ഫലസ്തീൻ തന്നെ മുഖ്യപരിഗണന വിഷയം -സൽമാൻ രാജാവ്
text_fieldsജിദ്ദ: ഫലസ്തീൻ പ്രശ്നത്തിന് മുഖ്യ പരിഗണനയും മുൻഗണനയുമാണ് സൗദി അറേബ്യ നൽകുന്നതെന്നും മുഴുവൻ അവകാശങ്ങള ും ഫലസ്തീൻ ജനതക്ക് ലഭിക്കും വരെ അതു തുടരുമെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ് ആവർത്തിച്ചു. തുനീഷ്യയിൽ നടന ്ന 30ാമത് അറബ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കരാറുകളുടെയും അറബ് സമാധാന ശ്രമ ങ്ങളുടെയും അടിസ്ഥാനത്തിൽ 1967 ലെ അതിർത്തികൾ നിലനിർത്തി സ്വതന്ത്ര രാജ്യമായി ഫലസ്തീൻ മാറണമെന്നും സൽമാൻ രാജാവ് പറഞ്ഞു. ജൂലാൻ കുന്നുകളിലെ സിറിയയുടെ പരമാധികാരം ഇല്ലാതാക്കുന്ന ഏത് ശ്രമത്തേയും നടപടികളേയും തള്ളിക്കളയണം. ജനീവ പ്രഖ്യാപത്തിെൻറയും സുരക്ഷ കൗൺസിൽ കരാറിെൻറ അടിസ്ഥാനത്തിൽ സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം ഉണ്ടാകേണ്ടതുണ്ട്.
സിറിയയുടെ സുരക്ഷയും െഎക്യവും, പരമാധികാരവും അതു ഉറപ്പാക്കും. വിദേശ ഇടപെടലിനെ തടയുമെന്നും സൽമാൻ രാജാവ് പറഞ്ഞു. യമൻ പ്രശ്ന പരിഹാരത്തിന് യു.എൻ നടത്തുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണക്കും. യമനിൽ ഇറാെൻറ സഹായത്തോടെ ഹൂതികൾ നടത്തുന്ന ആക്രമങ്ങൾ നിർത്തലാക്കാൻ സമ്മർദം ചെലുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ലിബിയയുടെ െഎക്യവും സുരക്ഷയും സൗദി അറേബ്യ അതിയായി ആഗ്രഹിക്കുന്നു. ഭീകരതാ ഭീഷണി ഇല്ലാതാക്കാനും ലിബിയയിൽ സമാധാനവും സുരക്ഷയും നിലനിൽക്കാനും യു.എൻ നടത്തുന്ന രാഷ്ട്രീയ പരിഹാര ശ്രമങ്ങൾക്കും പിന്തുണയുണ്ടാകും. ഭീകരതയും തീവ്രവാദവും നിർമാർജനം ചെയ്യാൻ എല്ലാ തലങ്ങളിലും നൽകി വരുന്ന സഹായം തുടരും. ന്യൂസിലൻഡിലെ പള്ളിയിലെ ഭീകരാക്രമണം ഭീകരതക്ക് മതമോ, രാജ്യമോ ഇല്ലെന്നാണ് വ്യക്തമാക്കുന്നത്.
ഇറാൻ ഭരണ കൂടത്തിെൻറ അക്രമാസക്തമായ നയങ്ങൾ എല്ലാ അന്താരാഷ്ട്ര ഉടമ്പടികളും തത്വങ്ങളും വ്യക്തമായി ലംഘിക്കുന്നതാണ്. ഇൗ നയങ്ങളെ അന്താരാഷ്ട്ര സമൂഹം നേരിടണം. അറബ്, ഗൾഫ് രാജ്യ ഭരണാധികാരികൾ പെങ്കടുക്കുന്ന ഉച്ചകോടി തുണീഷ്യയുടെ തലസ്ഥാനത്തെ കോൺഫറൻസ് കൊട്ടാരത്തിലാണ് ഒരുക്കിയത്. ജൂലാൻ കുന്നുകളിൽ ഇസ്രാലേയിെൻറ അധിനിവേശം അംഗീകരിച്ചുള്ള അമേരിക്കൻ നിലപാട്, ഖുദ്സിനെ ഇസ്രേയേലിെൻറ തലസ്ഥാനമായി അംഗീകരിച്ച് നേരത്തെ നടത്തിയ പ്രഖ്യാപനം, ഇറാെൻറ ഇടപെടലുകളും വെല്ലുവിളികളും തുടങ്ങിയവയാണ് പ്രധാനമായും ഉച്ചകോടി ചർച്ച ചെയ്തത്. 20 ഒാളം വിഷയങ്ങളും പദ്ധതികളും ചർച്ച ചെയ്യുമെന്ന് വക്താവ് മഹ്മൂദ് അൽഖുമൈരി നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
