നാട്ടിലേക്ക് പോകാൻ വിസമ്മതിച്ച് ബംഗ്ലാദേശ് യുവതി വീട്ടിൽ നിന്ന് മുങ്ങി
text_fieldsജുബൈൽ: സന്ദർശക വിസയിലെത്തിയ യുവതി നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടി. ജുബൈൽ അൽ-ഷ ിഫ ആശുപത്രിക്ക് സമീപം താമസിക്കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരെൻറ ഭാര്യയായ 25 കാരിയാണ് വഴക്കിട്ടു മുങ്ങി യത്. രണ്ടു ദിവസമായി തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഭർത്താവ്. ആറുമാസം മുമ്പ് സൗദിയിലെത്തിയ യുവതിയുടെ സന്ദർശക വിസ പുതുക്കാൻ കഴിയാതെ വന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വിസ തീരാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ യുവതിയെ നാട്ടിൽ വിടാൻ ഭർത്താവ് ശ്രമം തുടങ്ങി. എന്നാൽ നാട്ടിലേക്ക് താനില്ലെന്ന തീരുമാനത്തിൽ ഭാര്യ ഉറച്ചു നിന്നു.
രണ്ട് മാസം ഗർഭിണിയായ യുവതിയോട് നാട്ടിൽ പോയ ശേഷം വീണ്ടും സന്ദർശക വിസയിൽ വരാമെന്ന് സമാധാനിപ്പിച്ചെങ്കിലും പോകാൻ തയാറല്ലെന്ന വാശിയിൽ ഉറച്ച് നിന്നുവത്രെ. കഴിഞ്ഞ ദിവസം യുവാവ് ജോലി കഴിഞ്ഞെത്തിയപ്പോൾ ഭാര്യ അപ്രത്യക്ഷയായിരുന്നു. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സന്നദ്ധ പ്രവർത്തകൻ അബ്ദുൽ കരീം കാസിമിയെ സമീപിച്ച് വിവരങ്ങൾ ധരിപ്പിച്ചു. അദ്ദേഹം നിർദേശിച്ചതനുസരിച്ച് പൊലീസിൽ പരാതിയും നൽകി. പകൽ ഒരു തവണ ഫോൺ എടുത്ത യുവതി താൻ നാട്ടിലേക്ക് പോകാൻ ഒരുക്കമല്ലെന്ന് പറഞ്ഞു ഫോൺ വെച്ചു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
