ഗ്രേസ് റിയാദ് ചാപ്റ്റർ തെരഞ്ഞെടുപ്പ് സംവാദം
text_fieldsറിയാദ്: ഗ്രേസ് എജുക്കേഷണൽ അസോസിയേഷൻ റിയാദ് ചാപ്റ്റർ ‘നിലപാട്’ എന്ന പേരിൽ ലോക്സഭ തെരഞ്ഞെടുപ്പ് സംവാദം സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഓരോ പ്രതിനിധികളും തങ്ങളുടെ രാഷ്ട്രീ യ നിലപാട് വ്യക്തമാക്കുകയും സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. രാജ്യം നേരിടുന്ന ഫാഷിസത്തെ തുര ത്താനും ഇന്ത്യയുടെ സമാധാനം വീണ്ടെടുക്കുവാനും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണമെന്നും കോൺഗ്രസിന് മാത്രമേ ഭ ാരതത്തെ ഒന്നായി കാണാനും അഖണ്ഡത സംരക്ഷിക്കാനും സാധിക്കുകയുള്ളൂ എന്നും ഒ.ഐ.സി.സി പ്രതിനിധി രഘുനാഥ് പറശ്ശിനിക്കടവ് പറഞ്ഞു.
നരേന്ദ്രമോദിയുടെ ഭരണം തുടരാതിരിക്കാനുള്ള സാധ്യമായ വഴികളെല്ലാം സ്വീകരിക്കുമെന്നും പാർലമെൻറിൽ നിർണായക ശക്തിയായി ഇടതുപക്ഷ അംഗബലം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും നവോദയ റിയാദ് പ്രതിനിധി സുധീർ കുമ്മിൾ അഭിപ്രായപ്പെട്ടു. മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾ കഴിഞ്ഞ അഞ്ച് വർഷം അനുഭവിച്ച പ്രയാസങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്ന് കെ.എം.സി.സിയുടെ സത്താർ താമരത്ത് പറഞ്ഞു.
സംഘ്പരിവാറിെൻറ ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനുള്ള അവസരം ഇല്ലായ്മ ചെയ്യാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ മുന്നണിക്ക് മാത്രമാണ് സാധ്യമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ എതിർപ്പുകളും മാറ്റിവെച്ച് ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാവാൻ സാധ്യതയുള്ള കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള മുന്നണിക്കാണ് വെൽഫെയർ പാർട്ടി പിന്തുണ നൽകുന്നതെന്ന് പ്രവാസി സാംസ്ക്കാരിക വേദി പ്രതിനിധി ഖലീൽ പാലോട് പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന ഇടത് സർക്കാറിെൻറ ജനവിരുദ്ധ നയങ്ങളെയും എതിർക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘ്പരിവാറും കോൺഗ്രസുമല്ലാത്ത ഒരു ബദലാണ് എസ്.ഡി.പി.ഐ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി ബഷീർ വെണ്ണക്കോട് പറഞ്ഞു. സംവാദം ഷാഫി കരുവാരക്കുണ്ട് നിയന്ത്രിച്ചു. ഗ്രേസ് റിയാദ് ചാപ്റ്റർ ഭാരവാഹികളായ അഡ്വ. അനീർ ബാബു, ബഷീർ താമരശ്ശേരി, ശുഹൈബ് പനങ്ങാങ്ങര, അസീസ് വെങ്കിട്ട, അഷ്റഫ് കൽപകഞ്ചേരി, മുജീബ് ഇരുമ്പുഴി, ഷൗക്കത്ത് കടമ്പോട്ട്, അഷ്റഫ് മോയൻ, ബഷീർ ഇരുമ്പുഴി, ഹംസത്തലി പനങ്ങാങ്ങര, ഷക്കീൽ തിരൂർക്കാട്, നജ്മുദ്ദീൻ മഞ്ഞളാംകുഴി, യൂനുസ് കൈതക്കോടൻ, കലാം മാട്ടുമ്മൽ, റിയാസ് തിരൂർക്കാട്, നാസർ മാങ്കാവ്, മുസമ്മിൽ തങ്ങൾ വള്ളിക്കുന്ന്, അർഷദ് തങ്ങൾ ചെട്ടിപ്പടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
