അനുകരിച്ച് പാടി ഗിന്നസിലിടം നേടാൻ നിസാം കാലിക്കറ്റ്
text_fieldsജുബൈൽ: ഗാനാനുകരണ കലയിൽ ഗിന്നസ് റെക്കോർഡ് നേട്ടം കൈവരിക്കാൻ തീവ്രപരിശീലനത്തിലാണ് ഗായകനും മിമിക്രി കലാകാരനുമ ായ നിസാം കാലിക്കറ്റ്. സിനിമാതാരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ശബ്ദാനുകരണങ്ങൾ ധാരാളമായി കേട്ടിട്ടുള ്ള മലയാളി അടുത്ത കാലത്താണ് ഗാനാനുകരണം ശ്രദ്ധിച്ചു തുടങ്ങുന്നത്. വിവിധ ചാനലുകൾ റിയാലിറ്റി ഷോ നടത്താൻ തുടങ്ങിയ തോടെ ആലാപന അനുകരണ കലാകാരന്മാർക്കും അവസരങ്ങൾ യഥേഷ്ടം ലഭിക്കുകയും അവർ അറിയപ്പെടാനും തുടങ്ങി. ഗാനാനുകരണ കലയിൽ ശ്രദ്ധേയനായ കോഴിക്കോട് സ്വദേശി നിസാം കാലിക്കറ്റ് പക്ഷെ ഒരു പടികൂടി കടന്ന് അതിൽ ഗിന്നസ് നേട്ടത്തിന് തയാറെടുക്കുകയാണ്. ജുബൈൽ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ വുമായി അഭിലാഷങ്ങൾ പങ്കുവെച്ചു. പള്ളിക്കൂടത്തിൽ നാലാം തരത്തിൽ പഠിക്കുമ്പോഴാണ് ആദ്യമായി മിമിക്രി അനുകരിച്ചത്. അടുത്ത വീട്ടിലെ ഒരു പരിപാടിയിൽ മിമിക്രി അവതരിപ്പിച്ചായിരുന്നു തുടക്കം. കൃഷ്ണൻകുട്ടി നായരെ അനുകരിച്ച് കാണിച്ചതോടെ ലഭിച്ച പ്രശംസ കൂടുതൽ അനുകരണങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചു.
കുടുംബ സുഹൃത്തായ ലത്തീഫ് ആയിരുന്നു അതിനു തുടക്കമിട്ടത്. 10 ൽ പഠിക്കുമ്പോൾ മിമിക്രിയിൽ സംസ്ഥാന അവാർഡ് നിസാമിനെ തേടിയെത്തി. സിനിമ നടന്മാരുടെ അനുകരണം പിന്നീട് ഗായകരുടെ ശബ്ദത്തിലേക്ക് ചുവടു മാറ്റി. പ്രശസ്തമായ മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങൾ വേദികളിൽ അവതരിപ്പിച്ചതു വഴി കൂടുതൽ അവസരങ്ങൾ കൈവന്നു. 2006 ൽ ദുബൈയിൽ എത്തിയ നിസാം അവിടെ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ സ്േറ്റജ് ഷോകൾ നടത്തി. ഫ്‌ളവേഴ്‌സ് ചാനലിെൻറ കോമഡി ഉത്സവം പരിപാടിയിൽ പങ്കെടുത്തതോടെയാണ് പുതിയ നേട്ടങ്ങൾക്കായി ചുവടുകൾ ഉറപ്പിച്ചത്. പത്ത് ഭാഷയിൽ നിന്നുള്ള 100 ഗായകരുടെ ആലാപനം അനുകരിച്ചാണ് നിസാം ഗിന്നസ് നേട്ടത്തിന് തയാറെടുക്കുന്നത്. വൈകാതെ ദുൈബയിൽ പരിപാടി അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു. യേശുദാസ്, എസ്.പി ബാലസുബ്രഹ്‍മണ്യം, കുമാർ സാനു, കിഷോർ കുമാർ, എസ്. ജാനകി എം.എസ് ബാബു രാജ്, മുഹമ്മദ് റാഫി, പീർ മുഹമ്മദ് എന്നിവരുടെ ഒറ്റക്കുള്ളതും ഡ്യൂയറ്റും ഗാനങ്ങൾ നിസാം വേദികളിൽ തന്മയത്വത്തോടെ അനുകരിക്കുന്നു.
മലയാള ഗായകരിൽ അനുകരിക്കാൻ ഏറെ പ്രയാസം ജയചന്ദ്രനും ചിത്രയുമാണ്. സിനിമ പാട്ടുകളെ കൂടാതെ ഭക്തി ഗാനങ്ങളും മാപ്പിളപ്പാട്ടുകളും അവതരിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ സിനിമയിൽ അഭിനയിക്കണമെന്നുള്ള ആഗ്രഹവും നിസാം പ്രകടിപ്പിച്ചു. രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ‘ജിമ്മി ഈ വീടിെൻറ ഐശ്വര്യം’ എന്ന സിനിമയിൽ വില്ലനായി അഭിനയിക്കാൻ അവസരം കൈവന്നിട്ടുണ്ടെന്ന് നിസാം പറഞ്ഞു. ദുബൈയിലെ ജോലി രാജിവെച്ച ശേഷം പൂർണമായും സ്റ്റേജ് പ്രകടനങ്ങൾ നടത്തുകയാണ്. കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ പരിപാടിക്കെത്തിയ നിസാം ജുബൈൽ ഡ്രൈവേഴ്സിെൻറ അഭ്യർഥന പ്രകാരമാണ് സൗദിയിൽ എത്തിയത്. ഏപ്രിൽ ആദ്യവാരം ദമ്മാമിൽ പരിപാടിക്കെത്തുന്നുണ്ട്. ദുബൈയിൽ അറിയപ്പെടുന്ന ഗായിക സോണിയയാണ് ഭാര്യ. മക്കൾ : ദിയ നസ്രീൻ, ഗർഷോം ഗസൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
