Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെട്രോൾ പമ്പുകളിൽ ജൂലൈ...

പെട്രോൾ പമ്പുകളിൽ ജൂലൈ 14 ന് മുമ്പ് ‘കാഷ്​െ​ലസ്’​ സൗകര്യം നിർബന്ധം: മന്ത്രി

text_fields
bookmark_border
പെട്രോൾ പമ്പുകളിൽ ജൂലൈ 14 ന് മുമ്പ് ‘കാഷ്​െ​ലസ്’​ സൗകര്യം നിർബന്ധം: മന്ത്രി
cancel
റിയാദ്: സൗദിയിലെ പെട്രോൾ പമ്പുകളിൽ ജൂലൈ 14 ന് മുമ്പ് ഓൺലൈനിലൂടെ പണമടക്കുന്ന സംവിധാനം നിർബന്ധമാണെന്ന് തദ്ദേശഭരണ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പി.ഒ.എസ് സേവനമായ ‘മദാ’ ഓൺലൈൻ ഉപകരണങ്ങൾ പെട്രോൾ പമ്പുകളിൽ സ്​ഥാപിക്കണം. വാണിജ്യ, നിക്ഷേപ മന്ത്രാലയവും തദ്ദേശ ഭരണ മന്ത്രാലയവും സഹകരിച്ചാണ് പുതിയ സംവിധാനം ഉറപ്പു വരുത്തുന്നത്. തദ്ദേശ ഭരണ വകുപ്പി​​െൻറ ചുമതല വഹിക്കുന്ന മാജിദ് ബിൻ അബ്​ദുല്ല അൽ ഖസബിയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്‌താവന പുറത്തിറക്കിയത്. പെട്രോൾ പമ്പുകൾക്ക് ഓൺലൈൻ സേവനത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനാണ് മൂന്നര മാസത്തെ സാവകാശം അനുവദിച്ചത്. സൗദിയിലെ പണമിടപാടുകൾ പരമാവധി ഓൺലൈൻ വഴിയാക്കുന്നതി​​െൻറയും കാശ് കൈമാറ്റം കുറക്കുന്നതി​​െൻറയും ഭാഗം കൂടിയാണ് പുതിയ പരിഷ്‌കരണം. ബിനാമി ഇടപാട് തടയാനും പുതിയ സംവിധാനം ഉപകരിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ജൂലൈ 14 ന് ശേഷം വാണിജ്യ, നിക്ഷേപ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട പരിശോധന ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story