റിയാദിൽ 86 ബില്യൻ ഡോളർ മുടക്കിൽ നാല് ഭീമൻ പദ്ധതികൾ
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരി കേന്ദ്രീകരിച്ച് നാല് ഭീമൻ പദ്ധതികൾ സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചു. 86 ബില്യൻ മുതൽ മുടക്കിലുള്ള പദ്ധതികൾ ആരംഭിക്കുന്നതോടെ 70,000 തൊഴിലവസരങ്ങൾ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിങ് സൽമാൻ പാർക്ക്, ഗ്രീൻ റിയാദ്, സ്പോർട്സ് ലൈൻ, റിയാദ് ആർട് എന്നിവയാണ് രാജാവ് ചൊവ്വാഴ്ച്ച പ്രഖ്യാപിച്ച പദ്ധതികൾ. പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്ത കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പദ്ധതികൾ വിശദീകരിച്ചു. സാംസ്‌കാരിക കേന്ദ്രങ്ങൾ, തിയറ്ററുകൾ, മ്യൂസിയങ്ങൾ, ആർട്ട് ഗാലറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി നിർമിക്കും. പദ്ധതി യാഥാർഥ്യമാവുമ്പോൾ റിയാദ് നഗരത്തിെൻറ പച്ചപ്പ് 16 ഇരട്ടി വർധിക്കും.
75 ലക്ഷം മരങ്ങൾ പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കും. റിയാദ് നഗരത്തെ തുറന്ന പ്രദർശന നഗരിയായി ഉയർത്തുന്നതിന് 1000 സന്ദർശന സ്ഥലങ്ങൾ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സജ്ജീകരിക്കും. നഗരത്തിെൻറ കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ച് 135 കിലോമീറ്റർ സ്പോർട്സ് ലൈൻ നിർമിക്കും. ആരോഗ്യമുള്ള തലമുറയെ വളർത്താൻ ഇതിലൂടെ സാധിക്കും. സൈക്കിൾ, കുതിര സവാരി, നടത്തം എന്നിവക്ക് പ്രത്യേക പാതകൾ സ്പോർട്സ് ലൈനിെൻറ ഭാഗമായിരിക്കും. 13.4 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ളതായിരിക്കും കിങ് സൽമാൻ പാർക്ക്. സൗദി വിഷൻ 2030 െൻറ ഭാഗമായാണ് പുതിയ പദ്ധതികൾ ആരംഭിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.