റിയാദിൽ ചരിത്ര പ്രദർശനം തുടങ്ങി
text_fieldsറിയാദ്: അന്താരാഷ്ട്ര ചരിത്ര പ്രദർശനം റിയാദിൽ ആരംഭിച്ചു. ‘ഭീകരർ തകർത്ത പട്ടണങ്ങൾ’ എന്ന പേരിൽ പാരീസിലെ അന്താ രാഷ്ട്ര അറബ് ഇൻസ്റ്റിറ്റ്യുട്ടിെൻറ സഹകരണത്തോടെ സൗദി സാംസ്കാരിക മന്ത്രാലയ റിയാദ് നാഷനൽ മ്യൂസിയത്തില ാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടി ഇറാഖ് പ്രധാനമന്ത്രി ആദിൽ മഹ്ദി ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങൾക്ക് വൈകീട്ട് നാല് മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. അറബ് ലോകത്തെ സാംസ്കാരിക പൈതൃക സ്ഥലങ്ങളുടെ ചരിത്രം തുറന്നുകാട്ടുന്നതാണ് പ്രദർശനം. ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുന്നു. ഭീകരതയാൽ തകർക്കപ്പെട്ടതും തകർക്കുമെന്ന് ഭീഷണിയുള്ളതുമായ പട്ടണങ്ങളെയും സ്ഥലങ്ങെളയും കുറിച്ച് പ്രദർശന പരിപാടിയിൽ പ്രത്യേകം പരിചയപ്പെടുത്തുന്നു.
എല്ലാ ഭീഷണികളിൽ നിന്നും ചരിത്ര പുരാതന സാംസ്കാരിക സ്ഥലങ്ങൾ സംരക്ഷിക്കേണ്ടതിെൻറ പ്രധാന്യത്തെ സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് പ്രദർശന പരിപാടിയുടെ ലക്ഷ്യം. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
