Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈൽ ഇന്ത്യൻ സ്കൂൾ...

ജുബൈൽ ഇന്ത്യൻ സ്കൂൾ മാനേജ്്മെൻറ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
ജുബൈൽ ഇന്ത്യൻ സ്കൂൾ മാനേജ്്മെൻറ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്ന്
cancel

ജുബൈൽ: ജുബൈൽ ഇന്ത്യൻ സ്കൂൾ മാനേജ്‍മ​െൻറ്​ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. സ്കൂളി​ ​െൻറ പ്രധാന കെട്ടിടത്തിൽ ഒരുക്കങ്ങളെല്ലാം വ്യാഴാഴ്‌ച രാത്രിയോടെ പൂർത്തിയായി. ബാലറ്റുകൾ വിതരണം ചെയ്യുന്നതിന ും വോട്ട് രേഖപെടുത്തുന്നതിനും സ്ഥലങ്ങൾ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. വോ​െട്ടടുപ്പ്​ പ്രവർത്തനങ്ങൾക്ക്​ നിയോഗിതരായ ജീവനക്കാരുടെ അവലോകനയോഗം കഴിഞ്ഞ ദിവസം നടന്നു. വെള്ളിയാഴ്​ച രാവിലെ എട്ട്​ മുതൽ പോളിങ്​ ആരംഭിക്കു ം. ആദ്യ ഷിഫ്​റ്റ്​ ഉച്ചക്ക് 11ന്​ അവസാനിക്കും.

ഉച്ചകഴിഞ്ഞ്​ 1.30 മുതൽ വൈകീട്ട്​ 5.30 വരെയാണ്​ അടുത്ത ഷിഫ്​റ്റ്​. ഒരു മലയാളി ഉൾപ്പടെ 11 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 3,698 സമ്മതിദായകരുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വിദ്യാർഥിയുടെയും രക്ഷിതാവി​​െൻറയും പേരും പഠിക്കുന്ന ക്ലാസും കുട്ടിയുടെ രജിസ്​റ്റർ നമ്പറുമാണ് വോട്ടർ പട്ടികയിലുള്ളത്​. പട്ടികയിൽ പേരുള്ളവർക്ക് മാത്രമേ വോട്ട് ചെയ്യാനാവൂ. ഒരു കുടുംബത്തിൽ നിന്നും ഒരാൾക്ക് മാത്രമാണ് വോട്ടവകാശം. ഭർത്താവിന് പകരം ഭാര്യയാണ്​ വോട്ട് ചെയ്യാനെത്തുന്നതെങ്കിൽ ഭാര്യയുടെ ഇഖാമയും പാസ്‌പോർട്ടും വിദ്യാർഥിയുടെ തിരിച്ചറിയൽ കാർഡും ​ൈകയ്യിൽ കരുതണം. 11 സ്ഥാനാർഥികളിൽ ഒരാൾക്ക്​ മാത്രമേ വോട്ട് നൽകാനാവൂ.

ഒന്നിൽ കൂടുതൽ വോട്ട്​ രേഖപ്പെടുത്തിയാൽ അത്​ അസാധുവാകും. യഥാസ്ഥാനത്ത് മുദ്ര പതിപ്പിക്കാത്ത ബാലറ്റുകളും അസാധുവാക്കും. രാത്രി എ​േട്ടാടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഇന്ത്യൻ എംബസിയുടെയും സൗദി വിദ്യാഭ്യാസ മന്ത്രാലയത്തി​​െൻറയും നിരീക്ഷകരുടെ സാന്നിധ്യത്തിലാവും തെരഞ്ഞെടുപ്പും വോട്ടെണ്ണലും നടക്കുക. കേരളത്തി​​െൻറ പ്രതിനിധിയായി കണ്ണൂർ സ്വദേശി അബ്​ദുൽ റഉൗഫാണ് മത്സരിക്കുന്നത്. വിവിധ രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അബ്​ദുൽ റഉൗഫ്, ഫറാബി പെട്രോ കെമിക്കൽസിലെ സീനിയർ ലേണിങ്​ ആൻഡ് ഡെവലപ്മ​െൻറ്​ സ്പെഷ്യലിസ്​റ്റാണ്.

സതീഷ് ഹരിഹരൻ (കർണാടക), മുഹമ്മദ് ഫാറൂഖ്, ശിവബാലൻ (തമിഴ്നാട്), സായി കൃഷ്ണ, ശ്രീനിവാസ് (ആന്ധ്ര), അർമാൻ ഹയാത്ത്​ (ഛത്തീസ്​ഗഢ്​), സലിം ഖാൻ (ഉത്തരാഖണ്ഡ്), വിമൽ കുമാർ (ഗുജറാത്ത്), ഓംപ്രകാശ്, ഡോ. ഇർഫാൻ (തെലങ്കാന) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. വിദ്യാർഥികളിൽ 40 ശതമാനത്തോളം മലയാളികളായ സ്കൂളിൽ എല്ലാ രക്ഷിതാക്കളും സമ്മതി ദാനവകാശം വിനിയോഗിക്കാനെത്തണമെന്ന് മലയാളി പേരൻറ്​സ്​ ഫോറം നേതാക്കൾ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story