Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right1650 കോടി റിയാൽ​...

1650 കോടി റിയാൽ​ ചെലവിൽ മക്ക വേൾഡ്​ ഇസ്​ലാമിക്​ സെൻറർ പദ്ധതിക്ക്​ കരാർ

text_fields
bookmark_border
1650 കോടി റിയാൽ​ ചെലവിൽ മക്ക വേൾഡ്​ ഇസ്​ലാമിക്​ സെൻറർ പദ്ധതിക്ക്​  കരാർ
cancel

ജിദ്ദ: 1650 കോടി റിയാൽ​ ചെലവ്​ പ്രതീക്ഷിക്കുന്ന മക്ക വേൾഡ്​ ഇസ്​ലാമിക്​ സ​​െൻറർ പദ്ധതിക്ക്​ ‘മക്ക ഇക്കണോമിക് ​ ഫോറം 2019’ൽ കരാർ ഒപ്പുവെച്ചു. മക്കക്കും ജിദ്ദക്കുമിടയിൽ ഏഴ്​ ലക്ഷം ചതു​രശ്ര മീറ്ററിലാണ്​ സ​​െൻറർ നിർമിക്കുന് നത്​. പദ്ധതിക്ക്​ കീഴിൽ 14 ഒാളം പദ്ധതികളുണ്ടാകും. സംസ്​കാരിക, വാണിജ്യ, വിനോദ ​ പദ്ധതികൾ ഇതിലുൾപ്പെടും. ഹജ്ജ്​, ഉംറ തീർഥാടകർക്കും പദ്ധതി ഉപകാരപ്പെടും. രണ്ട്​ വർഷത്തിനകം പദ്ധതി പൂർത്തിയാകും. പദ്ധതി പൂർത്തിയാകുന്നതോടെ 5000 സ്വദേശി യുവതി യുവാക്കൾക്ക്​ തൊഴിലവസരമുണ്ടാകും. ‘മക്ക ഇക്കണോമിക്​ ഫോറം 2019’ രണ്ടാമത്​ സെഷൻ ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ഉദ്​ഘാടനം ചെയ്​തു. വിജ്ഞ​ാനവും കഴിവും ഉപയോഗപ്പെടുത്തണമെന്നും അതിലൂടെ രാജ്യ നിർമിതിക്കും ജനങ്ങളുടെ ക്ഷേമത്തിനും കരുത്തു പകരണമെന്നും ഗവർണർ പറഞ്ഞു. കർമങ്ങളി​ല്ലാത്ത വിജ്​ഞാനവും പ്രവർത്തനമില്ലാത്ത വാക്കുകളും പാഴ്​വേലയാണ്​.

ശ്രമിക്കുന്നവർക്കും ക്ഷമിക്കുന്നവർക്കുമാണ്​ വിജയമെന്നും ഗവർണർ പറഞ്ഞു. മക്കയിലെ ജബലു ഉമറിലെ ഹിൽട്ടൽ ഹോട്ടലിൽ ആരംഭിച്ച ഫോറം മാർച്ച്​ 26 വരെ നീളും. മേഖല ഗവർണറേറ്റ്​ ജിദ്ദ, മക്ക, ത്വാഇഫ്​ ചേംബറുകളുമായി സഹകരിച്ചാണ്​ പരിപാടി . മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്​ർ ബിൻ സുൽത്താനും സന്നിഹിതനായിരുന്നു. മക്ക ഗവർണറുടെ സാന്നിധ്യത്തിൽ ഫോറത്തിൽ വിവിധ കരാറുകൾ ഒപ്പുവെച്ചു. ഉൗർജ മന്ത്രി എൻജി. ഖാലിദ്​ അൽഫാലിഹുമായി മക്ക മേഖലയിൽ സോളാർ എനർജി പദ്ധതി, ഹജ്ജ്​ മന്ത്രി​ ഡോ.മുഹമ്മദ്​ ബിൻ സ്വാലിഹ്​ ബിന്ദനുമായി തീർഥാടകർക്ക്​ അന്താരാഷ്​ട്ര ഒയാസീസ്​ സ​​െൻറർ പ്രവർത്തിപ്പിക്കുന്നതിനായുള്ള കരാർ, നിക്ഷേപ അതോറിറ്റി ഗവർണർ ഇബ്രാഹി അൽഉമറുമായി മേഖലയിലെ ദേശീയ , അന്തർദേശീയ നിക്ഷേപങ്ങൾ പ്രാത്​സാഹിക്കുന്നതിനായുള്ള കരാറുകൾ എന്നിവ ഒപ്പുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story