Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബത്​ഹയിലെ ചുവന്ന...

ബത്​ഹയിലെ ചുവന്ന കൊട്ടാരം സന്ദർശിക്കാൻ അവസരം

text_fields
bookmark_border
ബത്​ഹയിലെ ചുവന്ന കൊട്ടാരം സന്ദർശിക്കാൻ അവസരം
cancel
camera_alt????????? ????? ?????

റിയാദ്​: ബത്​ഹയിലെ ചുവന്ന കൊട്ടാരം (റെഡ്​ പാലസ്​) സന്ദർശിക്കാൻ പൊതുജനങ്ങൾക്ക്​ അവസരം. സൗദി അറേബ്യയിലെ രണ്ടാ മത്തെ ഭരണാധികാരി കിങ്​ സഉൗദ്​ ബിൻ അബ്​ദുൽ അസീസി​​െൻറ പ്രതാപകാലത്തി​​െൻറ പ്രൗഢ ചരിത്രമുറങ്ങുന്ന കൊട്ടാരത്ത ിൽ പ്രശസ്​ത ചിത്രകാരനും ശിൽപിയുമായ അമീർ സുൽത്താൻ ബിൻ ഫഹദ്​ ബിൻ നാസർ അൽസഉൗദ്​ ഒരുക്കിയ കലാപ്രദർശനം കാണാനാണ്,​ 198 7ൽ അടഞ്ഞ കൊട്ടാര വാതിൽ വീണ്ടും സന്ദർശകർക്കായി തുറന്നിരിക്കുന്നത്​. ഇൗ മാസം 13ന്​ തുടങ്ങിയ പ്രദർശനം ഏപ്രിൽ 20 വരെ നീളും​. സന്ദർശന സമയം വൈകീട്ട്​ അഞ്ച്​ മുതൽ രാത്രി 10 വരെ. ബുധൻ, വ്യഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ, ഉച്ചക്ക്​ 12.30 വരെയും. പ്രവേശനം പൂർണമായും സൗജന്യമാണ്​. ആൺ പെൺ, സ്വദേശി വിദേശി ഭേദമില്ലാതെ എല്ലാവർക്കും പ്രവേശനാനുമതിയുണ്ട്​.

പ്രദർശനത്തെ കുറിച്ച്​ പറഞ്ഞുതരാൻ ഉന്നത പരിശീലനം ലഭിച്ച, ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യമുള്ള സ്വദേശി യുവതിയുവാക്കളായ ഗൈഡുകളുമുണ്ട്​. ബത്​ഹയിലെ ലാൻഡ്​ മാർക്കായ വാട്ട​ർ ടാങ്കിന്​ പിൻവശത്ത്​ റിയാദ്​ നാഷനൽ മ്യൂസിയം വളപ്പിൽ കിങ്​ അബ്​ദുൽ അസീസ്​ ഇൻറർനാഷനൽ ലൈബ്രറിക്ക്​ എതിർവശത്താണ്​ മുക്കാൽ നൂ​റ്റ​ാണ്ടോളം പഴക്കമുള്ള ഇൗ കൊട്ടാരം. വിശാലമായ കൊട്ടാരത്തിലെ 14 മുറികളിലാണ്​ പ്രദർശന പരിപാടി ഒരുക്കിയിട്ടുള്ളത്​. രാജ്യചരിത്രം പ്രധാന വിഷയമാക്കിയ പ്രദർശനത്തിൽ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ ശേഖരിച്ച പഴയ വസ്​തുക്കൾ കൊണ്ട്​ അമീർ സുൽത്താൻ ഒരുക്കിയ ഇൻസ്​റ്റാലേഷനുകളാണ്​ പ്രധാന ആകർഷണം. ഒപ്പം വളരെ അപൂർവമായ പുരാതന പെയിൻറിങ്ങുകളും മറ്റ്​​ ചരിത്രാവശിഷ്​ടങ്ങളും അദ്ദേഹത്തി​​െൻറ തന്നെ പെയിൻറിങ്​, ഫോ​േട്ടാഗ്രാഫുകൾ, വീഡിയോ ചിത്രങ്ങൾ തുടങ്ങിയ കലാസൃഷ്​ടികളുടെയും പ്രദർശനവുമുണ്ട്​.

