Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷിബു വിൽഫ്രഡി​െൻറ...

ഷിബു വിൽഫ്രഡി​െൻറ സംഗീത സപര്യയിൽ പുതുനേട്ടമായി ‘എലിയോ ​േവനായി’

text_fields
bookmark_border
ഷിബു വിൽഫ്രഡി​െൻറ സംഗീത സപര്യയിൽ പുതുനേട്ടമായി ‘എലിയോ ​േവനായി’
cancel
camera_alt???? ????????

ദമ്മാം: മൂന്നു പതിറ്റാണ്ടായ ഷിബു വിൽ​ഫ്രഡി​​െൻറ സംഗീത സപര്യയിൽ പുതിയൊരു​ നേട്ടം കൂടി എഴുതിച്ചേർത്ത്​ ഒരു ആ ൽബം കൂടി പുറത്തുവന്നു. ദിവസങ്ങൾ കൊണ്ടു തന്നെ വിശ്വാസികൾക്കിടയിൽ വൻ പ്രചാരമാണ്​ ‘എലിയോ വേനായി’ എന്ന ആത്മീയ സംഗീത ആൽബത്തിനുണ്ടായത്​. ‘​എ​​െൻറ കണ്ണുകൾ ​ൈദവത്തിലാണ്​’ എന്നാണ്​ ഇൗ ഗ്രീക്ക്​ പ്രയോഗത്തി​​െൻറ അർഥം. കോട്ടയം പാലാ സ്വദേശിയായ ഷിബു 23 വർഷമായി ദമ്മാമിലാണ്​​. ഹെങ്കൽ എന്ന കമ്പനിയിലെ ഫിനാൻസ് വിഭാഗത്തിൽ ഉദ്യോഗസ്​ഥനാണ്​. നാട്ടിലെ പള്ളിയിൽ ക്വയർ ഗായക സംഘത്തിലായിരുന്നു തുടക്കം. ശാസ്​ത്രീയ സംഗീതത്തോടൊപ്പം ഉപകരണ സംഗീതത്തിലും പരിശീലനം നേടി.

കീ ബോർഡിസ്​റ്റെന്ന നിലയിൽ നിരവധി ഗാനങ്ങളുടെ പിന്നണിയിലും ഭാഗമായി. പ്രവാസത്തിലെ ഒഴിവ്​ സമയങ്ങളെല്ലാം കീ ​േബാർഡ്​ പഠനത്തിനായി മാറ്റിവെച്ചു. ഇപ്പോൾ ഷിബുവി​​െൻറ കീഴിൽ നിരവധി കുട്ടികൾ ദമ്മാമിൽ കീബോർഡിൽ പരിശീലനം നേടുന്നു. സംഗീത വഴിയിൽ നിരവധി​ ശിഷ്യഗണങ്ങളെ വാർത്തെടുക്കാനായി. അതിൽ പലരും ചലച്ചിത്ര പിന്നണി രംഗത്ത്​ സജീവമായി പേരെടുത്തു. വർഷങ്ങൾക്ക്​ മുമ്പ്​ ഒരു പ്രാർഥന സംഘം ‘തീം സോങ്​​’ ചെയ്യാൻ ആവശ്യപ്പെട്ടതാണ്​ ആത്മീയ സംഗീത രംഗത്ത്​ ചുവടുറപ്പിക്കാൻ നിമിത്തമായത്​. ഇംഗ്ലീഷിൽ പാശ്ചാത്യ ശൈലിയിലുള്ള ഗാനമായിട്ടും ഷിബു ആ വെല്ലുവിളി ഏറ്റെടുത്തു. പാട്ട്​ സംവിധാനം ചെയ്​തു. കേവലം തീം സോങ്ങായിട്ടും അത്​ വിശ്വാസികൾക്കിടയിൽ സൂപ്പർ ഹിറ്റായി മാറി.

