Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേപ്പ് മരച്ചോട്ടിലെ...

വേപ്പ് മരച്ചോട്ടിലെ പ്രവാസി രാഷ്​ട്രീയം

text_fields
bookmark_border
വേപ്പ് മരച്ചോട്ടിലെ പ്രവാസി രാഷ്​ട്രീയം
cancel
camera_alt?????????? ?????????? ???????? ?????????? ????????? ??????? ?????????

യാമ്പു: പ്രവാസികളുടെ കക്ഷിരാഷ്​ട്രീയ ചർച്ചകളുടെ ചൂടും ചൂരുമേറ്റ്​ ഒരു വേപ്പ്​ മരം. യാമ്പു പട്ടണത്തിൽ ജാലിയാ ത്ത് ഓഡിറ്റോറിയത്തി​​െൻറ ഓരം ചേർന്ന് നിൽക്കുന്ന ആര്യവേപ്പ് മരച്ചോട്ടിലെ സായന്തനങ്ങളാണ്​ മലയാളി രാഷ്്ട്രീയ ചർച്ചകളാൽ മുഖരിതമാകുന്നത്​. നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തി​​​െൻറ​ ചൂട് കൂടുന്നതിനനുസരിച്ച്​ സൗഹൃദമെങ് കിലും ചൂടേറിയ വാക്കുപോരി​േൻറയും നിഷ്​പക്ഷ വിലയിരുത്തലി​​​െൻറയും കാറ്റ്​ ഇവിടെ ചുഴ്​ന്നുനിൽക്കുന്നു.
കേ രളത്തിലെ വിവിധ മണ്ഡലക്കാരായ പ്രവാസികൾ ജോലി കഴിഞ്ഞ് രാത്രി വൈകിയും ഇവിടെ ഒത്തുകൂടുകയാണ്. മലയാളികളുടെ വിശിഷ്​ട കോർണറായ ലക്കി ഹോട്ടലിന് ഓരം ചേർന്നുള്ള ഈ മരച്ചോട്ടിനരികിലാണ്​ രാഷ്​ട്രീയ സ്ഥിതിഗതികൾ പങ്കുവെക്കപ്പെടുന്നത്. വറുത്ത കടലയും ചായയും പലഹാരങ്ങളുമൊക്കെയായി കൊണ്ടും കൊടുത്തും ബാച്ചിലേഴ്സുകളുടെ രാഷ്​ട്രീയ ചർച്ചകൾ ഇവിടെ ദൈനം ദിനം മുറുകുകയാണ്.

നാട്ടിൽ മതേതര ജനാധിപത്യ ഇന്ത്യ വീണ്ടെടുക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന കാര്യത്തിൽ വിഭിന്ന കക്ഷിരാഷ്​ട്രീയക്കാരായിട്ടും ഒരേ അഭിപ്രായമാണ്​. പ്രവാസികൾക്ക്​ വോട്ട്​ ചെയ്യാനുള്ള അവസരം സാധ്യമാക്കാത്തതിൽ പലർക്കും അമർഷമുണ്ട്​. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി ശറഫുല്ല ശുഹൈബിന് നാട്ടിലെ ഇടതുപക്ഷ സ്ഥാനാർഥി നിർണയത്തിലെ അപാകതയാണ് വലിയ വീഴ്ചയായി തോന്നുന്നത്. സാമ്പത്തിക മികവുള്ളവരെ രാഷ്​ട്രീയ പാരമ്പര്യം നോക്കാതെ സ്ഥാനാർഥിയാക്കിയത് ഇടതുപക്ഷത്തിന് ഭാവിയിൽ കനത്ത തിരിച്ചടിക്ക്​ ഇടയാക്കുമെന്ന്​ ശുഹൈബ് പറയുന്നു. രാഷ്​ട്രീയത്തിൽ കഴിവല്ല പണസ്വാധീനമാണ് സ്ഥാനാർഥികളെ നിശ്‌ചയിക്കുന്നതിനുള്ള മാനദണ്ഡമെന്ന്​ വരുന്നത്​ ശരിയല്ലെന്ന അഭിപ്രായം ശുഹൈബിന്​ മാത്രമല്ല കണ്ണൂരിൽ നിന്നുള്ള റഷീദിനും പറയാനുള്ളത്​ അതാണ്​.

ഇത്തരം ആളുകൾ ജയിച്ചുവന്നാൽ രാജ്യപുരോഗതിക്കോ നന്മക്കോ കാര്യമായ സംഭാവനകൾ ചെയ്യാൻ കഴിയില്ലെന്നും റഷീദ്​ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർഥി നിർണയത്തിൽ എല്ലാ രാഷ്​ട്രീയപാർട്ടികളും മികച്ച സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന അഭിപ്രായമാണ് യുവ പ്രവാസികളിൽ മിക്കവർക്കുമുള്ളത്. കോട്ടക്കൽ സ്വദേശി ശ്രീനി സർക്കാർ പ്രവാസികൾക്കായി ഒന്നും ചെയ്യുന്നില്ല എന്ന പരിഭവമാണ്​ മനസിൽ കൊണ്ടുനടക്കുന്നത്​. അതുകൊണ്ട് തന്നെ രാഷ്​ട്രീയ പാർട്ടികളിലൊന്നിലും താൽപര്യവുമില്ലാത്ത അവസ്ഥയായി. പൊന്നാനി മണ്ഡലത്തിൽ നിന്നുള്ള മുഹമ്മദ് റാഷിദ് വെപ്പ് മരത്തോട്​ ചേർന്നുള്ള ഹോട്ടൽ ജീവനക്കാരൻ എന്ന നിലയിൽ മലയാളികളുടെ ഇൗ രാഷ്​ട്രീയ ചർച്ചകളുടെ നിത്യസാക്ഷഇയാണ്​. ഇ.ടി മുഹമ്മദ് ബഷീർ വൻഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്​ മുഹമ്മദ്​ റാഷിദ്​ പറയുന്നു.

കടലുണ്ടി സ്വദേശി ശംസുദ്ദീന്​ ഇടതുപക്ഷം കേരളത്തിന്​ ആവശ്യമാണെന്ന്​ വിശ്വസിക്കു​േമ്പാഴും കേന്ദ്രത്തിൽ യു.പി.എ ഗവൺമ​​െൻറ്​ അധികാരത്തിലേറാനാണ്​ എല്ലാവരും ചേർന്ന്​ വഴിയൊരുക്കേണ്ടത്​ എന്ന ശക്തമായ അഭിപ്രായമാണുള്ളത്​. കാസർ കോടിലെ അൻസാർ കാകാട്ടുവളപ്പ്, ആലപ്പുഴ മണ്ഡലത്തിലെ അബ്​ദുന്നാസർ, പത്തനംത്തിട്ടയിലെ മുഹമ്മദ്, കണ്ണൂരിലെ അബ്​ദു റഷീദ് എന്നിവരും സായന്തന ചർച്ചകളിലെ നിത്യ പങ്കാളികളാണ്​. ഇടതുപക്ഷ അനുഭാവിയായ തൃശൂരിലെ മുരളീധരൻ കേന്ദ്രത്തിൽ യു.പി.എ ഗവൺമ​​െൻറ്​ വരണമെന്ന് ആഗ്രഹക്കുന്നുണ്ടെങ്കിലും അതിന് വലിയ പ്രതീക്ഷയില്ലെന്ന നിരാശയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story