനിൽപിന്​ വേണ്ടിയുള്ള പോരാട്ടമാണ്​ ഇടതുപക്ഷം കേരളത്തിൽ നടത്തുന്നതെന്നും അതിനപ്പുറം പ്രസക്​തി അവർക്ക്​ തെരഞ്ഞെടുപ്പിൽ ഇല്ലെന്നും വലതുപക്ഷ അനുഭാവികൾ ആരോപിക്കു​േമ്പാൾ കോൺ​ഗ്രസിനെ നേർവഴിക്ക്​ നടത്താൻ തങ്ങളും ഒപ്പം വേണമെന്ന വാദത്തിലുടെയാണ്​ ഇടതുപക്ഷക്കാർ ഇതിനെ പ്രതിരോധിക്കുന്നത്​.

തെരഞ്ഞെടുപ്പ്​ ഫലം സംബന്ധിച്ച പ്രവചനങ്ങളും രസകരമായ വാതുവെപ്പുകളും തകൃതിയായി നടക്കുന്നുണ്ട്​. മുസ്​ലിം ലീഗ്​, സി.പി.എം, കോൺഗ്രസ്, സി.പി.​െഎ തുടങ്ങിയവയുടെ ​പ്രവാസി പോഷക സംഘടനകളുടെ നേതാക്കളിൽ അധികവും പ്രചാരണത്തിൽ പങ്കാളികളാവാനും വോട്ടുചെയ്യാനുമായി നാട്ടിലേക്ക്​ തിരിച്ചുകഴിഞ്ഞു. ഇത്തവണ ബി.ജെ.പിയുടെ പ്രവാസി ഘടകങ്ങളും പ്രചാരണങ്ങളിൽ സജീവമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story