‘ചിതലി’ന് നന്മയെന്ന് അർഥമെഴുതി സിഫിയയുടെ ജീവിതം
text_fieldsമക്ക: സോഷ്യൽ മീഡിയയിൽ സജീവമായ ആളുകൾ ഒരിക്കലെങ്കിലും ‘ചിതൽ’ എന്ന പേര് കേട്ടിരിക്കും. സാമൂഹിക സേവനത്തിന് ഉദാത് ത മാതൃകയാണ് ഇൗ കൗതുക െഎഡിക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന സിഫിയ ഹനീഫ്. ലക്ഷത്തിലധികം ആളുകൾ ഫെയ്സ്ബുക്കിൽ ഇവരെ പ ിന്തുടരുന്നു. സോഷ്യൽ മീഡിയയുടെ സാധ്യതകൾ കൂടി ഉപയോഗിച്ച് ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ് സിഫിയ. അപൂർവ രോഗം ബ ാധിച്ചവർ, വീടില്ലാത്തവർ, സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർ, വിധവകൾ എന്നിങ്ങനെ കഷ്്ടപ്പെടുന്നവർക്ക് അത്താണ ിയായി മാറിയിട്ടുണ്ട് ചിതൽ എന്ന നാമം.
ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ ഇൗ പാലക്കാട് വടക്കുംചേരി സ്വദേശിനി ത െൻറ അനുഭവങ്ങൾ ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെച്ചു. ചെറുപ്രായത്തിൽ ഭർത്താവ് മരണപ്പെട്ട് വിധവയായി തീർന്ന തെൻറ ഒറ്റപ്പെടലിെൻറയും വേദനയുടെയും തീക്ഷ്ണ അനുഭവങ്ങളാണ് അശരണർക്ക് അത്താണിയാകാനുള്ള മാർഗത്തിൽ അവരെ എത്തിച്ചത്. ഇരുപതാമത്തെ വയസിൽ വിധവയായപ്പോൾ രണ്ട് പറക്കമുറ്റാത്ത കുട്ടികളുമുണ്ടായിരുന്നു ചിറകിനടിയിൽ. പ്ലസ് വണ്ണോടെ നിലച്ച പഠനം വീണ്ടും തുടങ്ങാൻ തീരുമാനിച്ചു. പ്ലസ് ടു പൂർത്തിയാക്കി ബിരുദപഠനത്തിന് ചേർന്നു. ജീവിതം രണ്ടറ്റം മുട്ടിക്കാനാവാതെ ബാംഗ്ലൂരിലേക്ക് വണ്ടി കയറി. ഏഴു മാസത്തോളം ചെറിയ ജോലികളുമായി ബാംഗ്ലൂർ നഗരത്തിൽ അലഞ്ഞു. പിന്നീട് തിരികെ നാട്ടിലെത്തി കുട്ടികൾക്ക് ട്യൂഷനെടുത്ത് ജീവിതം മുന്നോട്ടുനീക്കി.
വിധവകളായി കഷ്ടപ്പെടുന്ന തന്നെപോലുള്ള ഒട്ടേറെപ്പേർ ചുറ്റിമുണ്ടെന്ന് മനസ്സിലായി. ജോലിയിൽ നിന്ന് കിട്ടുന്നതിൽ ഒരുഭാഗം മാറ്റിവെച്ച് അഞ്ച് കുട്ടികളുടെ പഠന ചെലവ് ഏറ്റെടുത്തുകൊണ്ടായിരുന്നു തുടക്കം. കുട്ടികളെല്ലാം വിധവകളുടെ മക്കളായിരുന്നു. ഇനിയും കൂടുതൽ ചെയ്യാൻ സാധിക്കും എന്ന് മനസിലാക്കി ചികിത്സാസഹായം ഉൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങി. രാപ്പകൽ വ്യത്യാസമില്ലാതെ ട്യൂഷനെടുത്തും മറ്റുമാണ് ഇതിനായി പണം കണ്ടെത്തിയിരുന്നത്. ഉദ്ദേശശുദ്ധി മനസിലാക്കി സഹായിക്കാൻ മുന്നോട്ടുവന്നത് ചുരുക്കം പേർ മാത്രമായിരുന്നു. ഫേസ്ബുക്കിൽ ചിതൽ എന്ന പേജ് തുടങ്ങിയതോടെ വഴിത്തിരിവായി. പ്രവർത്തനങ്ങൾ ജനകീയ പിന്തുണയുണ്ടായി.
വിധവകളുടെയും നിർധനരുടെയും ജീവിതങ്ങളെ സോഷ്യൽ മീഡിയ വഴി ജനങ്ങളിലേക്ക് എത്തിക്കാനായപ്പോൾ അപ്രതീക്ഷിതമായാണ് വിവിധകോണുകളിൽ നിന്ന് സഹായങ്ങൾ ലഭിക്കാൻ തുടങ്ങിയത്. വിധവകളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകി. ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്വാസം പകരാനായി. 30ലേറെ പെൺകുട്ടികളുടെ വിവാഹം നടത്തി. 50ഓളം തയ്യൽ മെഷീനുകൾ നൽകിക്കഴിഞ്ഞു. വീടില്ലാത്ത എട്ട് കുടുംബങ്ങൾക്ക് വീട് വച്ചുകൊടുത്തു. 24 കുടുംബങ്ങൾക്ക് ശുചിമുറികൾ പണിതുകൊടുത്തു. 50 നിർധന കുടുംബങ്ങളുടെ നിത്യചെലവുകൾ നോക്കി നടത്തുന്നു. 100 കുട്ടികൾക്ക് പഠന സഹായം നൽകുന്നു. കാൻസർ രോഗബാധിതർക്ക് മരുന്ന് വിതരണം ചെയ്യുന്നു. ഇതെല്ലാം ചെയ്യുന്നതിനിടയിലും തെൻറ പഠനം തുടർന്നു.
ഇംഗ്ലീഷ് ബിരുദവും പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമയും ബി.എഡ്ഡും പൂർത്തിയാക്കി. ഇപ്പോൾ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനുമെല്ലാം പരമാവധി ചാക്ക് ഭക്ഷ്യധാന്യം സംഘടിപ്പിച്ച് പെരുവെമ്പ് കോളനിയിലും കൊല്ലത്തറ കോളനിയിലുമെല്ലാം വിതരണം ചെയ്യാറുണ്ട്. കുടിവെള്ള ക്ഷാമം നേരിടുന്ന ഈവർഷം രണ്ടു കിണറുകള്‍ പണികഴിപ്പിക്കാനായതും വലിയ നേട്ടമാണ്. മക്കയിലെ ഉംറ തീർഥാടനം കഴിഞ്ഞ് മദീനയും സന്ദർശിച്ച് നാട്ടിലേക്ക് തിരിക്കും. ആദ്യമായാണ് പുണ്യ ഭൂമിയിലെത്താന്‍ ഭാഗ്യം ലഭിച്ചതെന്നും സിഫിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
