നവോദയ വോളി തുടങ്ങി; ആദ്യ മത്സരങ്ങളിൽ സൗദി, ഇന്ത്യൻ ടീമുകൾക്ക് ജയം
text_fieldsറിയാദ്: നവോദയ കലാസാംസ്കാരിക വേദി റിയാദിെൻറ 10ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്നാമത് നവ ോദയ മൈഓൺ വോളിബാൾ ടൂർണമെൻറിന് തുടക്കമായി.
ബത്ഹയിലെ സിറ്റിഫ്ലവർ ഹൈപർമാർക്കറ്റിന് പിൻവശത്തെ ഗ്രൗണ്ടിൽ രാത്രി എട്ടിന് എൻ.ആർ.കെ ഫോറം കൺവീനർ നൗഷാദ് കോർമ്മത്ത് ഉദ്‌ഘാടനം ചെയ്തു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ജയകുമാർ അധ്യക്ഷത വഹിച്ചു.
മൈ ഓൺ മാനേജർ അബ്ദുൽ അൽഈല, അഷ്റഫ് വടക്കേവിള, യഹ്യ, രാജൻ നിലമ്പൂർ എന്നിവർ സംസാരിച്ചു.
ഉദ്‌ഘാടന മത്സരത്തിൽ സൗദി ടീം അൽജസീറ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് പാകിസ്താൻ ടീം ശുദാ ഇ കാശ്മീരിനെ തോൽപിച്ചു. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടം അവസാന സെറ്റ് ഗെയിം വരെ നീണ്ടു (25 -13, 21 -25, 18 -25, 25 -21, 15 -07). രണ്ടാമത്തെ മത്സരത്തിൽ നേപ്പാൾ വോളിക്ലബ്ബിനെ ഇന്ത്യൻ ടീമായ സ്റ്റാഴ്സ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി (26 -25, 25 -21, 27 -26, 25 -22). നേപ്പാൾ പൗരന്മാർ കൂട്ടത്തോടെ കളി കാണാനെത്തിയതും സൗദി പാകിസ്താൻ കാണികളുടെ പിന്തുണയും നേപ്പാൾ ടീമിന് കിട്ടിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന രണ്ടാമത്തെ മത്സരം ആവേശകരമായിരുന്നു. ഫിലിപ്പീൻസ് റഫറിമാരാണ് കളി നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
