യു.ഡി.എഫിനുള്ള പിന്തുണ ഈ തെരഞ്ഞെടുപ്പിെൻറ അനിവാര്യത: പ്രവാസി സമ്മേളനം
text_fieldsദമ്മാം: മതനിരപേക്ഷതയെ ശക്തിപ്പെടുത്താനാണ് യു.ഡി.എഫിനെ പിന്തുണക്കാനുള്ള വെൽഫെയർ പാർട്ടിയുടെ തീരുമാനമെന്ന് പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം അഭിപ്രായപ്പെട്ടു.
പാർട്ടിയേക്ക ാൾ ഇന്ത്യയാണ് പ്രധാനമെന്നും ഫാഷിസ്റ്റ് വിരുദ്ധത അവകാശപ്പെടുന്നവർ യാഥാർഥ്യ ബോധത്തോടെ വിട്ടുവീഴ്ച കാണിക്കണമെന്നും സമ്മേളനത്തിൽ സംസാരിച്ചവർ കൂട്ടിച്ചേർത്തു.
നിലവിലെ ഭരണത്തെ വിശേഷിപ്പിക്കാൻ അപ്രഖ്യാപിത അടിയന്തിരാവസ്ഥ എന്ന പ്രയോഗം മതിയാവില്ലെന്നും ഭരണഘടന തന്നെ വേണ്ടായെന്ന് പറയുന്ന സംഘ്പരിവാറിെൻറ ഫാഷിസത്തെ അങ്ങനെ വിശേഷിപ്പിക്കുന്നത് തീക്ഷ്ണതയെ ലഘൂകരിക്കുന്നതിന് തുല്യമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്‌ത രാജീവ് ഗാന്ധി സ്റ്റഡി സെൻറർ കേരള ഇൻ ചാർജ് വി.ആർ അനൂപ് പറഞ്ഞു.
ഖലീൽ പാലോട് മുഖ്യപ്രഭാഷണം നടത്തി. ഹനീഫ് റാവുത്തർ (ഒ.െഎ.സി.സി), അമീറലി കൊയിലാണ്ടി (കെ.എം.സി.സി), സുനില സലിം (പ്രവാസി വനിതാ വിഭാഗം) എന്നിവർ സംസാരിച്ചു. കെ.എം മണിയുടെ നിര്യാണത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. റീജനൽ കമ്മിറ്റി പ്രസിഡൻറ് ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു.
പ്രവാസി കണ്ണൂർ, -കാസർകോട് ജില്ലാകമ്മിറ്റി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ തൻസീം കണ്ണൂർ വിതരണം ചെയ്തു. റഊഫ് ചാവക്കാട് കവിത ആലപിച്ചു. ബിജു പൂതക്കുളം സ്വാഗതവും അഷ്‌റഫ് പട്ടാമ്പി നന്ദിയും പറഞ്ഞു. ഫൈസൽ കുറ്റിയാടി, ജംഷദലി കണ്ണൂർ, സനീജ സഗീർ, മുഹമ്മദലി പീറ്റയിൽ, സിദ്ദീഖ് ആലുവ, അമീർ പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