അഭിനന്ദനങ്ങൾ പ്രവഹിച്ചതോടെ എന്തുകൊണ്ട്​ ഇൗ വഴിയിൽ സഞ്ചരിച്ചുകൂടാ എന്ന ചിന്ത ഉദിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ കൂടുതൽ പാട്ടുകൾ സംഗീതം ചെയ്​ത്​ ഉപകരണ സംഗീതത്തി​​െൻറ പിന്നണിയിൽ അത്​ പൂർത്തീകരിച്ചു. വിജയ്​ ​േയശുദാസും എം.ജി ശ്രീകുമാറും ഒ​ക്കെ പാടിയ ‘സ്​നേഹം’ എന്ന ആൽബത്തിലെ പാട്ടുകൾ പോപ്പ​​ുലറായി. ഇതിൽ നാലുവയസുകാരി അന്നക്കുട്ടി പാടിയ ‘ഇൗശോ എ​​െൻറ കൂ​െടയുണ്ട്​’ എന്ന ഗാനം വിശ്വസികളുടെ ചുണ്ടുകളിൽ തത്തിക്കളിക്കാൻ തുടങ്ങി. പള്ളികളിൽ ഇന്നും പ്രിയപ്പെട്ട പാട്ടായി അലയടിക്കുന്നു. ഇതോടെ​ ഷിബുവിനെ കൊണ്ട്​ ആൽബങ്ങൾ ചെയ്യിക്കാൻ നിർമാതാക്കൾ വരി നിൽക്കാൻ തുടങ്ങി. എന്നാൽ എല്ലാം ഏറ്റെടുക്കാൻ ഒരുക്കമായിരുന്നില്ല. സെലക്​ടീവാൻ ജാഗ്രത പാലിച്ചു. അടുത്ത ആൽബം ‘ബറാക്ക’യായിരുന്നു.

ചിത്ര അരുൺ, മധു ബാലകൃഷ്​ണൻ, മെറിൻ ബർണാഡ്​ തുടങ്ങിയവർ പാടിയ അതും ആസ്വാദകർ ഏറ്റെടുത്തു. ഇതിലെ കെ.ജി മാർക്കോസ്​ പാടിയ പാട്ടുകൾ കൃസ്​ത്യൻ ഭക്​തിഗാനത്തിലെ സൂപ്പർ ഹിറ്റുകളുടെ ഗണത്തിലാണ്​. കല്യാണ വീടുകളിലും പള്ളികളിലും ഇത്​ ഗായകർ നിത്യവും ആലപിക്കാറുണ്ട്​. ദമ്മാമിൽ ആദ്യമായി ഒരു പ്രഫഷനൽ നാടകം അരങ്ങേറിയപ്പോൾ അതിലെ ഗാനങ്ങൾക്ക്​ ഇൗണ പകരാനും അവസരം ലഭിച്ചു. ഇതിലെ രണ്ട്​ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ‘ശിഖണ്ഡിനി’ എന്ന നാടകത്തിന്​ പ​ശ്ചാത്തല സംഗീതമൊരുക്കിയും ഷിബു ശ്രദ്ധേയനായി. ഒ.എം കരുവാരക്കുണ്ട്​ രചിച്ച്​ കണ്ണുർ ഷെരീഫ്​ ആലപിച്ച ‘മക്കയും മദീനയും’ എന്ന്​ തുടങ്ങുന്ന ഭക്​തിഗാനവും ഹിറ്റുകളിൽ ഒന്നാണ്​. മാർച്ച്​ 30 ന്​ നാട്ടിൽ റിലീസ്​ ചെയ്​ത ‘എലിയോ ​േവനായി’ ആൽബം ഹിറ്റായെന്ന്​ അറിയു​േമ്പാൾ സന്തോഷമുണ്ടെന്നുംഷിബു വിൽഫ്രഡ്​ പറഞ്ഞു. പ്രണയ ഗീതികളായ ‘ഗുൾ മോഹർ’ എന്ന ആൽബത്തി​​െൻറ പണിപ്പുരയിലാണ്​ ഇപ്പോൾ. ഭാര്യ ബിന്നി അൽഹൊഖൈർ ആശുപത്രിയിലെ എകസറേ ടെക്​നീഷ്യനാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story