ഒഴിഞ്ഞ ഫ്ലാറ്റിൽ നിന്ന് ദാനം കിട്ടിയ ടേബിൾ എടുത്ത രണ്ട് മലയാളികൾ ജയിലിൽ
text_fieldsദമ്മാം: ഒഴിഞ്ഞുകിടന്ന ഫ്ലാറ്റിൽ നിന്ന് കാവൽകാരനായ ബംഗാളി നൽകിയ ടേബിൾ എടുത്ത ആലപ്പുഴക്കാരായ രണ്ട് യുവാക്കൾ ജയിലിൽ. അൽ ഖോബാറിൽ മെക്കാനിക്കൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ് മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായത്. ഫ്ലാറ്റിനുള്ളിൽ ലൈറ്റില്ലാത്തതിനാൽ കെട്ടിടത്തിന് താഴെ എത്തിച്ച് ടേബിൾ വൃത്തിയാക്കുന്നതിനിടയിൽ സമീപത്ത് താമസിക്കുന്ന സ്വദേശി കെട്ടിട ഉടമയെ വിളിച്ചുവരുത്തുകയായിരുന്നു.
അദ്ദേഹം ഇവരെ പൊലീസിന് കൈമാറി. കാവൽകാരൻ നൽകിയതാണെന്ന് അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഇനി കോടതിയിൽ നിരപരാധിത്വം തെളിയിക്കാനെ ഇവർക്ക് അവസരമുള്ളൂ. അതിനിടെ സുഹൃത്തുക്കൾ നടത്തിയ അനുരജ്ഞനശ്രമം വിജയിച്ചില്ല. ഇത്തരം അബദ്ധങ്ങളിൽ പെടാതെ നോക്കണമെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
