Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീപ്പൊ​ള്ളലേറ്റ്​...

തീപ്പൊ​ള്ളലേറ്റ്​ മരിച്ച വനിതയുടെ ബന്ധുക്കളെ കണ്ടെത്താനായില്ല

text_fields
bookmark_border
തീപ്പൊ​ള്ളലേറ്റ്​ മരിച്ച വനിതയുടെ ബന്ധുക്കളെ കണ്ടെത്താനായില്ല
cancel
camera_alt?? ????

ദമ്മാം: തീപ്പൊള്ളലേറ്റ്​ ദഹ്​റാൻ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ച സ്​ത്രീയുടെ ബന്ധുക്കളെ ക ണ്ടെത്താൻ കഴിഞ്ഞില്ല. ഫെബ്രുവരി ഒമ്പതിനാണ്​ ഗുരുതര പൊള്ളലേറ്റ്​ ചികിത്സയിൽ കഴിയുന്നതിനിടെ ചെ​ൈന്ന ലക്ഷ്​മ ി അമ്മൻ കോവിൽ തിരുമയം ലത ശേഖർ (48) മരിച്ചത്​. മരിക്കുന്നതിന്​ ഒരു മാസം മുമ്പ്​ സൗദി പൗരനാണ്​ 80 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട്​ ഇയാൾ തിരിഞ്ഞുനോക്കിയില്ല. എംബസി പ്രതിനിധികൾ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പാസ്പോർട്ട്​ രേഖ പ്രകാരം നാലുവർഷം മുമ്പ്​ സൗദിയിൽ വീട്ടുവേലക്ക്​ എത്തിയതാണ്​ ലത ശേഖർ. എന്നാൽ രണ്ടര വർഷം മുമ്പ്​ ആദ്യ സ്​പോൺസർ ഇവരെ ഒളിച്ചോടിപ്പോയി എന്ന്​ കാണിച്ച്​ ഹ​ുറൂബാക്കിയതായും കാണുന്നു. പിന്നീട്​ ഇവർ എവിടെയാണ്​ ജോലി ചെയ്​തതെന്നോ, എങ്ങനെയാണ് പൊള്ളലേറ്റതെന്നോ വിവരമില്ല. പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ്​ മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്​്​. നാലു വർഷം​ മുമ്പ്​ ഇവർ പാസ്​പോർ​െട്ടടുക്കു​േമ്പാൾ നൽകിയ ഫോൺ നമ്പറുകൾ കണ്ടെത്തി എംബസി അധികൃതർ ബന്ധപ്പെട്ടുവെങ്കിലും ആ നമ്പറിലുള്ളവർക്ക്​ ഇങ്ങനെ ഒരാളെ കുറിച്ച്​ വിവരമില്ല. കേവലം രണ്ട്​ വർഷം മുമ്പ്​ മാത്രമാണ്​ തങ്ങൾക്ക്​ ഫോൺ നമ്പർ ലഭിച്ചതെന്നാണ്​ അവർ നൽകുന്ന വിവരം.

ഇതോടെ മൃതദേഹം നാട്ടി​െലത്തിക്കാൻ വഴി കാണാതെ കുഴങ്ങുകയാണ്​ എംബസിയും സാമൂഹിക പ്രവർത്തകരും. ഡോക്​ടർ വിവരം നൽകിയതനുസരിച്ച്​ സാമൂഹിക പ്രവർത്തകനായ നാസ്​ വക്കം ആശുപത്രിയിൽ ഇവരെ സന്ദർശിച്ചിരുന്നുവെങ്കിലും ​െഎ.സി.യുവിൽ ഗുരുതരാവസ്​ഥയിൽ ആയിരുന്നതിനാൽ വിവരങ്ങളൊന്നും ശേഖരിക്കാൻ കഴിഞ്ഞില്ല. മരിക്കുന്നതിന്​ മുമ്പ്​ ‘വീട്ടിൽ ആകെ പ്രശ്​നങ്ങളാണ്’​ എന്ന്​ മാത്രം ഇവർ പറഞ്ഞതായി പരിചരിച്ച നഴ്​സുമാർ വിവരം നൽകിയിട്ടുണ്ട്​. ദമ്മാമിലെ തമിഴ്​ സംഘടനകൾ വഴി ഇവരെ കണ്ടെത്താനുള്ള ശ്രമവും വിജയിച്ചില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 00501442710 എന്ന വാട്​സാപ്​ നമ്പറിൽ അറിയിക്കണമെന്ന്​ സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story