Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൗസം ഷർഖിയ: ഖത്തീഫിൽ ...

മൗസം ഷർഖിയ: ഖത്തീഫിൽ അപൂർവ പക്ഷികളുടെ പ്രദർശനം

text_fields
bookmark_border
മൗസം ഷർഖിയ: ഖത്തീഫിൽ  അപൂർവ പക്ഷികളുടെ പ്രദർശനം
cancel
ഖത്തീഫ്: ഖത്തീഫിയ അൽ മജീദിയ കോർണിഷിൽ അപൂർവ പക്ഷികളുടെ പ്രദർശനം ആരംഭിച്ചു. കിഴക്കൻ പ്രവിശ്യയിലെ മൗസം ഷർഖിയ ഉൽസ വത്തി​​െൻറ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളും പ്രദർശനത്തിലുണ്ട്​. ‘സഞ്ചരിക്കുന്ന പൂന്തോട്ടം’ എന്ന് നാമകരണം ചെയ്ത പ്രത്യേക വാഹനത്തിലാണ് ഇവയെ കൊണ്ടുവന്നത്.നാൽപതിലധികം പക്ഷികളാണ് പ്രദർശനത്തിലുള്ളത്. വിവിധ തരത്തിലുള്ള പാം പക്ഷികൾ, തത്തകൾ, മയിലുകൾ, ഓസ്ട്രിച്ച്, സ്കാർലെ മാക്കോ തുടങ്ങി മധുരമായ ശബ്​ദങ്ങളുണ്ടാക്കി നൃത്തം ചെയ്യുന്ന പക്ഷികളുമുണ്ട്. ചില തത്തകളുടെ പ്രായം 60-, 90 വർഷമാണ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയാണ് ഭക്ഷണമായി നൽകുന്നത്‌.നേരത്തെ സൗദിയിലെ പല മേളകളിലും പ്രദർശനം നടത്തിയിട്ടുണ്ട്. 15 സ്വദേശികളാണ് ഈ സംരഭത്തിനു പിന്നിൽ. 300 പക്ഷികളെ വരെ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് അണിയറ ശിൽപികളിലൊരാളായ ഇബ്രാഹിം അൽ അറബി പറഞ്ഞു. ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് ക്ഷണമുണ്ടെങ്കിലും യാത്ര പ്രശ്നങ്ങൾ കാരണം പോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story