Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറം ഖുതുബ വിവർത്തനം...

ഹറം ഖുതുബ വിവർത്തനം കൂടുതൽ ഭാഷകളിൽ

text_fields
bookmark_border
ഹറം ഖുതുബ  വിവർത്തനം കൂടുതൽ ഭാഷകളിൽ
cancel

മക്ക: ഹറം ജുമുഅ ഖുതുബ വിവർത്തനം കൂടുതൽ ഭാഷകളിൽ. ഇമാമി​​െൻറ വെള്ളിയാഴ്​ച പ്രസംഗം നിലവിൽ അഞ്ച്​ ഭാഷകളിലാണ്​ മൊ ഴിമാറ്റി സംപ്രേഷണം ചെയ്യുന്നത്​​. പുതുതായി അഞ്ച്​ ഭാഷകളിൽ കൂടി​ വിവർത്തനം ചെയ്യാൻ കഴിയുംവിധം സംവിധാനങ്ങൾ വികസിപ്പിക്കുമെന്ന്​ മസ്​ജിദുൽ ഹറാം ഭാഷാ, തർജ്ജമ വിഭാഗം മേധാവി അഹമ്മദ്​ അൽഉമൈദി അറിയിച്ചു. ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായും ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ സൗകര്യവും കൂടി പരിഗണിച്ചാണ്​ പുതിയ തീരുമാനം​.

ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ ഇത്​ സംബന്ധിച്ച്​ നിർദേശം നൽകിയിട്ടുണ്ട്​. നിലവിൽ അറബിയിൽ നിന്ന്​ ഇംഗ്ലീഷ്​, പേർഷ്യൻ, ഇന്തോനേഷ്യ, ഫ്രഞ്ച്​, ഉറുദു എന്നീ ഭാഷകളിലേക്ക്​ മൊഴിമാറ്റിയാണ്​​ സംപ്രേഷണം​. സൗണ്ട്​ എൻജിനീയറിങ്​, മൈക്രോഫോൺ തുടങ്ങിയവയുടെ ഏറ്റവും നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story