ജുബൈൽ ഇന്ത്യൻ സ്കൂൾ തെരഞ്ഞടുപ്പിൽ മലയാളി ഉൾപ്പടെ അഞ്ചുപേർക്ക് വിജയം
text_fieldsജുബൈൽ: അടുത്ത മൂന്ന് വർഷത്തേക്കുള്ള ജുബൈൽ ഇന്ത്യൻ സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പിൽ മലയാളി ഉൾപ്പടെ അഞ്ചുപേർ വിജ യിച്ചു. കേരളത്തിെൻറ പ്രതിനിധിയായ കണ്ണൂർ സ്വദേശി അബ്ദുൽ റഉൗഫ് േപാൾ ചെയ്തതിൽ ഏറ്റവും കൂടുത വോട്ടുകൾ നേടി ഒ ന്നാം സ്ഥാനത്തെത്തി. ബാക്കി വിജയിച്ച ഡോ. ഇർഫാൻ ഹമീദ് ഖാൻ (തെലങ്കാന), വിമൽകുമാർ (ഗുജറാത്ത്), ശിവ ബാലൻ (തമിഴ്നാട്), ഡോ. സലിം ഖാൻ (ഉത്തരാഖണ്ഡ്) എന്നിവർ രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിലെത്തി. വിജയികളെ പ്രഖ്യാപിച്ചുവെങ്കിലും അവർക്ക് ലഭിച്ച വോട്ടുകളെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഫലം പരിശോധിക്കാൻ സ്ഥാനാർഥികൾക്ക് നൽകിയ അവസരം ഇൗ മുൻഗണനാക്രമം അനുസരിച്ചായിരുന്നു.
രാവിലെ എട്ടിന് ആരംഭിച്ച പോളിങ് ഉച്ചക്ക് അവസാനിച്ചപ്പോഴേക്കും മലയാളി രക്ഷിതാക്കളായി കുറഞ്ഞ ആളുകളെ വോട്ട് ചെയ്യാൻ എത്തിയിരുന്നുള്ളു. തുടർന്ന് പേരൻറ്സ് ഫോറത്തിെൻറ നടത്തിയ ശക്തമായ ശ്രമങ്ങളെ തുടർന്ന് ഉച്ചക്ക് ശേഷം ധാരാളം മലയാളി രക്ഷിതാക്കൾ വോട്ട് ചെയ്യാനെത്തി. ദുഃഖ വെള്ളിയുമായി ബന്ധപ്പെട്ട പ്രാർഥനക്ക് കുടുംബങ്ങൾ പോയതും പോളിങ് ശതമാനം കുറയ്ക്കാൻ ഇടയാക്കുമോ എന്ന ആശങ്ക പരത്തി. എന്നാൽ വൈകുന്നേരത്തോടെ കൂടുതൽ മലയാളികൾ എത്തി വോട്ടു രേഖപെടുത്തി. ഇതോടെ വോട്ടിങ് ശതമാനത്തിൽ നല്ല മാറ്റമുണ്ടായി. വൈകീട്ട് ആറോടെ ഫലം അറിവായി തുടങ്ങി.
തുടക്കത്തിൽ അബ്ദുൽ റഉൗഫ് രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും വോെട്ടണ്ണൽ പൂർണമായപ്പോൾ എല്ലാ ബൂത്തിലും അദ്ദേഹം മുന്നിലെത്തി. ഭരണസമിതിയിലേക്ക് മൊത്തം ഏഴ് അംഗങ്ങളെയാണ് വേണ്ടത്. ഇതിൽ അഞ്ച് പേരെ ബാലറ്റിലൂെടയും രണ്ടുപേരെ നാമനിർദേശത്തിലൂടെയുമാണ് തെരഞ്ഞെടുക്കുന്നത്. മൂന്ന് സ്ത്രീകൾ ഉൾപ്പടെ ഏഴുപേർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ നടപടികൾ കൂടി പൂർത്തിയായൽ മാത്രമേ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പുണ്ടാവു എന്ന് അറിയുന്നു.
ഏറെ മാറ്റങ്ങളുണ്ടായിരുന്ന ഈ വർഷത്തെ തിരഞ്ഞെടുപ്പ് വളരെ ആവേശത്തോടെയാണ് ഇന്ത്യൻ സമൂഹം ഏറ്റെടുത്തത്. ഉച്ചവരെ ഇതര സംസ്ഥാനക്കാരുടെ തിക്കും തിരക്കും അനുഭവപെട്ടു. ഉച്ചക്ക് ശേഷം മലയാളികളും ധാരാളമായി വന്നത് വോെട്ടടുപ്പിലുടനീളം മുമ്പില്ലാത്ത സജീവത നിലനിറുത്തി. 3,698 വോട്ടർമാരാണ് അകെ ഉണ്ടായിരുന്നത്. അതിൽ 2,000 വോട്ടുകൾ പോൾ ചെയ്തതായി കാണക്കാക്കപെടുന്നു. ഒറ്റ സ്ഥാനാർഥിയെ മാത്രം നിറുത്തി മത്സരിപ്പിക്കാനായതും വോട്ടുകൾ പരമാവധി പോൾ ചെയ്യിക്കാൻ കഴിഞ്ഞതും അബ്ദുൽ റഉൗഫിെൻറ വിജയത്തിന് തിളക്കം വർധിപ്പിച്ചു.
ജുബൈലിലെ ഭൂരിപക്ഷം സംഘടനകളും അബ്ദുൽ റഉൗഫിെൻറ വിജയത്തിനായി രംഗത്തിറങ്ങിയിരുന്നു.
വോട്ട് ചെയ്യാൻ പോകാൻ വാഹനം ഇല്ലാത്തവർക്ക് അതിനുള്ള സൗകര്യം ഒരുക്കി ജുബൈൽ ഡ്രൈവേഴ്സ് ഫ്രണ്ട്സ് എന്ന സംഘടനയും രംഗത്തെത്തി. റഉൗഫിെൻറ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും വോട്ട് നൽകി വിജയിപ്പിച്ചവരെയും പേരൻറ്സ് ഫോറം നന്ദി അറിയിച്ചു. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കാൻ അവസരം നൽകിയ മുഴുവൻ മലയാളികൾക്കും തെൻറ വിജയം സമർപ്പിക്കുന്നതായി അബ്ദുൽ റഉൗഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
