Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാഹുലിനെ നേരിടാനുള്ള...

രാഹുലിനെ നേരിടാനുള്ള ചങ്കൂറ്റമുണ്ട്​ സുനീറിന്​ -സഹോദരൻ റഹീം

text_fields
bookmark_border
രാഹുലിനെ നേരിടാനുള്ള ചങ്കൂറ്റമുണ്ട്​ സുനീറിന്​  -സഹോദരൻ റഹീം
cancel

ജിദ്ദ: രാഹുൽ ഗാന്ധി വന്നതുകൊണ്ടൊന്നും എതിർ സ്​ഥാനാർഥി പി.പി സുനീറിന്​ ഒരു പതർച്ചയും പ്രതീക്ഷിക്കേണ്ടതില്ല െന്ന്​ സഹോദരൻ പി.പി റഹീം. നിശ്​ചയ ദാർഢ്യത്തി​​െൻറയും ചങ്കൂറ്റത്തി​​െൻറയും കാര്യത്തിൽ അനുജനെ കുറിച്ച് ശുഭാപ് ​തിയാണുള്ളത്​. മികച്ച പോരാളിയാവും സുനീർ.
രാഷ്​ട്രീയമായി ആഴത്തിൽ വേരോട്ടമുള്ള കുടുംബത്തിൽ നിന്നുള്ളവരാ ണ്​ ഞങ്ങളെന്ന്​ സി.പി.​െഎയുടെ പ്രവാസി സംഘടനയായ ന്യൂ ഏജി​​െൻറ സൗദിയിലെ നേതാവു കൂടിയായ റഹീം പറഞ്ഞു. അതുകൊണ്ട്​ തന്നെ രാഹുലി​​െൻറ എതിർ സ്​ഥാനാർഥിത്വം തങ്ങളുടെ കുടുംബത്തിൽ വലിയ കുലുക്കമൊന്നുമുണ്ടാക്കില്ല. അടിയുറച്ച കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ പാരമ്പര്യമുള്ള തറവാടാണ്​ ഞങ്ങളു​ടേത്​. വീട്ടിലെ സ്ത്രീകളടക്കം രാഷ്​ട്രീയ പ്രബുദ്ധതയുള്ളവരാണ്​. പാർട്ടിയിലെ ഉയർന്ന നേതാക്കളുടെ സഹവാസമുള്ള വീട്ടിൽ വളർന്നവരാണ്​ ഞങ്ങൾ. എ.കെ.ജിയും കെ.എ കേരളീയനും അച്യുതമേനോനുമൊക്കെ നേരിട്ട്​ ബന്ധമുള്ള വീട്​.

അക്കാലത്ത്​ കമ്യൂണിസ്​റ്റ്​ നേതാക്കൾക്ക്​ ഒളിത്താവളമടക്കം ഒരുക്കിയ കുടുംബ പശ്​ചാത്തലം. പ്രപിതാക്കളടക്കം രാഷ്​ട്രീയമണ്ഡലത്തിന്​ മികച്ച സംഭാവനകൾ നൽകിയവരാണ്​. ചാഞ്ചല്യമില്ലാത്ത കമ്യൂണിസ്​റ്റ്​ കുടുംബം. പൊന്നാനി മാറഞ്ചേരിയിലെ പനിയ്​ക്കവീട്​ സമ്പൂർണ രാഷ്​ട്രീയക്കാരുടേതാണ്​. അതിനാൽ തന്നെ സുനീർ രാഷ്​ട്രീയമായ നിശ്​ചയദാർഢ്യമുള്ളയാളാണ്​. വിദ്യാർഥി രാഷ്​ട്രീയം മുതൽ കടുത്ത അനുഭവങ്ങൾ നേരിട്ടിട്ടുണ്ട്​​. കേരളവർമ കോളജിൽ എസ്​.എഫ്.​െഎയുടെ കൊച്ചനിയൻ കെ. എസ്​.യുക്കാരുടെ കുത്തേറ്റ്​ പിടഞ്ഞു മരിച്ചത് സുനീറി​​െൻറ മടിയിൽ കിടന്നായിരുന്നു.​​ ആ ഘട്ടങ്ങളെയൊക്കെ ധീരമായി നേരിട്ട അനുഭവമുണ്ട്​. ബനാത്ത്​വാല, ഇ. അഹമ്മദ്​ തുടങ്ങിയവർക്കെതിരെ നേരത്തെ മത്സരിച്ച പരിചയമുണ്ട്​. കോൺഗ്രസി​​െൻറ പ്രമുഖർ തന്നെ വയനാട്ടിൽ എതിരാളിയായി വരുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. അവർക്കിടയിലെ ഗ്രൂപിസം അനുകൂല ഘടകമാവുമെന്നും​ പ്രതീക്ഷിച്ചിരുന്നു. പക്ഷെ രാഹുൽ വരുമെന്ന്​ ഒരിക്കലും പ്രതീക്ഷിച്ചില്ല.

രാഹുലി​​െൻറ വയനാട്ടിലെ മത്സരം വലിയ വിരോധാഭാസമാണ്​. ബി.ജെ.പിക്കെതിരെ ദേശീയ തലത്തിൽ ഒരുമിച്ച്​ നിൽക്കുമെന്ന്​ പറയുന്നയാൾ തന്നെ ഇടതുപക്ഷത്തിന്​ സ്വാധീനമുള്ള കേരളത്തിൽ വന്ന്​ നേരി​േട്ടറ്റുമുട്ടുന്നത്​ പക്വതക്കുറവാണ്. കേരളത്തിലെ കോൺഗ്രസ്​ തറ ഗ്രൂപിസത്തി​​െൻറ ഭാഗമാണ്​ ഇൗ തീരുമാനം. വലിയ വിഢിത്തമായി ഇതിനെ ചരിത്രം രേഖപ്പെടുത്തും. സ്​കൂൾ അധ്യാപകനായിരുന്ന പി. പി അബൂബക്കറി​​െൻറയും പി. എൻ അയിഷബിയുടെയും രണ്ടാമത്തെ മകനാണ്​ സുനീർ. മൂത്തയാളാണ് റഹീം. ഷക്കീല, ഷാഹിറ എന്നീ രണ്ട്​ സഹോദരിമാരുണ്ട്​​. ഒരു സഹോദരി സോഫിയ മരിച്ചുപോയി. സുനീറി​​െൻറ ഭാര്യ ഷാഹിന അധ്യാപികയാണ്​. റിയാന (എം.ബി.ബി.എസ്​ വിദ്യാർഥിനി, ലിയാന, സഞ്​ജിത്ത്​ എന്നിവർ മക്കളാണ്​. ഇടതു സ്​ഥാനാർഥികളുടെ വിജയത്തിന്​ വേണ്ടി പ്രവാസ ലോകത്ത്​ നിന്ന്​ പ്രവർത്തിക്കുകയാണ് റഹീം. ജിദ്ദയിലാണ്​ ജോലി ചെയ്യുന്നത്​.

Show Full Article
TAGS:saudi saudi news gulf news 
Next Story