Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറെഡ്​ സീ പദ്ധതി:...

റെഡ്​ സീ പദ്ധതി: പ്രാഥമിക പ്രവൃത്തി ഈവർഷം അവസാനത്തോടെ പൂർത്തിയാകും

text_fields
bookmark_border
റെഡ്​ സീ പദ്ധതി: പ്രാഥമിക പ്രവൃത്തി  ഈവർഷം അവസാനത്തോടെ പൂർത്തിയാകും
cancel

ജിദ്ദ: റെഡ്​ സീ പദ്ധതിയുടെ പ്രാഥമികഘട്ട ജോലികൾ 2019 അവസാനത്തോടെ പൂർത്തിയാകുമെന്ന്​ റെഡ്​ സീ ഡവലപ്​മ​െൻറ്​ ക മ്പനി അറിയിച്ചു. താത്​കാലിക റോഡുകൾ, താമസ കേന്ദ്രങ്ങൾ, കടൽകരയി​ൽ ഫുട്​പാത്തുകൾ, പ്രത്യേക ഹെലിപ്പാട്​ തുടങ്ങിയ വയാണ്​ പ്രാഥമിക പദ്ധതികൾ. ചെങ്കടൽ തീരത്ത്​ നടപ്പിലാക്കാൻ പോകുന്ന ഏറ്റവും വലിയ ടൂറിസം വിനോദ പദ്ധതിയാണിത്​. പ ദ്ധതി നടപ്പിലാക്കുന്നതി​​െൻറ ഒരുക്കങ്ങളാണ്​ ഇപ്പോൾ നടന്നുവരുന്നത്​. കോടികൾ ചെലവ്​ വരുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ടൂറിസം പദ്ധതിയാകുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

രാജ്യത്തെ പടിഞ്ഞാറെ തീര​പ്രദേശത്ത്​ 28,000 ചതുരശ്ര കിലോമീറ്ററിലാണ്​ മാസ്​റ്റർ പ്ലാൻ. സൗദിയിലെ ഏറ്റവും വലിയ ടൂറിസം സ്വപ്​ന പദ്ധതികളിലൊന്നാണിത്. 2022 ഒാടെയാണ്​ പദ്ധതി പൂർത്തിയാകുക. 14 വൻകിട ഹോട്ടലുകളോട്​ കൂടിയതാണ്​ ‘റെഡ് ​സീ’ പദ്ധതി. 3000 മുറികളുണ്ടാവും. പാലങ്ങൾ, വിനോദ കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ഫിഷിങ്​ യാഡുകൾ തുടങ്ങിയവയും ​ ഒരുക്കും. വിഷൻ 2030 ലക്ഷ്യമിട്ട പദ്ധതിയാണിത്​. 70,000ത്തോളം തൊഴിലവരസമുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. എണ്ണയിതര വരുമാനം വർധിപ്പിക്കും.

സ്വകാര്യ മേഖലകൾക്ക്​ നിക്ഷേപത്തിനും ടൂറിസം മേഖല വികസിക്കാനും അവസരമൊരുക്കും. പരിസ്​ഥിതി സംരക്ഷിക്കുന്നതും രാജ്യത്തെ സാംസ്​കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതുമായിരിക്കും പദ്ധതി. സ്​ഥലത്തെ 90 ദ്വീപുകളിൽ 22 എണ്ണം വികസിപ്പിക്കും. ആദ്യഘട്ടത്തിൽ അഞ്ച്​ ദ്വീപുകളിലായി 14 ഹോട്ടലുകളാണ്​ ഒരുക്കുക. ദ്വീപുകളിലും മരുഭൂമികളിലും മലമുകളിലും ഹോട്ടൽ സമുച്ചയങ്ങൾ ഒരുക്കും. ഉയർന്ന നിലവാരത്തിലുള്ള കച്ചവട സ്​ഥാപനങ്ങളും വിനോദ കേന്ദ്രങ്ങളും പദ്ധതിക്ക്​ കീഴിലുണ്ട്​. പൊതു ഇൻവെസ്​റ്റ്​മ​െൻറ്​ ഫണ്ടി​​െൻറ പൂർണ ഉടമസ്​ഥതയിലുള്ള കമ്പനിയാണ്​ ‘റെഡ് സി ​െഡവലപ്​മ​െൻറ്​കമ്പനി’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story