പ്രധാന ചരിത്രസംഭവങ്ങളെ ആസ്​പദമാക്കി പ്രത്യേക വിഭാഗം തന്നെയുണ്ട്​. കുവൈത്തിലെ ഇറാഖ്​​ അധിനിവേശവുമായി ബന്ധപ്പെട്ട ചരിത്രപ്രദർശനമാണ്​ ഇതിൽ പ്രധാനം​​. സദ്ദാം ഹുസൈ​​െൻറ പട്ടാളക്കാരോട്​ കീഴടങ്ങാൻ ആവശ്യപ്പെട്ട്​ അന്താരാഷ്​ട്ര സഖ്യസേന വിതരണം ചെയ്​ത ലഘുലേഖകളുടെയും യുദ്ധത്തിൽ ഉപയോഗിച്ച മാസ്​ക്കുകളുടെയും വലിയ ശേഖരങ്ങളടങ്ങിയ രണ്ട്​ പെട്ടികൾ പ്രത്യേക ശ്രദ്ധ പിടിച്ചെടുക്കുന്നതാണ്​. സദ്ദാം ഹുസൈൻ പൗരന്മാരെ നിർബന്ധിച്ച്​ എങ്ങനെയാണ്​ ത​​െൻറ സൈന്യത്തിൽ ചേർത്തതെന്ന്​ വിശദമാക്കുന്ന ചില തെളിവുകളും ഇവിടെ കാണാനാകും. അതുപോലെ കീഴടങ്ങാൻ ഇറാഖി പട്ടാളക്കാരോട്​​ സഖ്യസേന ആവശ്യപ്പെടുന്നതി​​െൻറയും അതിന്​ സ്വീകരിക്കേണ്ട മാർഗങ്ങൾ എന്താണെന്ന്​ നിർദേശിക്കുന്നതി​​െൻറയും വിശദമായ വിവരങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.

14 മുറികളിൽ ഒാരോന്നിലും ഒാരോ വിഷയങ്ങളിലാണ്​ പ്രദർശനം ഒരുക്കിയിട്ടുള്ളത്​. റെഡ്​ പാലസി​െന കുറിച്ച്​ തന്നെ വിശദീകരിക്കുന്ന പ്രദർശനമാണ്​ ഒരു മുറിയിൽ. 1979​െല സംഭവം, തൊഴിൽ കുടിയേറ്റം, ഗൾഫ്​ യുദ്ധം, തീർഥാടനവുമായി ബന്ധപ്പെട്ട സമ്പദ്​വ്യവസ്​ഥ, പ്രാർഥനാ ഹാൾ​, കൊട്ടാരങ്ങളിലെ അത്താഴ വിരുന്നുകൾ തുടങ്ങിയ ഒാരോ അധ്യായങ്ങൾ ഒാരോ മുറിയിലെന്ന വിധം ഒരു ചരിത്ര പുസ്​തകം നിവർത്തിവെച്ചതുപോലെ ചിട്ടയോടെയും ആകർഷണീയമായുമാണ്​ പ്രദർശനം ഒരുക്കിയിട്ടുള്ളത്​. കലാസ്വാദകർക്കും ചരിത്രകുതുകികൾക്കും ഒരുപോലെ ഇഷ്​ടപ്പെടുന്നതാണ്​ പ്രദർശനം. ഒപ്പം സൗദി ചരിത്രത്തി​​െൻറ ഭാഗമായ ഒരു കൊട്ടാരം സന്ദർശിക്കാനാവുന്നതി​​െൻറ പ്രൗഢി വേറെയും. കിങ്​ സഉൗദ്​ കിരീടാവകാശിയായിരുന്നപ്പോൾ ത​​െൻറ ഭരണകേന്ദ്രമായി ഉപയോഗിച്ച ഇൗ കൊട്ടാരം ജവഹർലാൽ നെ​ഹ്​റുവും ഇൗജിപ്​റ്റിലെ ജമാൽ അബ്​ദുൽ നാസറും ഉൾപ്പെടെ അക്കാലത്തെ പ്രധാന ലോക രാഷ്​ട്ര നേതാക്കൾ സന്ദർശിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story