മോദി സർക്കാർ ഭരണ സംവിധാനങ്ങളെ രാഷ്ട്രീയവത്കരിച്ചു -അഡ്വ. ഹാരിസ് ബീരാൻ
text_fieldsമദീന: അഞ്ച് വർഷത്തെ മോദി ഭരണത്തിൽ കേന്ദ്ര ഗവൺമെൻറ് തലത്തിലുള്ള ഉന്നത വകുപ്പുകളുടെ തലപ്പത്ത് സംഘ് പരിവാർ മന സ്സുള്ള സ്വാന്തക്കാരെ കുടിയിരിത്തി മുന്നോട്ട് പോകുകയാണെന്നും സാധാരണക്കാരെെൻറ മൗലികാവകാശത്തെ ഹനിക്കുന്ന രൂപത്തിൽ കോടതികളെ പോലും രാഷ്ട്രീയവത്കരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നെതെന്നും സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാൻ അഭിപ്രായപ്പെട്ടു. മദീന കെ.എം.സി.സി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണഘടന മുന്നോട്ട് വെച്ച പൗരെൻറ മൗലികമായ അവകാശങ്ങളിൽ പോലും കടന്ന് കയറി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുവാനുള്ള ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത്.
മതേതര കാഴ്ചപ്പാടുകളുള്ള പ്രസ്ഥാന നേതാക്കളുടെ പ്രസ്താവനകളെപോലും വളച്ചൊടിച്ച് ദേശീയതക്കെതിരാണെന്ന് വരുത്തിത്തീർക്കുന്നതിലുടെ വീണ്ടും ഭരണം പിടിച്ചെടുക്കാമെന്ന മോഹമാണ് സംഘ് പരിവാർ മുന്നണിക്കുള്ളത്. രാജ്യം അഭീമുഖീകരിക്കുന്ന നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ മതേതര ചേരിക്ക് നേതൃത്വം നൽകുന്ന യു.പി.എ മുന്നണി അധികാരത്തിൽ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ സൈത് മൂന്നിയൂർ അധ്യക്ഷത വഹിച്ചു. അബ്്ദുൽ റഹീം (രാജസ്ഥാൻ), അബ്്ദുൽ വാഹിദ് (ആസാം), അസ്ക്കർ ബാദുഷ, ജമാൽ ജാഹിർ (തമിഴ്നാട്), അൻസാറുൽ ഹഖ് (യു.പി), എം.എ റഹ്മാൻ ( ലക്നൗ. യു പി), ഫായിസ് അഹമ്മദ് (ഹൈദരാബാദ്), ഫസൽ തങ്ങൾ (ഒ.ഐ.സി.സി), പി.എം അബ്്ദുൽ ഹഖ്, റഷീദ് പേരാമ്പ്ര (കെ.എം.സി.സി ) എന്നിവർ സംസാരിച്ചു. ശെരീഫ് കാസർകോട് സ്വാഗതവും മുഹമ്മദ് റിപ്പൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
