Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാഹുൽ ഗാന്ധിക്ക്...

രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രവാസികളൊരുക്കിയ ഗാനം വൈറലാകുന്നു

text_fields
bookmark_border
രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രവാസികളൊരുക്കിയ ഗാനം വൈറലാകുന്നു
cancel

ജിദ്ദ: രാഹുൽ ഗാന്ധിയുടെ വയനാട്​ മത്സരത്തിന്​ പൊലിമ പകരാൻ ജിദ്ദയിൽ നിന്നും പാട്ട്​. കോൺഗ്രസ്​ ദേശീയ അധ്യക്ഷൻ കേരളത്തിൽ മത്സരിക്കുന്നതിൽ ആഹ്ലാദ സൂചകമായാണ്​ ജിദ്ദയിലുള്ള മലയാളികളുടെ വക ഹിന്ദിഗാനം പിറന്നത്​. ‘രാഹുൽ ജി ആയഗാ... പ്രധാമന്ത്രി ബനേഗാ...’ എന്ന് തുടങ്ങുന്ന വരികൾ ദിവസങ്ങൾക്കകം സാമൂഹിക മാധ്യമങ്ങളിൽ ​ൈവറലാവുകയും ചെയ്​തു.

അരുവി മോങ്ങം രചിച്ച വരികൾക്ക്​ അബ്്ദുൽ ഹഖ് തിരൂരങ്ങാടി സ്വരമാധുരി പകർന്നു. ജിദ്ദയിൽ തന്നെയുള്ള ലാലു സൗണ്ട്സിലാണ്​ റൊക്കോർഡ് ചെയ്തത്. അബ്്ദുൽ മജീദ് നഹയാണ് പ്രൊഡ്യൂസർ. എഴുതിയതും പാടിയതും പ്രവാസികളായതിന്​ പുറമെ പാട്ട്​ നിർമാണങ്ങളുടെ എല്ലാ ഘട്ടവും പൂർത്തിയാക്കിയത്​ ജിദ്ദയിലാണ്​.

Show Full Article
TAGS:saudi saudi news gulf news 
Next Story