Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രാർഥനകള്‍...

പ്രാർഥനകള്‍ ഫലിച്ചില്ല; അമന്‍ മരണത്തിന് കീഴടങ്ങി

text_fields
bookmark_border
പ്രാർഥനകള്‍ ഫലിച്ചില്ല;  അമന്‍ മരണത്തിന് കീഴടങ്ങി
cancel
camera_alt???????? ?????
ദമ്മാം: കാറപകടത്തില്‍ ഗുരുതര പരിക്കുപറ്റി ഒരാഴ്​ചയായി ആശുപത്രിയിലായിരുന്ന മലപ്പുറം വാണിയമ്പലം സ്വദേശികളായ ഷൈജൽ,‍- സഹ്‌ല തസ്‌നി ദമ്പതികളുടെ മകന്‍ മുഹമ്മദ് അമന്‍ (നാല്​​) ഒടുവിൽ മരണത്തിന് കീഴടങ്ങി. ദമ്മാം വിമാനത്താവളത്തില്‍ നിന്നും കുടുംബത്തോടൊപ്പം ഖോബാറിലെ താമസസ്ഥലത്തേക്കുള്ള മടക്ക യാത്രയിലാണ് അപകടം സംഭവിച്ചത്. സന്ദര്‍ശന വിസയിലെത്തി നാട്ടിലേക്ക് മടങ്ങുന്ന ബന്ധുക്കളെ വിമാനത്താവളത്തിൽ യാത്രയയച്ച് തിരിച്ചുവരുമ്പോൾ ഇവരുടെ കാറിനെ സ്വദേശി പൗര​ൻ ഒാടിച്ച വാഹനം ഇടിക്കുകയായിരുന്നു. കാറി​​െൻറ പിന്‍സീറ്റിലായിരുന്ന മുഹമ്മദ് അമന് ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായ പരിക്കേറ്റു. ആംബുലന്‍സില്‍ അബു ഹദ്‌രിയ റോഡിലെ സെക്യൂരിറ്റി ഫോഴ്‌സ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നിരന്തരം ശ്രമം നടത്തിയെങ്കിലും അവസാനം അമന്‍ വിധിക്ക് കീഴടങ്ങുകയായിരുന്നു. അല്‍ഖോബാര്‍ ഫോക്കസ്, യുനൈറ്റഡ് ഫുട്‌ബാള്‍ ക്ലബ് തുടങ്ങി വിവിധ സംഘടനക്കളിൽ സജീവമായ പിതാവ് ഷൈജല്‍ ജി.ഇ കമ്പനിയിൽ ഉദ്യോഗസ്​ഥനാണ്​. എട്ട് മാസം പ്രായമായ മുഹമ്മദ് അയാന്‍ മറ്റൊരു മകനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story