Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശിലാലിഖിതം...

ശിലാലിഖിതം കേടുവരുത്തിയ ആളെ തെരയുന്നു

text_fields
bookmark_border
ശിലാലിഖിതം കേടുവരുത്തിയ ആളെ തെരയുന്നു
cancel
camera_alt???? ???????????? ??????????????? ???????? ???????????????? ?????????? (??? ?????????)

റിയാദ്​: ഖസീം പ്രവിശ്യയിലെ പൗരാണിക ശിലാലിഖിതം കേടുവരുത്തിയ ആക്രമിയെ തെരയുന്നു. അൽനബാനിയ ഗവർണറേറ്റിലെ പുരാതന ഗുഹയിലുള്ള ശൈഖ്​ ഖിർനാസി​​െൻറ ശിലാലിഖിതം കോറിവരച്ച്​ കേടാക്കിയ ആളാരാണെന്ന്​ കണ്ടെത്താനാണ്​ സൗദി സുരക്ഷാവ ിഭാഗം​ അന്വേഷണം ആരംഭിച്ചത്​. ഇൗ സംഭവത്തിലെ ഉത്തരവാദിയെ​ കണ്ടെത്താൻ പൗരന്മാരുടെയും രാജ്യത്ത്​ താമസിക്കുന്ന വ ിദേശികളുടെയും സഹായവും അധികൃതർ തേടിയിട്ടുണ്ട്​. ഖിർനാസ്​ ഗുഹയിലെ സുപ്രധാന ചരിത്രരേഖ തകർത്ത കുറ്റവാളി​യെ കുറിച്ച്​ എന്തെങ്കിലും വിവരം അറിയുന്നവർ ഉടൻ കൈമാറണമെന്നാണ്​ അറിയിപ്പ്​. ശിലാശാസനം കേടുവരുത്തിയത്​ സംബന്ധിച്ച്​ മുഴുവൻ തെളിവുകളും ശേഖരിച്ചുവരികയാണെന്ന്​ സൗദി കമീഷൻ ടൂറിസം ആൻഡ്​ നാഷനൽ ഹെരിറ്റേജ്​ ഡെപ്യൂട്ടി (എസ്​.സി.ടി.എച്ച്​) ചെയർമാൻ റുസ്​തം അൽഖുബൈസി പറഞ്ഞു.

ഉത്തരവാദിയെ കണ്ടെത്താൻ വിദഗ്​ധരുടെ പ്രത്യേക സംഘത്തെ കമീഷൻ നിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കമീഷ​​െൻറയും ഗവർണറേറ്റി​​െൻറയും ​സംയുക്ത മേൽനോട്ടത്തിൽ ഇതിന​ുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ​ഏകോപിച്ചുവരുന്നു. നബാനിയ ഗവർണറേറ്റിലെ അബാൻ അൽഅസ്​മർ പർവതത്തിലാണ്​ ഖിർനാസ്​ ഗുഹ സ്ഥിതി ചെയ്യുന്നതെന്ന്​ കമീഷൻ പുരാവസ്​തു, മ്യൂസിയം രജിസ്​ട്രേഷൻ വിഭാഗം ഡയറക്​ടർ ഡോ. നായിഫ്​ ബിൻ അലി അൽഖനൗർ വ്യക്തമാക്കി. ഖസീം പ്രവിശ്യയിലെ മുത്​ല അണക്കെട്ടിൽ നിന്ന്​ നാല്​ കിലോമീറ്ററകലെയാണ്​ ഇൗ സ്ഥലം. ഇമാം തുർക്കി ബിൻ അബ്​ദുല്ലയുടെ കാലത്ത്​ അൽറാസിലെ ജഡ്​ജായിരുന്ന ശൈഖ്​ ഖിർനാസി​േൻറതാണ്​ ശിലാലിഖിതം. പുരാതന റിയാദായ​ നജ്​ദിൽ ഹിജ്​റ 1232ൽ ​ഇബ്രാഹിം പാഷയുടെ നേതൃത്വത്തിൽ ഒ​േട്ടാമൻ തുർക്കികളുടെ ആക്രമണമുണ്ടായപ്പോൾ ശൈഖ്​ ഖിർനാസ്​ ഒളിവിൽ പാർക്കാൻ ഉപയോഗിച്ച ഗുഹയാണിത്​.

അദ്ദേഹം പകൽ ഇൗ ഗുഹയിൽ കഴിയുകയും രാത്രിയിൽ നബാനിയ പ്രദേശ​ത്ത്​ ഇബ്രാഹിം പാഷക്കെതിരെ പ്രചാരണം നടത്തുകയും ചെയ്​തിരുന്നു. അന്ന്​ അദ്ദേഹം ഗുഹയിൽ ശിലാപാളികളിൽ കൊത്തിയതാണ്​ പുരാവസ്​തുവായി ഇപ്പോഴും ശേഷിക്കുന്നത്​. വളരെ പ്രാധാന്യത്തോടെ ഇൗ പുരാവസ്​തു കേന്ദ്രം കമീഷൻ സൂക്ഷിച്ചുവരികയായിരുന്നു. അതിനിടയിലാണ്​ ആക്രമണമുണ്ടായിരിക്കുന്നത്​. എത്രയും പെ​െട്ടന്ന്​ സംഭവത്തിലെ ഉത്തരവാദികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ എല്ലാ വിഭാഗങ്ങളുമായി ചേർന്ന്​ അടിയന്തര ഇടപെടലാണ്​ നടത്തുന്നതെന്നും ഖസീം ഗവർണറുടെ മേൽനോട്ടത്തിലാണിതെന്നും എസ്​.സി.ടി.എച്ച്​ ഖസീം ബ്രാഞ്ച്​ ഡയറക്​ടർ ജനറൽ ഇബ്രാഹിം അൽമുശൈഖ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story