യമെൻറ സ്ഥിരതക്കായി റിയാദിൽ ശിൽപശാല
text_fieldsറിയാദ്: യമെൻറ പുനർനിർമാണവും സുസ്ഥിര വികസനവും ലക്ഷ്യമിട്ട് റിയാദിൽ ശിൽപശാല. യമൻ പുനർനിർമാണം, വികസനം എന്നീ ലക്ഷ്യങ്ങളോടെ സൗദി അറേബ്യ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് റിയാദിലെ അമേരിക്കൻ എംബസിയിൽ ബുധനാഴ്ച ശിൽപശാല സംഘടിപ്പിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി പദ്ധതിയുടെ സൂപർവൈസർ മുഹമ്മദ് ബിൻ സഇൗദ് അൽജാബിർ, അമേരിക്കൻ എംബസി ചാർജ് ദി അഫയേഴ്സ് ക്രിസ്റ്റഫർ ഹെൻസൽ എന്നിവർ നേതൃത്വം നൽകി.
അമേരിക്കൻ ഗവൺമെൻറ് പ്രതിനിധി സംഘവും സൗദി പദ്ധതി പ്രതിനിധികളും ശിൽപശാലയിൽ പെങ്കടുത്തു. യമെൻറയും ഗൾഫ് മേഖലയുടെയും സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്താനുള്ള ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യം പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതിയെന്ന് മുഹമ്മദ് ബിൻ സഇൗദ് അൽജാബിർ പറഞ്ഞു. സംഘർഷ മേഖലകളിൽ സ്ഥിരത കൈവരിക്കുന്നത് മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും വഴിയൊരുക്കുമെന്നും രാജ്യസ്ഥിരതക്ക് ഉറച്ച ഭരണം, പൊതുസമാധാന പാലനം, സാമ്പത്തിക പുനഃപ്രാപ്‌തി, സാമൂഹിക ഉദ്‌ഗ്രഥനം എന്നിവ ഉറപ്പാക്കാൻ ഉതകുന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനുള്ള തീവ്രയത്നം തന്നെ നടത്തണമെന്നും അൽജാബിർ വ്യക്തമാക്കി.
യമെൻറ സാമ്പത്തിക, വികസന പുരോഗതി മുഴുവൻ ഹൂത്തികൾ യുദ്ധം നടത്തി തകർത്തെന്ന് ബുധനാഴ്ച ബൈറൂത്തിൽ നടന്ന യു.എൻ ഫോറത്തിൽ യമൻ വാണിജ്യ, വ്യവസായ മന്ത്രി മുഹമ്മദ് അൽമൈതാമി വ്യക്തമാക്കിയിരുന്നു. രാജ്യത്തിെൻറ പുനർനിർമാണത്തിനും സാമ്പത്തിക പുനഃപ്രാപ്തിക്കും ദാരിദ്ര്യത്തിനെതിരായ നീക്കത്തിനും ലോകരാജ്യങ്ങളുടെ പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
