സന്ദർശക തിരക്ക്; യാമ്പു പുഷ്പമേള ഏപ്രിൽ അഞ്ച് വരെ നീട്ടി
text_fieldsയാമ്പു: യാമ്പു പുഷ്പമേള ഏപ്രിൽ അഞ്ച് വരെ നീട്ടി. പൂക്കളുടെ മഹോത്സവത്തിന് അഭൂതപൂർവമായ തിരക്ക് പരിഗണിച്ചാണ് അ ധികൃതരുടെ തീരുമാനം. വാരാന്ത്യ അവധി ദിനങ്ങളിൽ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ നിന്നും മറ്റു ജി.സി.സി രാജ്യങ് ങളിൽ നിന്നും ആയിരങ്ങളാണ് പുഷ്പ നഗരിയിലെ കാഴ്‌ചകൾ കാണാൻ എത്തിയത്. മാർച്ച് 30 ന് സമാപിക്കേണ്ടിയിരുന്ന മേള സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ അഞ്ച് വരെ നീട്ടിയതായി മേളയുടെ ജനറൽ സൂപ്പർ വൈസറും യാമ്പു റോയൽ കമീഷൻ എക്സിക്യൂട്ടീവ് ചെയർമാനുമായ എൻജി. അദ്‌നാൻ ബിൻ ആയിശ് അൽ ഹുലൂനി അറിയിച്ചു.
മലയാളി വിനോദ യാത്രാസംഘങ്ങളും കുടുംബങ്ങളും കഴിഞ്ഞ വർഷത്തെക്കാൾ വൻതോതിലാണ് ഈ വർഷം യാമ്പുവിലെത്തിയത്. ദശലക്ഷത്തിലേറെ സന്ദർശകർ ഇതിനകം പുഷ്പമേള കാണാനെത്തിയതായി സംഘാടകർ ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഇത്തവണ സ്വദേശി യുവതീ യുവാക്കളുടെ സജീവ സാന്നിധ്യം പ്രകടമാണ്. വിദേശ രാജ്യങ്ങളിലെ പ്രശസ്തമായ കമ്പനികളുടെ സ്റ്റാളുകളിലും സ്വദേശികളുടെ നിറസാന്നിധ്യമാണ്. രുചി ഭേദങ്ങളുടെ ഫുഡ് കോർട്ടിലും സായന്തനങ്ങളിൽ സൗദി സാംസ്കാ രിക പരിപാടി നടക്കുന്ന സ്റ്റേജ് പരിസരങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. വൈകുന്നേരം നാല് മണി മുതൽ പതിനൊന്ന് വരെ സൗജന്യമായി മേള കാണാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
